in ,

സിനിമയിലേക്ക് മടങ്ങിവരുന്നു. സൂചന നൽകി മിയ, ആശംസകളുമായി ആരാധകർ

മലയാളികളുടെ പ്രിയ നടി മിയ ജോര്‍ജ് പങ്കുവെച്ച സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമായിരിക്കുന്നത്. സിനിമയിലേക്ക് മടങ്ങി എത്തുമോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റിലൂടെ മിയ പങ്കുവെച്ചിരിക്കുന്നത്. സാരി ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുന്ന വീഡിയോയാണ് മിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘ജോലി ചെയ്യുന്ന അമ്മ എന്ന പദവി താനിപ്പോള്‍ ആസ്വദിക്കുന്നു’ എന്ന കുറിപ്പ് കൂടി ഇതിനൊപ്പം പങ്കുവെച്ചു. വര്‍ക്കിങ് വുമണ്‍, ബാക്ക് ടു വര്‍ക്ക്, ഷൂട്ട് മൂഡ് ഓണ്‍ എന്നിങ്ങനെയുള്ളവ ഹാഷ് ടാഗിലും നടി കൊടുത്തിട്ടുണ്ട്.

നടി ശിവദ, ഗായിക ജ്യോത്സന, തുടങ്ങി താരങ്ങളും നിരവധി ആരാധകരുമാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. സൂപ്പര്‍ അമ്മ എന്നായിരുന്നു ശിവദയുടെ കമന്റ്. സ്നേഹം പങ്കുവെച്ച് ജ്യോത്സനയും എത്തി. മിയ പഴയതിനെക്കാള്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ക്ക് പറയുന്നത്. അതേസമയം സിനിമയിലാണ് പരസ്യ ചിത്രത്തില്‍ മോഡലായാണോ മിയ എത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കഴിഞ്ഞ ലോക്ഡൗണിലായിരുന്നു മിയ വിവാഹിതയാവുന്നത്. കൊവിഡ് കാലമായിരുന്നെങ്കിലും വലിയ ആഘോഷത്തോടെ തന്നെ നടി വിവാഹിതയായി. വിവാഹം കഴിഞ്ഞ ഉടന്‍ നടിമാര്‍ സിനിമയില്‍ നിന്ന് മാറി കുടുംബ ജീവിതത്തിലേക്ക് പോവുന്നതാണ് പതിവ്. താന്‍ ആ പതിവിലേക്ക് ഇല്ലെന്നും അഭിനയത്തില്‍ സജീവമായിരിക്കുമെന്നും മിയ ആരാധകരോട് പറഞ്ഞിരുന്നു. പക്ഷേ ഗര്‍ഭിണിയാവുകയും മാസങ്ങള്‍ക്ക് മുന്‍പ് ഒരു കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തതോടെ കൂടി മിയയുടെ തിരിച്ച് വരവ് ഉടനെ ഉണ്ടാവില്ലെന്നാണ് പലരും കരുതിയിരുന്നത്. ആഴ്ചകള്‍ക്ക് മുന്‍പാണ് നടിയുടെ പിതാവ് മരിച്ചത്.

സെപ്റ്റംബറില്‍ മിയയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിനിടയില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. പ്രസവം കഴിഞ്ഞെങ്കിലും അതിവേഗം സൗന്ദര്യം തിരിച്ച് പിടിച്ച് അഭിനയ മേഖലയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി. ഭര്‍ത്താവും കുടുംബവുമെല്ലാം തന്റെ അഭിനയ ജീവിതത്തിന് മുഴുവന്‍ സപ്പോര്‍ട്ടും നല്‍കി കൂടെ നില്‍ക്കുന്നതിനെ കുറിച്ച് മുന്‍പ് നടി സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഉടനെ സിനിമയില്‍ പ്രതീക്ഷിക്കാമെന്നും കരുതുന്നു. 2020 ലായിരുന്നു ബിസിനസുകാരനും എറണാകുളം സ്വദേശിയുമായ അശ്വിന്‍ ഫിലിപ്പും മിയ ജോര്‍ജും തമ്മില്‍ വിവാഹിതരാവുന്നത്.

Written by admin

അവൾ എനിക്ക് ഒരു മകളേക്കാൾ ഏറെയാണ് : സന്തോഷദിനത്തിൽ സ്നേഹം പങ്കിട്ട് സൗഭാഗ്യ

ഗ്ലാമർ ലുക്കിൽ മലയാളികളുടെ സ്വന്തം മാളവിക…. ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് താരം…. !!!