in

ആ,ര്‍ത്തവ സമയത്തെ അമിതമായ വേദനയില്‍ നിന്നും,കുറച്ച് മാസത്തേക്കെങ്കിലും രക്ഷപ്പെടാന്‍ വേണ്ടി ഒരു ഗ,ര്‍ഭം ധരിക്കല്‍, ശ്രദ്ധേയമായി കുറിപ്പ്

menses post

പലപ്പോഴും ആ,ര്‍ത്തവം പല യുവതികള്‍ക്കും വേദനയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് ആ,ര്‍ത്തവ വേദന കുറച്ച് മാസത്തേക്ക് എങ്കിലും ഒഴിവാക്കാന്‍ ഗ,ര്‍ഭം ധരിച്ച യുവതിയുടെ അനുഭ കുറിപ്പ് എന്ന പേരില്‍ ദര്‍ശരാജ് എന്ന യുവാവാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രസവിച്ച് അനുഭവ സമ്പത്ത് ഇല്ലാത്ത ഒരാണെഴുത്ത് എന്ന് പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടാണ് ദര്‍ശരാജിന്റെ കുറിപ്പ്.

കുറിപ്പ് വായിക്കാം; ആ,ര്‍ത്തവ സമയത്തെ അമിതമായ വേദനയില്‍ നിന്നും,കുറച്ച് മാസത്തേക്കെങ്കിലും രക്ഷപ്പെടാന്‍ വേണ്ടി ഗര്‍ഭം ധരിച്ച ഒരു നിഷ്‌ക്കൂ പെണ്‍കുട്ടിയുടെ തുറന്നെഴുത്ത്. 2005 Dec 16, Friday ലാലേട്ടന്റെ തന്മാത്ര ഇറങ്ങിയ അതേ ദിവസം. തന്മാത്രയുടെ സെക്കന്റ് ഷോയും കണ്ടിട്ട് ഏട്ടന്റെ സ്‌പ്ലെന്‍ഡറിന്റെ പുറകില്‍ ദുഃഖിതയായി ഇരുന്ന് തിരികെ വീട്ടിലേക്ക്…. ‘ഏട്ടാ, പടം ഒത്തിരി കരയിപ്പിച്ചല്ലേ’ ‘ശോ, കാണണ്ടായിരുന്നു’ ചെറിയ വിങ്ങലോടെ ഞാന്‍ ഏട്ടന്റെ വയറ്റില്‍ മുറുകെ പിടിച്ചു.മൂഡ് ഏതായാലും കെട്ടിയോന്റെ ബൈക്കിന്റെ പുറകില്‍ ഇരുന്ന് പോകുമ്‌ബോള്‍ കിട്ടുന്ന സുഖമൊന്നും ഏത് ആഡംബര കാറിന്റെ ഉള്ളില്‍ ഇരുന്ന് പോയാലും കിട്ടില്ല. ഒടുവില്‍ ബെഡ് റൂമില്‍ വന്ന് കേറിയിട്ടും മനസ്സ് മുഴുവനും രമേശനും കുടുംബവും തന്നെ.പോരാഞ്ഞിട്ട് പീരിയഡ്‌സ് കഴിഞ്ഞ് ഒരാഴ്ച്ചക്ക് മുകളില്‍ ആയെങ്കിലും വിട്ടുമാറാത്ത നടുവേദനയും ക്ഷീണവും. എന്നാലും ബെഡ്‌റൂമില്‍ അന്ന് രാവിലെ പുതുതായി ഇട്ട അരണ്ട നീല ബല്‍ബിന്റെ അറ്റ്‌മോസ്ഫിയര്‍ കൂടി കണ്ടപ്പോള്‍ തന്മാത്രയിലെ ‘ഇന്റിമേറ്റ്’ സീന്‍ റീക്രിയേറ്റ് ചെയ്യാന്‍ ഞങ്ങളും തീരുമാനിച്ചു.

എനിക്കും ഒരു കുഞ്ഞ് വേണം എന്ന് തോന്നി തുടങ്ങിയ നാളുകള്‍. ചുരുക്കി പറഞ്ഞാല്‍ ലക്ഷ്യം അതായിരുന്നെങ്കിലും ഉദ്ദേശം മറ്റൊന്നായിരുന്നു. ‘ആര്‍ത്തവ സമയത്തെ അമിതമായ വേദനയില്‍ നിന്നും,കുറച്ച് മാസത്തേക്കെങ്കിലും രക്ഷപ്പെടാന്‍ വേണ്ടി ഒരു ഗര്‍ഭം ധരിക്കല്‍’ തന്മാത്ര കണ്ടിട്ട് വന്നോണ്ടാവാം ചുമരില്‍ പല്ലി ഒന്നും ഇല്ലല്ലോ എന്ന് ഞാന്‍ ഉറപ്പ് വരുത്തി. ഇല്ല,പുള്ളി എന്നെ അങ്ങനെ പാതിവഴിയില്‍ ഉപേക്ഷിച്ചിട്ട് പോവില്ല. എന്തായാലും സിനിമകളിലെ ക്‌ളീഷേ സീനുകള്‍ പോലെ, ഞങ്ങള്‍ കെട്ടി പുണര്‍ന്ന ഉടന്‍ ലൈറ്റ് ഓഫ് ആക്കിയില്ല. അത് കൊണ്ട് തല്ക്കാലം വായനക്കാര് ഇങ്ങോട്ട് ശ്രദ്ധിക്കേണ്ട. അങ്ങനെ ഞാനും അമ്മയാവാനുള്ള തയ്യാറെടുപ്പ് തുടങ്ങി.അതിന്റെ ആദ്യ ലക്ഷണമെന്നോളം,ആര്‍ത്തവം എന്നില്‍ നിന്നും BYE പറഞ്ഞു പോയി.കൂടെ ലീവ് കഴിഞ്ഞ് ഗള്‍ഫിലോട്ട് തിരിച്ചു പോയ കെട്ടിയോനും!!!

