അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ. കൊച്ചി എളമക്കര വീട്ടിൽ വച്ചായിരുന്നു ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ആഘോഷങ്ങൾ ആഘോഷം സംഘടിപ്പിച്ചത്. സുചിത്ര, പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മേജർ രവി, സമീർ ഹംസ തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കു ചേർന്നിരുന്നു ചടങ്ങിന്റെയും ആഘോഷത്തിന്റെയും. ഇതിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിന് പിന്നാലെ പ്രിയ നടന്റെ അമ്മയ്ക്ക് ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തു വന്നത്. സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. മലയാളത്തിൻറെ പ്രിയപ്പെട്ട നടൻറെ അമ്മയ്ക്ക് നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.
റിയാലിറ്റി ഷോ ആയ സൂപ്പർസ്റ്റാർ സിങ്ങർ 3ൽ വിജയിയായ ആവിർഭവിന്റെ പാട്ട് ആയിരുന്നു ചടങ്ങിന്റെ ഏറ്റവും വലിയ ആകർഷണം. അമ്മയുടെ മുന്നിൽ ആവിർഭവ് ആലപിച്ചത്, ‘അല്ലിയാമ്പൽ കടവിൽ’ എന്ന മനോഹരമായ പാട്ട് ആയിരുന്നു.
കുഞ്ഞു താരത്തിന് ഒപ്പം മോഹൻലാലടക്കം നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.