in ,

ഉണ്ണിയേട്ടനെ മിസ് ചെയ്യുന്നുവെന്ന് മൃദുല, വെറുപ്പിക്കൽ ആരംഭിച്ചെന്ന് സോഷ്യൽ മീഡിയ

mridula vijay

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. കഴിഞ്ഞ ജൂലൈ എട്ടിന് ആയിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന തിരഞ്ഞെുപ്പില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറിയിരുന്നു. 2020ല്‍ ആണ് വിവാഹ നിശ്ചയം കഴിഞ്ഞത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു.

മൃദുലയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. യുവയുടെ ചിത്രം പങ്കുവെച്ച് മിസ് ചെയ്യുന്നു എന്നാണ് മൃദുല കുറിച്ചത്. നിമിഷ നേരങ്ങള്‍ കൊണ്ട് നടി പങ്കുവെച്ച സ്റ്റോറി വൈറലായി മാറി. യുവ എവിടെ പോയി എന്നാണ് ആരാധകരുടെ ചോദ്യം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുടെ പശ്ചാത്തലത്തിലുള്ള മറ്റൊരു ഫോട്ടോയും മൃദുല പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രം സ്റ്റോറിയായും ഷെയര്‍ ചെയ്തിട്ടുമുണ്ട്.

സോഷ്‌ല് മീഡിയകളില്‍ ഏറെ സജീവമാണ് മൃദുല വിജയ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മികച്ച ഫോളോവേഴ്‌സും മൃദുലയ്ക്കുണ്ട്. വിവാഹത്തെ തുടര്‍ന്ന് സീരിയലില്‍ നിന്ന് ചെറിയ അവധി എടുത്തിരിക്കുകയാണ്. പൂക്കാലം വരവായി എന്ന പരമ്പരയിലാണ് നിലവില്‍ മൃദുല അഭിനയിക്കുന്നത്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

ahaana krishna day

എട്ടു മണിക്ക് മുൻപ് വീട്ടിൽ കയറി പത്ത് മണിക്ക് ഉറങ്ങാൻ കിടക്കുന്ന കുട്ടിയാണ് താൻ, അഹാന

esther anil

വീടിന്റെ മുകളിൽ ഇരുന്ന് ചിത്രങ്ങൾ പകർത്തി കൊച്ചു സുന്ദരി എസ്തർ….. ചിത്രങ്ങൾ കാണാം… !!!