പീരിയഡ്‌സില്‍ നിന്നും രക്ഷ നേടാന്‍ ഗര്‍ഭം സ്വീകരിക്കലോ? ആ പഷ്ട് !!! ഇത് കേള്‍ക്കുമ്‌ബോള്‍ നിങ്ങളില്‍, നല്ലൊരു ശതമാനത്തിനും കല്ലുകടി ആയി തോന്നിയേക്കാം.എന്ത് പറയാനാ, അന്നത്തെ എന്റെ പൊട്ട മനസ്സില്‍ ബാലാമണിയെ പോലെ ഇങ്ങനെ ചില മണ്ടന്‍ ചിന്തകള്‍ കടന്നു കൂടിയിരുന്നു. പ്രെഗ്‌നന്റ് ആയാല്‍ പിന്നെ കുറെ നാളത്തേക്ക് ആര്‍ത്തവം എന്റെ പരിസരത്ത് വരില്ല.അതിനപ്പുറം ചിന്തിക്കാന്‍ അന്നത്തെ 19 വയസ്സ്‌കാരിയായ എന്നില്‍ അറിവ് ഉണ്ടായിരുന്നില്ല.അതിലുപരി മിനിമം കോമണ്‍സെന്‍സ് ഇല്ലായിരുന്നു എന്ന് പറയുന്നതാകും ഉചിതം. എന്തായാലും പീരിയഡ്‌സ് വന്നാല്‍ എനിക്ക് ഒരാഴ്ച്ചത്തെ ദുരിതം ഉറപ്പാണ്. അതിനേക്കാള്‍ നല്ലത് കേവലം മണിക്കൂറുകള്‍ കൊണ്ട് തീരുന്ന പ്രസവം അല്ലേ? ഇതായിരുന്നു എന്റെ തിയറി.

ഏട്ടന്‍ തിരികെ പോയ ശേഷം എനിക്ക് ആകെ ഉണ്ടായിരുന്ന കൂട്ട്, മനഃപൂര്‍വം ഞാന്‍ കഴുകാതെ വെച്ചിരുന്ന ഏട്ടന്റെ ഒരു ബ്ലൂ കളര്‍ ഷര്‍ട്ട് ആയിരുന്നു. അതിലെ ആ വിയര്‍പ്പിന്റെ ഗന്ധം ശ്വസിക്കുമ്‌ബോള്‍ പുള്ളിക്കാരന്‍ കൂടെ ഉള്ള ഫീല്‍ ആണ്. അങ്ങനെ മാസങ്ങള്‍ കടന്നു പോയി….. ഇതിനിടക്ക് ഏട്ടന്‍ അടുത്ത് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയ എത്രയോ മൊമെന്റസ്. ഗര്‍ഭിണികളുടെ ദേശീയ ഭക്ഷണമായ മസാല ദോശ അന്നത്തെ എനിക്ക്, കാണുന്നത് തന്നെ വെറുപ്പായിരുന്നു.എന്റെ മനസ്സും വയറും അപ്പോഴും പൊറോട്ടക്കും ബീഫിനും പുറകെയായിരുന്നു. എന്നാല്‍ മാസങ്ങള്‍ അടുക്കുന്തോറും കടുക് വറുക്കുന്ന മണം പോലും എനിക്ക് വാള് വെക്കാനുള്ള ലൈസെന്‍സ് ആയി മാറിയിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ ഒന്നും അന്ന് സജീവമല്ലാത്തതിനാല്‍ യൂട്യൂബും ഇന്‍സ്റ്റയുമെല്ലാം എന്നെ പോലുള്ള ഗര്‍ഭിണിമാര്‍ക്ക് മാതൃഭൂമിയുടെ ‘ആരോഗ്യ മാസിക’ ആയിരുന്നു.

തന്മാത്ര കാണുന്നതിന് മുന്നേ വായന ആരംഭിക്കേണ്ടതായിരുന്നു !!! അങ്ങനെ മാസം ഒന്നായി, രണ്ടായി മൂന്നായി ഒടുവില്‍ ആ ഒന്‍പതാം മാസത്തിന്റെ മുറ്റത്തെത്തി. നിറവയറും ആയി പ്രഭാത സൂര്യനെ കാത്തിരുന്ന നൊസ്റ്റൂ ദിനങ്ങള്‍. ഇന്നാണെങ്കില്‍ ഒത്തിരി വെയില്‍ എങ്ങാനും മുഖത്ത് തട്ടിയാല്‍ ഉടന്‍, ഫെയിസ് ബുക്കില്‍ Sunkissed ഹാഷ് ടാഗുകള്‍ കൊണ്ട് നിറയും. ഒടുവില്‍ ഏതാണ്ട് ഡേറ്റ് അടുത്തു.. എന്തോ ഒരു വേദന വന്ന് തുടങ്ങിയിട്ടുണ്ട്. അത് പ്രസവ വേദന ആണോ സ്വഭാവികമായ അസ്വസ്ഥത ആണോ എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല. ചിലപ്പോള്‍ തോന്നും ടോയ്‌ലെറ്റില്‍ പോണം എന്ന്! അവിടെ എത്തുമ്‌ബോള്‍ അങ്ങനെ ഒരു ചിന്തയെ ഉള്ളില്‍ ഇല്ല.മഴക്കാലത്തെ പവര്‍ കട്ട് പോലെ വേദന വന്നും പോയും നിന്നു. ഏതാണ്ട് പില്‍ക്കാലത്ത് തട്ടത്തിന്‍ മറയത്തില്‍ വിനീത് ശ്രീനിവാസന്‍ എഴുതിയ വരികള്‍ ഞങ്ങള്‍ ഗര്‍ഭിണിമാരെ ഉദ്ദേശിച്ചാണോ എന്ന് പോലും സംശയിച്ചിട്ടുണ്ട് !!!

