in

ലാലേട്ടന്റെ ഭാര്യയായി അഭിനയിക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്.. അത് ഉടൻ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; നടി നമിത പറയുന്നത് ഇങ്ങനെ

തെന്നിന്‍ഡ്യന്‍ സിനിമയിലെ പ്രിയതാരമായ നടി നമിത തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരം കൂടിയാണ്. 2020-ൽ ശ്രീനു വൈറ്റ്‌ലയുടെ സോന്തം എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് വന്നത്. വെങ്കിടേഷിനൊപ്പം അഭിനയിച്ച ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ ജെമിനിയിലെ (2002) മാർവാഡി പെൺകുട്ടിയുടെ വേഷവും ശ്രദ്ധ നേടി.

മോഹൻലാൽ, വിജയകാന്ത്, സത്യരാജ്, അർജുൻ, പാർഥിബൻ, സുന്ദർ സി, ശരത്കുമാർ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അവർ സിനിമയിൽ അഭിനയിച്ചിരുന്നു. ആയ്, ചാണക്യ, ആനൈ തുടങ്ങിയ കൊമേഷ്യൽ ആക്ഷൻ ചിത്രങ്ങളുടെ ഭാഗമായിരുന്നു. 2017 നവംബറിൽ തിരുപ്പതിയിൽ വച്ചാണ് നമിത തന്റെ കാമുകനും ബിസിനസുകാരനുമായ വീരേന്ദ്ര ചൗധരിയെ വിവാഹം കഴിച്ചത്.

വിവാഹശേഷം മറ്റു പല താരങ്ങളെയും പോലെ അഭിനയത്തിൽ നിന്ന് ഉൾവലിഞ്ഞ് നിൽക്കാൻ നമിത ഒരുക്കമായിരുന്നില്ല. കരിയർ തുടർന്നും താരം സജീവമായിരുന്നു. പുലിമുരുകൻ കാണാത്ത മലയാളികൾ തന്നെ ഉണ്ടാവില്ല ചിത്രത്തിൽ ചെറിയ വേഷം ആണെങ്കിലും അത് വളരെ മനോഹരമായി കൈകാര്യം ചെയ്ത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു.

മലയാളത്തിൽ അത്രയധികം സിനിമകളിൽ ഒന്നും നമിത വേഷമിട്ടിട്ടില്ല എങ്കിലും കേരളത്തിലും ഒട്ടനവധി ആരാധകരുണ്ട് താരത്തിന്. പുലിമുരുകനിൽ മോഹൻലാലിനെ പ്രണയിക്കുന്ന കഥാപാത്രമായാണ് നമിത എത്തിയതെങ്കിലും ഇപ്പോൾതന്നെ മറ്റൊരാഗ്രഹത്തെ കുറിച്ച് പറയുകയാണ് താരം. സിനിമയിൽ മോഹൻലാലിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യയായി വേഷമടണം എന്നാണ് താരം പറയുന്നത്.

അദ്ദേഹത്തിൻറെ സ്നേഹനിധിയായ ഭാര്യയായി അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ഉടൻ തന്നെ ലഭിക്കുമെന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകൾ ഏറ്റെടുക്കുകയാണ് ഇപ്പോൾ ആരാധകർ പ്രത്യേകിച്ച് മലയാളികൾ. മാദക സുന്ദരിയായി പുലിമുരുകൻ സിനിമയിൽ ഉൾപ്പെടെ വേഷമിട്ട നമിതയുടെ ട്രാൻസ്ഫോർമേഷൻ കണ്ട് ഞെട്ടുകയാണ് ആരാധകർ. ഇക്കഴിഞ്ഞ മാസമാണ് താൻ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം നടി നമിത സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.

താരത്തിന്റെ മറ്റേർണിറ്റി ഫോട്ടോ ഷൂട്ടും മറ്റും ശ്രദ്ധ നേടിയിരുന്നു. രണ്ട് ആൺകുട്ടികളാണ് നമിതയ്ക്ക് പിറന്നത്. പ്രസവശേഷം ഒരുമാസം കൊണ്ട് അത്യന്തം മെലിഞ്ഞ് സുന്ദരിയായി മാറിക്കഴിഞ്ഞു നമിത. നടിയെ പ്രശംസിച്ചുകൊണ്ടു ഒട്ടേറെപ്പേർ കമന്റ് തുടർന്നു. തെന്നിന്ത്യൻ സിനിമയിൽ അഭിനയിച്ച കാലത്ത് നമിത പ്രധാനമായും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായിരുന്നു.

മക്കൾക്കൊപ്പം ഉള്ള ഒട്ടനവധി ചിത്രങ്ങൾ പങ്കുവെച്ച് മമതയും ഭർത്താവും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരും തമ്മിലുള്ള സ്നേഹവും അടുപ്പവും ഒക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു എന്നാണ് പ്രേക്ഷകർ തന്നെ സോഷ്യൽ മീഡിയയിൽ കമൻറ് ആയി കുറിക്കുന്നത്. മക്കൾക്കൊപ്പം ഇരുവരും ദീർഘനാൾ സന്തോഷത്തോടെ കഴിയട്ടെ എന്നും ചിലർ ആശംസിക്കുന്നു.