in

ബിഗ് ബോസിൽ നിന്ന് മാത്രം പതിനെട്ട് കോടി, ബുര്‍ജ് ഖലീഫയിൽ 29 ആം നിലയിലെ ഫ്ലാറ്റ്, കൊച്ചിയിലും ചെന്നൈയിലും വീടും ഫ്ലാറ്റും, 2000 പ്രതിഫലത്തിൽ നിന്നുള്ള മോഹൻലാലിന്റെ വളർച്ച ആരെയും അമ്പരപ്പിക്കുന്നത്

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവും. ഫാസില്‍ സംവിധാനം ചെയ്‌ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹന്‍ലാല്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിക്കുന്നതെങ്കിലും അദ്ദേഹത്തിൻ്റെ അരങ്ങേറ്റ ചിത്രം 1978ലെ ‘തിരനോട്ടം’ ആണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് ലാലേട്ടൻ. 2019-ലെ ഫോർബ്സ് ഇന്ത്യൻ റിപ്പോർട്ട് അനുസരിച്ച്, 2019 ൽ മാത്രം മോഹൻലാൽ തൻ്റെ സിനിമകളിൽ നിന്ന് 64.5 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ. വെള്ളിത്തിരയ്‌ക്കപ്പുറം, മോഹൻലാൽ വിവിധ ബിസിനസ്സ് രംഗങ്ങളിലും സജീവമാണ്. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, അദ്ദേഹത്തിൻ്റെ ഏകദേശ ആസ്തി 50 മില്യൺ ഡോളറിന് മുകളിലാണ്.

അഭിനയത്തിന് പുറമെ സിനിമാ നിർമ്മാണത്തിലും വിദ്യാഭ്യാസ മേഖലയിലും മോഹൻലാലിന് നിക്ഷേപമുണ്ട്. കേരളത്തിൻ്റെ തലസ്ഥാന നഗരി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്മയാസ് മാക്‌സ് എന്ന ഫിലിം പ്രീ-പ്രൊഡക്ഷൻ സ്റ്റുഡിയോ മോഹൻലാലിൻ്റെ ഉടമസ്ഥതയിലാണ്. കേരളത്തിലുടനീളമുള്ള സിനിമാ തിയേറ്ററുകളുടെ ഒരു ശൃംഖലയും അദ്ദേഹം നടത്തുന്നുണ്ട്.

ലോയിഡ്, മൈ ജി, കെഎല്‍എഫ്, കോക്കോനാട് കോക്കനട്ട് ഓയില്‍, മണപ്പുറം ഫിനാന്‍സ്, ഹോട്ട്സ്റ്റാര്‍ എന്നിങ്ങനെ നിരവധി ബ്രാന്‍ഡുകളുടെ മോഡലാണ് മോഹന്‍ലാല്‍. കേരളത്തിലും ചെന്നൈയിലും മറ്റുമായി കോടികളുടെ ഫ്ലാറ്റും, വീടുകളും ഉണ്ട്. കൊച്ചിയുടെ കണ്ണായ ഭാഗത്ത് കോടികൾ വിലയുള്ള വീടാണ് അമ്മയ്ക്കായി ലാൽ സ്വന്തമാക്കിയത്. മാത്രവുമല്ല ദുബായിലെ അംബരചുംബിയായ ബുർജ് ഖലീഫയിലെ 29 ആം നിലയിലെ ഫ്ലാറ്റും മലയാളികളുടെ ആറാം തമ്പുരാന് സ്വന്തം. കോടികൾ വിലയുള്ള വാച്ചുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കം കോടികൾ വിലയുള്ള സ്വത്തുവകകളും താരത്തിനുണ്ട്.

മൂന്ന് കോടിയോളം രൂപ വിലയുള്ള ലംബോർഗിനി ഉറൂസ് മോഹൻലാലിൻ്റെ കൈവശമുണ്ട്. ടൊയോട്ട വെൽഫയർ (ഏകദേശം ഒരു കോടി രൂപ), മെഴ്‌സിഡസ് ബെൻസ് GL350 (ഏകദേശം 80 ലക്ഷം രൂപ), ടൊയോട്ട ലാൻഡ് ക്രൂയിസർ (ഏകദേശം 2 കോടി രൂപ) എന്നിവ നടൻ്റെ ഉടമസ്ഥതയിലുള്ള മറ്റ് വിലയേറിയ കാറുകളാണ്. മാത്രവുമല്ല എല്ലാ കാറുകളുടെയും ആകെ വില 20 കോടി രൂപയില്‍ അധികമാകുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം കോടികൾ വിലയുള്ള രത്നങ്ങൾ പതിപ്പിച്ച വാച്ചുകളും ലാലേട്ടന്റെ സ്വന്തമാണ്.

Written by admin

ഹോട്ട് ലുക്കിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് അനസൂയ ഭരദ്വാജ്, രണ്ട് പിള്ളേരുടെ അമ്മയാണെന്ന് കണ്ടാൽ പറയില്ലെന്ന് സോഷ്യൽ മീഡിയ

യൂസഫ് അലിയുടെ അടുത്ത ബന്ധു, ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ലാലിന്റെ കുടുംബവുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന സുഹൃത്ത് സമീർ ഹംസയുമായുള്ള മോഹൻലാലിന്റെ ബന്ധം എന്ത്?