‘നടുവേദന കാരണം ഇരിക്കാനും നില്‍ക്കാനും പറ്റണില്ല.ഇരിക്കുമ്‌ബോള്‍ ചര്‍ദിക്കാന്‍ തോന്നും,നില്‍ക്കുമ്‌ബോള്‍ കയ്യും കാലും വിറക്കും. ഇനിയൊട്ട് നടക്കാന്‍ ആണെങ്കിലോ അപ്പോള്‍ ടോയ്‌ലെറ്റില്‍ പോകാന്‍ തോന്നും’. ഒടുവില്‍ അമ്മ ഇടപെട്ടു. ‘മോളെ വേദന തുടങ്ങിയോ? ബ്ലീഡിങ് ഉണ്ടോ’ അപ്പോഴും 10 പ്രസവിച്ച നാണി തള്ളയെ പോലെ ഞാന്‍ വല്യ ഗര്‍വ്വില്‍ പറഞ്ഞു, ‘ഏയ്, ഇത് അത് അല്ല”ആര് പറഞ്ഞു അല്ലെന്ന്’ ‘വേഗം റെഡിയായിക്കോ. ഇത് അത് തന്നെ. പെട്ടിയൊക്കെ നേരത്തെ കെട്ടി വെച്ചത് നന്നായി’ എപ്പോള്‍ വേദന തുടങ്ങിയാലും കാറുമായി വരാന്‍ ഏട്ടന്റെ ഒരു കൂട്ടുകാരനോട് നേരത്തെ പറഞ്ഞു വെച്ചിരുന്നു.പുള്ളി ആണെങ്കില്‍ കാറിനെ സ്വന്തം ഭാര്യേ പോലെയാണ് കൊണ്ട് നടക്കുന്നത്. ഫ്രണ്ട് മിററില്‍ ഇച്ചിരി പൊടി പറ്റിയാല്‍ പോലും കാര്‍ ഫുള്ളും കഴുകും. അങ്ങനെ ഉള്ള മനുഷ്യന്റെ വണ്ടിയിലോട്ട് ആണ് നിറഞ്ഞൊഴുകുന്ന ഫ്‌ളൂയിഡും ബ്ലഡ്ഡും കൊണ്ട് ഞാന്‍ ഇരിക്കാന്‍ പോകുന്നത് !!!! അതിനിടയില്‍ ഞാന്‍ അമ്മയോട് അടക്കം പറഞ്ഞു.

‘അമ്മാ സീറ്റില്‍ എന്തെങ്കിലും ഇട്’ പറഞ്ഞ ശേഷം പൂമെത്ത പോലത്തെ ആ സീറ്റിലും പുള്ളിയുടെ മുഖത്തും ഞാന്‍ മാറിയും തിരിഞ്ഞും നോക്കി. പക്ഷെ എന്നെ ഞെട്ടിച്ചോണ്ട് പുള്ളിക്കാരന്‍ ദാ ഇങ്ങനെ പറഞ്ഞു, ‘ഒരു കുഴപ്പവുമില്ല,കേറി ഇരുന്നേ അങ്ങോട്ട്.കെട്ടിയോന്‍ വന്നിട്ട് പുതിയ വണ്ടി വാങ്ങി തന്നാല്‍ മതി.അല്ല പിന്നെ’ ‘അയ്യോ ഒരു കാര്യം എടുക്കാന്‍ മറന്നു’ കവിഞ്ഞൊഴുകുന്ന ബ്ലീഡിങ്ങിനിടയിലും ഞാന്‍ റൂമില്‍ പോയി ഒരു ചെറിയ പൊതി എടുത്തോണ്ട് വന്ന് അമ്മയുടെ ബാഗിനകത്ത് ഭദ്രമായി വെച്ചു. അങ്ങനെ ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി. വാവയുടെ ഹാര്‍ട്ട് ബീറ്റ് നോക്കാനുള്ള മെഷീനുമായി സിസ്റ്റര്‍ വന്നു. എടുക്കുന്നത് വാവയുടെ ഹാര്‍ട്ട് ബീറ്റ് ആണേലും ഇടിച്ചത് എന്റെ ഹൃദയം ആയിരുന്നു. ‘എന്റെ കൃഷ്ണ്ണാ … അനക്കം ഒന്നുമില്ലേ?’ അല്ലേലും ആവശ്യത്തിന് നോക്കുമ്‌ബോള്‍ ഒരനക്കവും കാണില്ല.അല്ലെങ്കില്‍ ബാബു ആന്റണിയുടെ ഇടിയും ചവിട്ടും ആണ് വയറ്റില്‍ കിടന്ന്. എന്തായാലും സിസ്റ്റര്‍ ഹാര്‍ട്ട് ബീറ്റ് നോക്കിയിട്ട് തിരികെ പോയി. ‘പ്രസവം ഇന്ന് തന്നെ കാണും, കുളിച്ച് റെഡി ആയ ശേഷം ലേബര്‍ റൂമിലോട്ട് മാറ്റാം’ ഡോക്ടര്‍ മൊഴിഞ്ഞു. ടെന്‍ഷന്‍ വര്‍ധിച്ചു. ഏട്ടനെ വിളിച്ചു കാര്യം പറഞ്ഞു….

