in

മാലിദ്വീപിൽ നിന്ന് സ്റ്റൈലിഷ് ലുക്കിൽ മീനു!!!  ഹണിമൂൺ അടിപൊളിയാക്കി താരദമ്പതികൾ

Meenu Lakshmi's Maldives Photos

ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും  പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മീനു  ലക്ഷ്മി. സഹോദരനുമൊത്ത് നിരവധി ഡാൻസ് വീഡിയോകൾ പങ്കുവെച്ചുകൊണ്ടായിരുന്നു മീനു ആദ്യം സമൂഹമാധ്യമത്തിൽ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. താരവും സഹോദരനും പങ്കുവയ്ക്കുന്ന ഡാൻസ് വീഡിയോകൾ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്. ടിക് ടോക്കിലും ഇരുവരും സജീവമായിരുന്നു. ഇൻസ്റ്റഗ്രാമിൽ സജീവമായതോടുകൂടി ഇരുവർക്കും ലക്ഷക്കണക്കിന് ആരാധകരെയും ലഭിച്ചു.

അടുത്തിടെ ആയിരുന്നു മീനു ലക്ഷ്മി വിവാഹിതയായത്. അറേഞ്ച്ഡ് മാരേജ് ആയിരുന്നു. അനീഷാണ് താരത്തെ വിവാഹം ചെയ്തത്. ഇരുവരും വിവാഹത്തിനുശേഷം ആദ്യമായി ഒരുമിച്ച യാത്ര പോയത് മാലി ദ്വീപിലെക്കാണ്.ഇരുവരുടെയും ആദ്യത്തെ ഒരുമിച്ചുള്ള ഇൻറർനാഷണൽ ട്രിപ്പ് ആണെന്ന് സമൂഹമാധ്യമത്തിലൂടെ പങ്കിട്ടിരുന്നു. ഇപ്പോൾ ഇതാ ഹണിമൂണിലെ മനോഹരമായ ചിത്രങ്ങളുമായി  സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്.മാലിദ്വീപിലെ സുന്ദരമായ കാഴ്ചകൾ പകർത്തി കൊണ്ടുള്ള പോസ്റ്റുകൾ ആയിരുന്നു മീനു ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മീനുവിന്റെ  ലുക്ക് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

നിരവധി പേരായിരുന്നു പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്. സ്റ്റൈൽ ആയിരിക്കുന്നു എന്നും ഇതുപോലെ സന്തോഷമായിരിക്കണം എന്നും അടിപൊളിയായി ആഘോഷിക്കും എന്നൊക്കെയാണ് ആരാധകർ കമൻറുകൾ നൽകിയിരിക്കുന്നത്.

Written by amrutha

Leona Lishoy's Royal Look Photos

റോയൽ ലുക്കിൽ രാജകുമാരിയെ പോലെ അതീവ സുന്ദരിയായി ലിയോണ

Deepa Rahul Easwar and Rahul Easwar Welcome Their Second Baby

പാച്ചുവിന് കൂട്ടായി വാവയെത്തി, ആറ് വര്ഷങ്ങള്ക്ക് ശേഷം രണ്ടാമത്തെ കണ്മണി ജനിച്ച സന്തോഷത്തിൽ രാഹുലും ദീപയും