in

സങ്കടം സഹിക്കാൻ പറ്റുന്നില്ല, അവസാനമായി ഒന്നുകാണാൻ പോലും സാധിക്കില്ല- മനോജ് കെ ജയൻ

നെടുമുടി വേണുവിന്റെ ഓർമ്മകളിൽ വിതുമ്പി സിനിമ ലോകം. വേണുചേട്ടനുമായുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് മനോജ് കെ ജയൻ. അവസാനമായി ഒന്നുകാണാൻ പറ്റുന്നില്ലല്ലോ,ഞാൻ സ്ഥലത്തില്ലാതെ പോയല്ലോ എന്നോർത്ത് ഞാൻ ഏറെ ദുഃഖിക്കുന്നു എപ്പോ കണ്ടാലും പാട്ടും തമാശയും സ്നേഹവാൽസല്യങ്ങളും ചൊരിയുന്ന എൻ്റെ മാനസഗുരു എന്റെ ചേട്ടൻ തീരാനഷ്ടമെന്നാണ് മനോജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്

കുറിപ്പിങ്ങനെ, എൻ്റെ വേണുവേട്ടാ പോയല്ലോ മലയാള സിനിമ കണ്ട ഏറ്റവും വലിയ versatile Actor,,മഹാനടൻ,,പാഠ പുസ്തകം,,എനിക്ക് ഗുരുതുല്യനാണ് വേണുവേട്ടൻ എന്റെ അഭിനയ കളരി തന്നെ വേണുവേട്ടനായിരുന്നു.പെരുന്തച്ചൻ,സർഗം, പരിണയം,അങ്ങിനെ എത്ര സിനിമകൾ,അവസാന സിനിമകളിലൊന്ന് എന്റെത് ആണെന്നറിയുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല വേണുവേട്ടാ . വന്നു അവസാനമായി ഒന്നുകാണാൻ പറ്റുന്നില്ലല്ലോ,ഞാൻ സ്ഥലത്തില്ലാതെ പോയല്ലോ എന്നോർത്ത് ഞാൻ ഏറെ ദുഃഖിക്കുന്നു എപ്പോ കണ്ടാലും പാട്ടും തമാശയും സ്നേഹവാൽസല്യങ്ങളും ചൊരിയുന്ന എൻ്റെ മാനസഗുരു എന്റെ ചേട്ടൻ തീരാനഷ്ടം ആദരാജ്ഞലികൾ…പ്രണാമം

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു ഓർമയായതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാൻ വേണുവിനു കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറുവട്ടവും ലഭിച്ചു

Written by admin

ഗ്ലാമർ ലുക്കിൽ മലയാളികളുടെ സ്വന്തം മാളവിക…. ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് താരം…. !!!

ജിം വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ പങ്കുവെച്ച് ഇശാനി.. താരത്തിന്റെ മാറ്റം കണ്ട് ഞെട്ടി ആരാധകർ … !!!