‘മോളെ, ഒന്ന് കൊണ്ടും വിഷമിക്കേണ്ട. ഞാന്‍ നിന്റെ കൂടെ ഉണ്ട്, ‘പറഞ്ഞത് ഭംഗി വാക്കാണേലും ആ വരികള്‍ തന്ന കോണ്‍ഫിഡന്‍സ് ചെറുതല്ല. അങ്ങനെ സംയുക്ത വര്‍മ്മയെ പോലെ നാടന്‍ വേഷത്തില്‍ പോയ ഞാന്‍ കുളി സീന്‍ കഴിഞ്ഞ് രതിനിര്‍വേദത്തിലെ ജയഭാരതിയെ പോലെ തിരിച്ചിറങ്ങി. ‘ചന്ദ്രൂന്റെ ടൈം നല്ല ബെസ്റ്റ് ടൈം. കുളിപ്പിക്കാന്‍ വരെ കേരള പോലീസ്’ഇന്നോര്‍ക്കുമ്‌ബോള്‍ ഛോട്ടാ മുംബൈയിലെ മേല്‍പറഞ്ഞ ഡയലോഗിന് സമാനമായിരുന്നു എന്റെ ലേബര്‍ റൂം ഓര്‍മ്മകള്‍. ‘ഷേവ് ചെയ്ത് തരാന്‍ വരെ പരിചാരകര്‍’ ഒടുവില്‍ സംവൃത സുനിലിനെ പോലും വെല്ലുന്ന പൊക്കമുള്ള ഒരു മേശപ്പുറത്ത് എന്നെ കിടത്തി. വേദന ചെറുതായി വന്ന് തുടങ്ങിയ നിമിഷം. എന്റെ തൊട്ടപ്പുറത്ത് കിടന്ന ഒരു ചേച്ചി ആണെങ്കില്‍ വിളിയോട് വിളി. അതും സ്വന്തം കെട്ടിയോനെ!!! വിളിക്കുന്നത് പച്ച തെറി ആണെന്ന് മാത്രം. ചേച്ചിയുടെ ആ വിളി കണ്ട് ഞാന്‍ ആകെ പരിഭ്രമിച്ചു. കുറച്ചു മിനിറ്റുകള്‍ കഴിയുമ്‌ബോള്‍ ഞാനും അനുഭവിക്കണമല്ലോ ഈ വേദന !!! ഞാന്‍ ഡോക്ടറിനോട് ചോദിച്ചു, ‘ആ ചേച്ചിയെ പോലത്തെ വേദന എനിക്ക് എപ്പോഴാ വരിക?’

‘എന്റെ മോളെ നിനക്കുള്ള വേദനയെ അവള്‍ക്കും ഉള്ളൂ. ചുമ്മാ അടവ് ഇറക്കുന്നതാ.ഡോക്ടര്‍ കണ്ണിറുക്കി എന്നെ സമാധാനിപ്പിച്ചു’ ശേഷം ഡോക്ടര്‍ ആ ചേച്ചിയോട് ചോദിച്ചു, ‘രേഷ്മ, ഇത് തന്റെ മൂന്നാമത്തെ പ്രസവം അല്ലേ? എന്നിട്ടാണോ ഈ വിളി? ഈ കുട്ടികള്‍ പേടിക്കില്ലേ?’ ‘അയ്യോ സോറി. എന്റെ പൊന്നു ഡോക്ടറെ,അടുത്ത തവണ പ്രസവിക്കാന്‍ വരുമ്‌ബോള്‍ അടങ്ങി ഒതുങ്ങി കിടന്നോളാം.ഇത്തവണ ഒട്ടും പറ്റാത്തോണ്ടാ’. ഇനിയും?? ഞാന്‍ മനസ്സ് കൊണ്ട് രേഷ്മ ചേച്ചിയെ നമിച്ചു !!! ഈശ്വര ഒന്നും വേണ്ടായിരുന്നു. അന്ന് ആ രാത്രിയില്‍ വല്ല പല്ലിക്കും ചുമരില്‍ വന്ന് ഇരുന്നൂടായിരുന്നോ എന്ന്, ഇപ്പോള്‍ ഞാന്‍ വല്ലാണ്ട് ആഗ്രഹിച്ച് പോകുന്നു. അല്ലെങ്കില്‍ പപ്പു ചേട്ടന്‍ വെള്ളാനകളുടെ നാടില്‍ പറഞ്ഞ പോലെ ‘ഒരു കടുക് മണി വ്യത്യാസത്തില്‍ സ്റ്റിയറിങ്ങ് ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍’ ഇന്ന് ഈ വേദന എനിക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു.. അപ്പോഴാണ് എരുമ വെക്കാന്‍ വേണ്ടി മറ്റൊരു ചേച്ചിയെ സിസ്റ്റര്‍ കൊണ്ട് പോയത്. സത്യം പറഞ്ഞാല്‍ ഈ ഡെലിവറി സമയം അടുക്കും വരെ ‘എനിമ’ എന്നതിനെ എരുമ എന്നാ ഞാന്‍ തെറ്റിദ്ധരിച്ചു വെച്ചിരുന്നത്. വന്ന വഴിയും കണ്ണടച്ച് വിശ്വസിച്ചിരുന്ന മണ്ടത്തരങ്ങളും മറക്കരുതല്ലോ. ഇനി അനുഭവിക്കാന്‍ കിടക്കുന്ന വേദന കൂടി ഓര്‍ക്കുമ്‌ബോള്‍ സിസേറിയന്‍ മതിയായിരുന്നു എന്ന് തോന്നി പോയി. പെട്ടന്നാണ് എന്റെ സീനിയര്‍ ആയിട്ട് പഠിച്ച കിങ്ങിണി ചേച്ചി, പുള്ളിക്കാരിയുടെ രണ്ടാം സിസേറിയന്‍ കഥ പറഞ്ഞത് ഓര്‍മ്മയില്‍ വന്നത്. ഡ്രസ്സ് മാറ്റാന്‍ സിസ്റ്റര്‍ പറഞ്ഞതും ചേച്ചി താഴോട്ട് ഫുള്ളും ഊരി കളഞ്ഞു. അല്‍പ്പ സമയത്തിന് ശേഷം ഏതാണ്ട് നമ്മുടെ തിലകന്‍ ചേട്ടനെ പോലെ പരുക്കന്‍ സ്വഭാവം ഉള്ള ഡോക്ടര്‍ വന്നിട്ട് ഒറ്റ ഡയലോഗ്.

