in ,

കണ്മണിക്ക് മുക്തയും റിങ്കുവും ഒരുക്കിയ സർപ്രൈസ് സമ്മാനം, ആശംസകളുമായി ആരാധകർ

കഴിഞ്ഞ ദിവസമായിരുന്നു കണ്‍മണിയുടെ അഞ്ചാം പിറന്നാള്‍. മുക്തയും റിമി ടോമിയും ഈ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മകള്‍ക്കായി നല്‍കിയ സര്‍പ്രൈസ് സമ്മാനത്തെ കുറിച്ചുള്ള വീഡിയോ പങ്ങകുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുക്ത. ഒരു പട്ടി കുട്ടിയെയാണ് കണ്‍മണിക്ക് പിറന്നാള്‍ സമ്മാനമായി മുക്തയും റിങ്കുവും നല്‍കിയത്.

കണ്മണിയെ കണ്ണുപൊത്തി പിടിച്ച് എത്തിച്ചത് റിമി കൊച്ചമ്മയാണ്. ഈ സമയം അതി മനോഹരമായി അലങ്കരിച്ച ഒരു കൂടയില്‍ പട്ടിക്കുഞ്ഞിനെ സമ്മാനിക്കുകയാണ് മുക്തയും റിങ്കുവും. സമ്മാനം കണ്ട് അതിശയത്തോടെയും നിറഞ്ഞ സന്തോഷത്തോടെയും നില്‍ക്കുന്ന കണ്മണിയേയും വിഡിയോയില്‍ കാണാം.

ഇക്കുറി കണ്മണിയുടെ പിറന്നാള്‍ ആഘോഷം ഫ്രോസണ്‍ തീമില്‍ ആയിരുന്നു. പിറന്നാള്‍ ആഘോഷത്തില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തു ചേര്‍ന്നിരുന്നു. ഇതിന്റെ വീഡിയോ റിമി തന്റെ യൂട്യൂബ് ചാനലില്‍ ആണ് പങ്കുവെച്ചത്.കണ്മണിയുടെ നാലാമത്തെ പിറന്നാളിന് അമ്മയും മകളും ചേര്‍ന്നുള്ള തകര്‍പ്പന്‍ നൃത്തത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് മുക്ത കണ്മണിക്കുട്ടിയ്ക്ക് ആശംസ അറിയിച്ചത്. മുക്ത സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ്. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കുവിന്റേയും മുക്തയുടേയും മകളായ കിയാര എന്ന കണ്മണി സോഷ്യല്‍ ലോകത്ത് താരമാണ്.

View this post on Instagram

A post shared by muktha (@actressmuktha)