in

മെറൂൺ സാരിയിൽ സുന്ദരിയായി മീനാക്ഷി ദിലീപ്, ഫോട്ടോ വൈറൽ

meenakshi dileep

ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. ഇടുത്തിടെ നടന്ന നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ഏറെ തിളങ്ങിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം വിവാഹ വേദിയിൽ മീനാക്ഷിയുടെ ഡാൻസ് വൻ ഹിറ്റാവുകയും ചെയ്തു. മീനാക്ഷിയുടേതായി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുള്ള ചിത്രങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോൾ താരപുത്രിയുടെ പുതിയൊരു ചിത്രമാണ് സോഷ്യൽ ലോകത്ത് വൈറൽ# ആവുന്നത്.

മെറൂൺ സാരിയിലുള്ള ചിത്രങ്ങളിൽ അതീവസുന്ദരിയായ മീനാക്ഷിയെ ആണ് കാണാൻ കഴിയുക. മീനാക്ഷിയുടെ സുഹൃത്തും നടിയുമായ നമിത പ്രൊമോദും ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിട്ടുണ്ട്.മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇക്കാര്യത്തിൽ ഒരു സൂചനയോ പ്രതികരണമോ താരപുത്രിയുടെ ഭാഗത്ത് നിന്നോ ദിലീപിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. ദിലീപ്-കാവ്യാമാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിവരം അറിയാനും ആരാധകർ കാത്തിരിക്കുകയാണ്. 2016ൽ ആയിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതർ ആവുന്നത്. വിവാഹത്തിന് പിന്നാലെ കാവ്യ സിനിമ വിടുകയും ചെയ്തു. ദിലീപിന് കൈ നിറയെ ചിത്രങ്ങളാണ്. നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ദലീപിന്റേതായി ഇനി പുറത്തെത്തുക.

Written by admin

Bala herself shared the video on her social media account

കാത്തിരിപ്പിനൊടുവിൽ രണ്ടാം വിവാഹത്തിന് ഒരുങ്ങി നടൻ ബാല.. വിവാഹം ഉടനെയെന്നും താരം… !!!!

nila with saniya

അമ്മയെ പോലെ തന്നെ ബോൾഡും ആക്ടീവുമാണ്:  കുഞ്ഞുനിലയെ കൊഞ്ചിച്ച് സാനിയ