‘ഈ രണ്ടാം സിസേറിയത്തിന് വന്ന ഇതിനെയൊക്കെ ആരാടെ തുണി ഉരിഞ്ഞു കിടത്തിയത്?’ ചിരിക്കണോ കരയണോ എന്ന് അറിയാതെ, കിങ്ങിണി ചേച്ചി ഉരിഞ്ഞ ഉടുതുണി വാരിയെടുത്ത് മറച്ചു. ആ രംഗം ഓര്‍ത്തപ്പോള്‍ എന്റെ മനസ്സ് വീണ്ടും നോര്‍മല്‍ ഡെലിവറിയിലോട്ട് വന്നു.സിസേറിയന്‍ ‘പാടാണത്രേ’.മാത്രമല്ല ആ ‘പാട്’ പോവാനും ഇച്ചിരി ‘പാടാ.’ കുറച്ച് കഴിഞ്ഞപ്പോഴേക്കും അടുത്ത് നിന്ന സിസ്റ്ററിനെ വിളിച്ച് ഞാന്‍ ഒരു കാര്യം പറഞ്ഞു. ‘അതേ,എനിക്ക് ഒരു ഹെല്പ് ചെയ്യാമോ? പുറത്ത് അമ്മയുണ്ട്.അമ്മേടെ ബാഗിനുള്ളിലെ ഒരു പൊതിയില്‍,ഏട്ടന്റെ ഒരു ബ്ലൂ ഷര്‍ട്ട് ഞാന്‍ വെച്ചിട്ടുണ്ട്. അത് ഒന്ന് വാങ്ങി വരാമോ?’. ഒരു ചെറു പുഞ്ചിരിയോടുകൂടി ആ സിസ്റ്റര്‍ എന്റെ ആ വല്യ ആഗ്രഹം സാധിച്ചു തന്നു. അതിനിടക്ക് വീണ്ടും PV(ഉള്ളു പരിശോധന )ചെയ്യാന്‍ സിസ്റ്റര്‍ എത്തി. എന്തും സഹിക്കാം, ഇടക്ക് ഇടക്കുള്ള ഈ PV. ഏട്ടന്റെ ഷര്‍ട്ടില്‍ മുറുകെ പിടിച്ചോണ്ട് ഞാന്‍ എല്ലാം സഹിച്ചു .അതിനിടയില്‍ വേദന വരാന്‍ ഉള്ള ഒരു ഇന്‍ജെക്ഷനും ഏറ്റു വാങ്ങിയിരുന്നു. ഇടത്തോട്ട് തിരിയാനും വലത്തോട്ട് ചായാനുമൊക്കെ ആരൊക്കെയോ ഇരു വശത്ത് നിന്നും ഉപദേശങ്ങള്‍ തരുന്നുണ്ട്. ഇവിടെ കൈ ഏത്,കാല് ഏത് എന്ന് പോലും മനുഷ്യന് അറിയാന്‍ പറ്റാത്ത അവസ്ഥ. അപ്പോഴാ ഇടവും വലവും. ഈ സമയം ഞാന്‍ പതിയെ ഡോക്ടറിനോട് ഒരു സ്വകാര്യം പറഞ്ഞു ;

