in

ബിഎംഡബ്ലിയു ബൈക്കിൽ കാട് ചുറ്റി കാണാനിറങ്ങി മഞ്ജു വാര്യർ

നീണ്ടനാളത്തെ ഇടവേളക്ക് ശേഷം അഭിനയ ലോകത്ത് തിരികെയെത്തിയ മഞ്ജുവാര്യരെ പ്രേക്ഷകർ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി മഞ്ജു വാര്യർ തിരിച്ചുവരവ് നടത്തിയപ്പോൾ മലയാളി പ്രേക്ഷകർ ഒന്നടങ്കം സന്തോഷത്തിലായിരുന്നു.

ആദ്യ ചിത്രം തന്നെ ഹിറ്റായതോടെ പിന്നീട് അങ്ങോട്ട് മഞ്ജുവിനെ തേടി മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങൾ വന്നെത്തുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ മലയാളത്തിൻറെ ലേഡീസ് സൂപ്പർസ്റ്റാർ പദവിയും താരം സ്വന്തമാക്കി. ഇപ്പോൾ മലയാളത്തിലും അന്യഭാഷയിലുമായി കൈ നിറയെ ചിത്രങ്ങളാണ് മഞ്ജുവിന് ഉള്ളത്.

സ്വകാര്യ ജീവിതത്തിൽ സംഭവിച്ച തകർച്ചകളെ വളരെ പോസിറ്റീവായി കാണുകയും ഒരു തിരിച്ചുവരവും നടത്തിയ മഞ്ജുവിന് ഒരുപാട് ആരാധകരും ഉണ്ട്. ഈ അടുത്ത് താരം ഡ്രൈവിംഗിനെ കുറിച്ച് കൂടുതൽ പഠിച്ചുവെന്നും അടുത്തിടെ ഒരു ബൈക്ക് വാങ്ങിയതായും പ്രേക്ഷകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തൻറെ bmw ബൈക്കിൽ കാർഡ് ചുറ്റിക്കറങ്ങുന്ന ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.സിംഗിൾ മദർ ആയി ജീവിക്കുന്ന മഞ്ജു തന്റെ ജീവിതം ആഘോഷിക്കുകയാണെന്ന് പല പോസ്റ്റുകളിലും വ്യക്തമാണ്.

ദിലീപമായുള്ള വിവാഹബന്ധം വേർപെടുത്തശേഷം മഞ്ജുവിന് ഒപ്പമല്ല മകൾ മീനാക്ഷി താമസിക്കുന്നത്.മീനാക്ഷിയും കാവ്യ മാധവനും മഹാലക്ഷ്മിയും ദിലീപം ഇപ്പോൾ ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. മകൾ മീനാക്ഷി മെഡിക്കൽ വിദ്യാർഥിനി കൂടിയാണ്.

Written by amrutha

പേർളി അമ്മയാകാൻ ഒരുങ്ങുന്നുവോ!!! കമൻറ് ബോക്സ് മുഴുവൻ ആരാധകരുടെ ചോദ്യങ്ങൾ

ഗ്ലാമറസ് ലുക്കിൽ ഇൻസ്റ്റഗ്രാമിൽ തരംഗമായി അനാർക്കലി മരിക്കാർ