in , ,

നയൻതാരയുടെ വിവാഹ തിയതി തീരുമാനിച്ചു, വിവാഹം ജൂൺ 9ന് തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് ശേഷം റിസപ്ഷൻ മാലിദ്വീപിൽ

വളരെ അവിചാരിതമായാണ് അഭിനയരംഗത്തേക്ക് കടന്നുവന്ന് ഇന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ നാഴികക്കല്ലായി മാറിയ താരമാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ജയറാം നായകനായ ചിത്രം മികച്ച വിജയം നേടിയതോടെ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. അതിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ് എന്ന ചിത്രത്തിൽ സഹതാരമായി നയൻതാര അഭിനയിച്ചു.

പിന്നീട് സിനിമാമേഖലയിൽ നയൻതാരയുടെ കാലഘട്ടം തന്നെയായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത്, പ്രമോദ് പപ്പൻ സംവിധാനം ചെയ്ത തസ്കരവീരൻ, കമൽ സംവിധാനം ചെയ്ത രാപ്പകൽ എന്നീ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ തന്നെ താരം കൈകാര്യം ചെയ്യുകയുണ്ടായി. മലയാള സിനിമയ്ക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നയൻതാരയ്ക്ക് അവസരം ലഭിച്ചു. ചന്ദ്രമുഖി, ഗജിനി, യാരടി നി മോഹിനി, ഇരുമുഖൻ തുടങ്ങിയവ താരം അഭിനയിച്ച തമിഴ് ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടവയാണ്.

2011 ആഗസ്റ്റ് ഏഴിന് ആര്യസമാജത്തിൽ നിന്നും ഹിന്ദുമതം സ്വീകരിച്ച താരം നയന്താര എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു. ശ്രീരാമരാജ്യം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച നടിക്കുള്ള പുരസ്കാരം നേടി. പുതിയ നിയമമെന്ന മമ്മൂട്ടി ചിത്രത്തിലെ കഥാപാത്രം വളരെ മികച്ച പ്രതികരണം ആരാധകരുടെ ഭാഗത്തുനിന്നും നേടിയെടുക്കുകയും ചെയ്തു. എന്നും സിനിമ വാർത്തകളെക്കാൾ താരത്തിന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ അറിയുവാനാണ് ആരാധകർക്ക് താല്പര്യം. അതുകൊണ്ടുതന്നെ തമിഴ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേര് കൂടിയാണ് നയൻതാരയുടേത്.

കഴിഞ്ഞ മൂന്നുവർഷമായി പ്രധാന ചർച്ചാവിഷയം വിഘ്‌നേശ് ശിവനും ആയുള്ള താരത്തിന്റെ പ്രണയമാണ്.തന്നെക്കാൾ രണ്ടു വയസ്സ് പ്രായം കുറഞ്ഞ വിഘ്‌നേഷും ആയുള്ള നയൻതാരയുടെ വിവാഹം എന്ന് എന്നറിയുവാൻ ആണ് ആരാധകർ കാത്തിരിക്കുന്നത്. നാനും റൗഡി താൻ എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ചാണ് നയൻതാര, വിഘ്നേശ് പ്രണയം പുറത്തുവരുന്നത്. വിഘ്നേശ് സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായി നയൻതാര എത്തിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. എന്നാൽ ഈ ഗോസിപ്പ് വാർത്തകൾ ആദ്യം താരം നിരസിച്ചിരുന്നു. എങ്കിലും പിന്നീട് അത് ശരിവെക്കുകയായിരുന്നു. ഇരുവരും ഒന്നിച്ചാണ് താമസം എന്ന് പിന്നീട് ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിരുന്നു.

2018ലെ ക്രിസ്മസ് നയൻതാര ആഘോഷിച്ചത് വിഘ്‌നേഷിന് ഒപ്പമാണ്. ഇതിൻറെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ക്രിസ്തുമസിന് പുറമേ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും എന്നും നയൻതാരയ്ക്ക് ഒപ്പം വിഘ്നേശിനെയും ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ ഇരുവരുടെയും വിവാഹവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജൂൺ 9ന് നയൻതാരയും വിഘ്നേശും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏഴു വർഷത്തെ പ്രണയ ബന്ധത്തിന് ശേഷം ഇരുവരും തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകുമെന്നും സുഹൃത്തുക്കൾക്കായി ഉള്ള റിസപ്ഷൻ മാലിദ്വീപിൽ വെച്ച് നൽകുമെന്നുമാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

Written by admin

ഞാൻ ഒറ്റക്കാണ് നാലു മക്കളെയും നോക്കാറ്, അമ്മമാരു തന്നെ വളർത്തിയാലേ മാത്രമേ മക്കൾ ശരിയാകൂ: അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന പറയുന്നു

ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെൺകുട്ടികളുണ്ടാകില്ല, എനിയ്ക്കും തോന്നിയിട്ടുണ്ട്, വളരെ ഡീസന്റ് ആണ് അദ്ദേഹം; ഗായത്രി സുരേഷ് പറയുന്നു