‘എനിക്ക് ടോയ്‌ലെറ്റില്‍ പോണം’ ‘അതൊക്കെ മോളുടെ തോന്നലാ. നന്നായി പ്രാര്‍ത്ഥിച്ചോളൂ’ സത്യം പറഞ്ഞാല്‍ പ്രസവിച്ചിലേലും കുഴപ്പമില്ല,ഒന്നവിടന്നിറങ്ങി ഓടിയാല്‍ മതി ആയിരുന്നു. അയ്യോ അപ്പോഴും ഈ വയര്‍ കൂടെ കാണുമല്ലോ !!! ജപിച്ചു കെട്ടിയ ചരടില്‍ പിടിച്ച് പ്രാര്‍ത്ഥിച്ചു.വേറെ വഴിയില്ല. ഇതിപ്പോള്‍ നിറത്തില്‍ സോന പറഞ്ഞ പോലെ, മധുരിഫിക്കേഷന്‍ കാരണം തുപ്പാനും വയ്യ കൈപ്പോളജി കാരണം ഇറക്കാനും വയ്യാത്ത അവസ്ഥയായി. ഒടുവില്‍ കാത്തിരുന്ന ആ നാഴിക എത്തി. മുറിവുകള്‍ ഇല്ലാതെ ഇടുപ്പെല്ല് അകലാന്‍ തുടങ്ങിയ നിമിഷം. പെട്ടെന്ന് ഒരശരീരി മുഴങ്ങി. ‘പുഷ്…പുഷ്’ ‘എടോ പുഷ് ചെയ്യാന്‍ നോക്ക്’ ‘വേദന വരുമ്‌ബോള്‍ മാത്രം പുഷ് ചെയ്താല്‍ മതി.ഇല്ലെങ്കില്‍ കുഞ്ഞിന് ദോഷമാണ്.’ ഇപ്പോഴും പുഷും പുള്ളും കണ്ടാല്‍ വലിക്കണോ തള്ളണോ എന്നറിയാതെ ഡോറിന് മുമ്ബില്‍ പണ്ടാരമടങ്ങി നില്ക്കാറുള്ള ഈ എന്നോടോ!! ഒടുവില്‍ ഒരു സിസ്റ്റര്‍ എന്റെ പുറത്ത് കേറി ഇരിക്കാന്‍ വരുന്ന പോലെ പുഷ് ചെയ്യാന്‍ എത്തി.. പെട്ടന്ന് എനിക്ക് തന്മാത്ര കാണാന്‍ പോയ ആ രാത്രി ഓര്‍മ്മ വന്നു. ഉള്ളത് പറയാലോ ആ പുളയുന്ന വേദനയിലും, അതിന്റെ ഇരട്ടി ശക്തിയില്‍ ആ സിസ്റ്ററിന്റെ കൊരവള്ളിയില്‍ പിടിച്ച് തൂക്കി ഞാന്‍ ദൂരേക്ക് തള്ളി.

‘ഇനി ഒരു തന്മാത്ര വീഴാന്‍ ഞാന്‍ അനുവദിക്കില്ല. മനസ്സില്‍ കുറിച്ചു’ ഇതിനിടക്ക് രണ്ട് ദിവസം മുമ്ബ് കണ്ട വെള്ളിനക്ഷത്രം മൂവി മനസ്സില്‍ കേറി വന്നു. മനസ്സില്‍ മുഴുവനും പ്രസവത്തോടെ തട്ടി പോകുന്ന അശ്വതി വര്‍മ്മ തമ്ബുരാട്ടി!! ഞാന്‍ ഉറപ്പിച്ചു. ഞാനും ഇതോടെ തട്ടി പോകും.അത്രക്ക് വേദന.മേശയൊക്കെ വായുവില്‍ പൊങ്ങി നില്‍ക്കുന്ന പ്രതീതി. പോരാഞ്ഞിട്ട് ഒരു വെള്ളിയാഴ്ച്ചയിലെ പണിയാ എന്നെ ഇന്ന് ഈ നിലയില്‍ എത്തിച്ചത്. അത് പോരാഞ്ഞിട്ട് ഇന്നും വെള്ളി. എന്റെ കുഞ്ഞിന്റെ പുറത്ത് എന്റെ പ്രേതം കേറുമോ? എന്നാലും സാരമില്ല, എന്റെ കുഞ്ഞ് ജീവനോടെ വന്നാല്‍ മതി.ബ്ലീഡിങ് ഉള്ളത് കൊണ്ട് ചോര ആവശ്യത്തിനധികം ഉണ്ട്. ഇനി ചുണ്ണാമ്ബ് മാത്രം വെളിയില്‍ നിന്നും എടുത്താല്‍ മതി. ദേഷ്യവും വേദനയും സങ്കടവും കൊണ്ട് ഏട്ടന്റെ ഷര്‍ട്ട് ഞാന്‍ പിന്നി കീറി.

‘പുഷ്…..പുഷ്….Try… You Can’ ചന്ദ്രലേഖയില്‍ സുകന്യയെ നടത്താന്‍ ശ്രമിക്കുന്ന സോമനെ പോലെ ഡോക്ടര്‍ അമറി. ഇനി എന്നെ തൊടാന്‍ പോലും ഞാന്‍ ഏട്ടനെ അനുവദിക്കില്ല. ബ്ലൂ ഷര്‍ട്ടൊക്കെ ഞാന്‍ തൂക്കി എറിഞ്ഞു. ഒരു ‘ബ്ലൂ’. ‘അമ്മോ ….. ‘ ഞാന്‍ വേദന കൊണ്ട് പുളഞ്ഞു. ആളിങ്ങ് എത്താറായി. ഒന്നുടെ ഒന്ന് പുഷ് ചെയിതെ. എത്താറായി, പുഷ് വിടരുതേ, ‘അമ്മോ, ആ..ആ..ആ’. അന്ന് സുഖത്തോടെ ഇതേ ‘ആ’ നീട്ടിവിളിച്ചപ്പോള്‍ ഞാന്‍ അറിഞ്ഞില്ല ഉണ്ണി, ഇന്ന് അതേ ‘ആ ‘ എന്റെ ജീവന്‍ എടുക്കുന്ന വേദന തരുമെന്ന്. അതിനിടയില്‍ മരവിപ്പിക്കാതെ എന്തോ ഒന്ന് എവിടെയോ പച്ചക്ക് മുറിച്ചു. ഇതൊക്കെ എന്ത്! ‘തല എത്തിയിട്ടുണ്ട്’ പുഷ് പുഷ്. പുഷി പുഷി ഒടുവില്‍ ഒരു കുഞ്ഞ് നിലവിളി. ‘റിലീസായി കേട്ടോ’ എന്റെ കണ്ണ് നിറഞ്ഞു,ഒപ്പം ചെറു പുഞ്ചിരിയും. സദാനന്ദന്റെ സമയത്തിലെ ദിലീപിന്റെ Meme പോലെ ഞാന്‍ നെഞ്ചില്‍ കൈ വെച്ചു നോക്കി. ഭാഗ്യം, ഞാന്‍ മരിച്ചിട്ടില്ല ?? കുഞ്ഞും. ഞാന്‍ കുഞ്ഞിനെ പതിയെ നോക്കി. ഒടുക്കത്തെ കരച്ചില്‍. ശേഷം ഞാന്‍ വാവയെ നോക്കി പുഞ്ചിരിച്ചു ഡോക്ടര്‍ അബ്ദുല്‍ കലാം പറഞ്ഞ ആ ദിവസം.

‘നമ്മള്‍ കരയുമ്പോള്‍ നമ്മുടെ അമ്മ ചിരിക്കുന്ന ഒരേ ഒരു ദിവസം.അങ്ങനെ അതില്‍ ഒരമ്മയായി ഇനിയീ ഞാനും’. സത്യം പറഞ്ഞാല്‍ ആദ്യം കുഞ്ഞിന്റെ മുഖത്ത് നോക്കാന്‍ പോലും എന്റെ മനസ്സ് അനുവദിച്ചില്ല. അത്രക്ക് ഞാന്‍ വേദന തിന്നു. പക്ഷെ നല്ലൊരു ശതമാനം അമ്മമാര്‍ക്കും കുഞ്ഞിന്റെ മുഖം കാണുമ്‌ബോള്‍ സ്വിച്ച് ഇട്ട പോലെ വേദന മാറും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ പണ്ടേതോ സിനിമയില്‍ പ്രേം കുമാര്‍ പറഞ്ഞ പോലെ ആത്മാര്‍ത്ഥ പുഴുങ്ങി തിന്നാല്‍ ചോറാവില്ല. അതിന് അരി എന്നൊരു സാധനം വേണം.അത് പോലെ മാതൃത്വത്തിന്റെ മഹത്വവും പുണ്യവും പുഴുങ്ങി തിന്നാല്‍ അമ്മ ആവില്ല. അതിന് പ്രസവവേദന എന്നത് അനുഭവിച്ചേ തീരൂ. എന്നാലും കുഞ്ഞിനെ കൊണ്ട് പോകും മുമ്ബ് ഞാന്‍ വാവയുടെ നെറുകയില്‍ ചുംബിച്ചു. കുഞ്ഞാവ ആണ്‍കുട്ടി ആയിരിക്കും എന്നത് ഉറപ്പായിരുന്നു.കാരണം 100 പേറെടുത്ത നാണി തള്ള ഉള്‍പ്പെടെയുള്ള ഒരന്‍പത് പേരെങ്കിലും എന്റെ നിറവയര്‍ കണ്ട് കുഞ്ഞ് ആണ്‍കുട്ടി ആണെന്ന് ഉറപ്പ് പറഞ്ഞിരുന്നു. എനിക്കും ഏട്ടനും ഏതായാലും സന്തോഷമേ ഉണ്ടായിരുന്നോളൂ.എന്നാല്‍ ഇവരുടെ ഉറപ്പിക്കല്‍ കേട്ട് ഞങ്ങളും ആണ്‍കുട്ടിക്കായി മനക്കോട്ട കെട്ടി തുടങ്ങിയിരുന്നു എന്നത് സത്യം. എന്നാലും ഒന്ന് കണ്‍ഫോം ചെയ്യാന്‍ വേണ്ടി, കുഞ്ഞിനെ കുളിപ്പിച്ച് തൂക്കം നോക്കാന്‍ കൊണ്ട് പോകാന്‍ നേരം ഞാന്‍ സിസ്റ്ററിനോട് ചോദിച്ചു.

‘മോന്‍ ആണോ മോള്‍ ആണോ?’ ‘മോളാണ്” സന്തോഷത്തിന് കുറവൊന്നും തോന്നിയില്ല. എന്നാലും ഒന്ന് മനസ്സില്‍ ഉറപ്പിച്ചു. ‘വയറിന്റെ വലിപ്പം കണ്ട് സാക്ഷാല്‍ കാണിപ്പയൂര്‍ കുഞ്ഞിനെ പ്രവചിച്ചാല്‍ പോലും വിശ്വസിക്കരുത്’. കാരണം, ‘ഒരംഗവൈകല്യവും ഇല്ലാതെ ഒരു കുഞ്ഞ് ഈ ഭൂമിയില്‍ ജനിക്കുന്നത് തന്നെ ഏറ്റവും വല്യ പ്രതിഭാസമാണ്’. അവിടെ ആണെന്നോ പെണ്ണെന്നോ ടോസ് ഇടലില്ല. എന്തായാലും സ്റ്റിച് ഇട്ടടം ഒടുക്കത്തെ വേദന. പെട്ടെന്നാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. പിന്നെയും ബ്ലീഡിങ്. സ്റ്റിച് ഇട്ട സിസ്റ്ററിനെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. ‘ഇത് ശരിയായിട്ടൊന്നും അല്ലേ തച്ചു വെച്ചത്? പക പോക്കുകയാണോ ഇച്ചിരി കൊരവള്ളിയില്‍ പിടിച്ച് തള്ളിയതിന്?എന്റെ പ്രസവോം കൂടി നിര്‍ത്തി താ’.

‘ഇയ്യാളുടെ യൂട്രസിന് ഒരു കുഴപ്പവും ഇല്ല. അവിടെ അടങ്ങി കിടക്ക്. ബ്ലീഡിങ് കുറച്ച് കഴിയുമ്പോള്‍ നിന്നോളും. കൊരവള്ളിക്ക് പിടിച്ച് തള്ളിയതും പോരാഞ്ഞിട്ട് പഠിപ്പിക്കാന്‍ വരുന്നോ?’. ഞാന്‍ മനസ്സില്‍ പിറു പിറുത്തു.എന്തായാലും ഇനി ഈ പരിസരത്തേക്ക് ഇല്ല.Good ബൈ. പ്രസവം കഴിഞ്ഞ് അര മണിക്കൂര്‍ എത്തും മുമ്‌ബേ ഫീഡിങ് ചെയ്യാന്‍ കുഞ്ഞിനെ തന്നു. ഈശ്വരാ… ഇത് ഇപ്പോള്‍ എങ്ങനെയാ… ആകെ ഉള്ള എക്‌സ്പീരിയന്‍സ് ഏട്ടന്റെ വക. ‘എടി പെണ്ണെ ഇങ്ങോട്ട് വാ’ എന്നെ വിളിച്ചോ? ദാ വരുന്നേ……അമ്മ വിളിക്കുന്നു…ഇപ്പോള്‍ വരാമേ. ആ പറഞ്ഞു വന്നത്,അങ്ങനെ എങ്ങനെയൊക്കെയോ ഞാന്‍ കുഞ്ഞിന് മുലയൂട്ടി. എന്തായാലും ആര്‍ത്തവ വേദനയില്‍ നിന്നും രക്ഷ നേടാന്‍ ഞാന്‍ കണ്ടെത്തിയ ബുദ്ധി. അനുഭവിച്ച് ചീട്ടും വാങ്ങി. അങ്ങനെ ഈ പണിയൊക്കെ ചെയ്ത് വെച്ചിട്ട് Bye പറഞ്ഞു പോയ രണ്ടു പേരില്‍ ഒരാള്‍, ആറാം മാസത്തിലെ കുഞ്ഞിന്റെ ചോറ് കൊടുപ്പിന് ലീവിന് നാട്ടിലെത്തി. പക്ഷെ മറ്റേ ആള് ഇത് വരേയും എന്നിലേക്ക് തിരിച്ചെത്തിയിട്ടില്ല. അതേ…..ഞാന്‍ ഒഴിവാക്കാന്‍ ശ്രമിച്ച അതേ ആര്‍ത്തവം.

‘വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി ക്കറിയാം അതെന്നാലുമെന്നും… പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതേ മോഹിക്കുമല്ലോ എന്നും വെറുതേ മോഹിക്കുമല്ലോ’. പുള്ളിയേയും കാത്ത് മണിച്ചിത്രത്താഴിലെ ഗംഗയെ പോലെ, വിദൂരയിലേക്ക് നോക്കി ഞാന്‍ ഇരുന്നത് ഒരു വര്‍ഷവും 2 മാസവും ആയിരുന്നു. എന്തായാലും 3 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വരവ് കൂടി എനിക്ക് പോകേണ്ടി വന്നു. Goodbye പറഞ്ഞു വന്ന അതേ സ്ഥലത്തേക്ക്. അന്ന് കൂട്ടിന് ഏട്ടനും ഒപ്പം ഉണ്ടായിരുന്നു. തൊട്ടപ്പുറത്ത് കെട്ടിയോനെ പൂരത്തെറി പറഞ്ഞോണ്ട് ഇച്ചിരി നാളത്തെ ഗ്യാപ്പിന് ശേഷം മുഖ്യധാരാ ഡെലിവറിയില്‍ വീണ്ടും സജീവമാവാന്‍ തിരിച്ചെത്തിയ രേഷ്മ ചേച്ചിയും. ‘പൊന്നുമോളെ, കുഞ്ഞിന്റെ ‘പൊസിഷന്‍ ‘ കറക്റ്റ് അല്ലെന്നും പറഞ്ഞ് ഈ ഡോക്ടര്‍ കുറെ നേരം കൊണ്ടേ PV ചെയ്യുകയാ.അന്നേ ആ മനുഷ്യനോട് ഞാന്‍ പറഞ്ഞതാ ‘പൊസിഷന്‍ ‘ മാറ്റി ചെയ്യേണ്ട എന്ന്. ‘സീതാ ലക്ഷ്മി? അയ്യോ, എനിക്ക് ‘എരുമ’ തരാന്‍ സമയമായി. പോയി വരാം കേട്ടോ. (NB:പ്രസവിച്ച് അനുഭവ സമ്ബത്ത് ഇല്ലാത്ത ഒരാണെഴുത്ത് ആണ്. തെറ്റുകള്‍ പൊറുക്കുക ).

Written by admin

prayaga martin

അതീവ ഗ്ലാമറസ് ലുക്കിൽ ആരാധകരെ  മയക്കി പ്രയാഗ: ചിത്രങ്ങൾ

priya varrier russia

മോസ്ക്കോയിലെ തെരുവ് പാതകളിൽ ചുവടുവെച്ച് നാടൻ പെണ്ണായി പ്രിയ വാര്യർ