in

മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയുടെ രാമനാഥനെ ഓർമ്മയില്ലേ, ഇന്ന് അദ്ദഹം 101 മക്കളുടെ പിതാവാണ്, നടൻ ശ്രീധറിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച മണിച്ചിത്രത്താഴ്. മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ഈ സിനിമ.പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ ആലപ്പുഴ ജില്ലയിലെ മുട്ടം എന്ന സ്ഥലത്തെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്.

ഈ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഓടിയെത്തുന്ന ചില മുഖങ്ങൾ ഉണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സൂപ്പർതാരം സുരേഷ് ഗോപി, സൂപ്പർനടി ശോഭന, ഇന്നസെന്റ്, നെടുമുടിവേണു, ഗണേഷ് കുമാർ, തിലകൻ, കുതിരവട്ടം പപ്പു, വിനയാപ്രസാദ്… എന്നിങ്ങനെ. അതിൽ പ്രധാനമായ മറ്റൊരു മുഖം.. അത് രാമനാഥന്റേത് ആണ്.. മണിച്ചിത്രത്താഴിലെ ഈ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് നടൻ വിനീത് ആയിരുന്നുവെന്നു അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

‘നകുലനും ഗംഗയും ഇപ്പോള്‍ താമസിക്കുന്ന തറവാട് ഒരു കാലത്ത് ശങ്കരന്‍ തമ്പി എന്ന ക്രൂരനായ ഒരു കാരണവരുടേതായിരുന്നു. തഞ്ചാവൂരില്‍ നിന്നും വന്ന ഭരതനാട്യ നര്‍ത്തകി നാഗവല്ലിയെ ഇയാള്‍ ഇവിടെ പാര്‍പ്പിച്ചു. എന്നാല്‍ നാഗവല്ലിക്ക് തൊട്ടടുത്തു താമസിക്കുന്ന രാമനാഥന്‍ എന്ന നര്‍ത്തകനുമായുള്ള ഇഷ്ടമറിയുന്ന കാരണവര്‍ നാഗവല്ലിയെ വെട്ടിക്കൊല്ലുന്നു. പ്രതികാര ദാഹിയായ ആത്മാവായി മാറുന്ന നാഗവല്ലിയെ ഒരു മന്ത്രവാദി തെക്കിനിയില്‍ ബന്ധിച്ചു’. സിനിമക്കുള്ളില്‍ തന്നെ കെ പി എ സി ലളിതയുടെ കഥാപാത്രം പറയുന്നതാണിത്. ഇതിലെ രാമനാഥന്‍ ഇപ്പോള്‍ ആരാണ്? എവിടെയാണ്…?

കന്നഡയിലെ പ്രശസ്ത നടന്‍ ഡോ. ശ്രീധര്‍ ശ്രീറാം ആയിരുന്നു രാമനാഥനായി സിനിമയില്‍ എത്തിയത്. കന്നടയില്‍ ഏകദേശം 65 സിനിമകളില്‍ നായകനായും അല്ലാതെയും അഭിനിയിച്ച അദ്ദേഹം തന്നെ പറയുന്നത് രാമനാഥനാണ് ഇന്നും തന്റെ മറക്കാനാകാത്ത കഥാപാത്രം എന്നാണ്. മണിച്ചിത്രത്താഴിനു മുമ്പ് ഞാനും ശോഭനയും ഒരുമിച്ച് ഒരു തമിഴ് സിനിമ ചെയ്തിരുന്നു. ഇപ്പോള്‍ ബാഗ്ലൂരില്‍ നൃത്ത വിദ്യാലയം നടത്തുന്നുണ്ട്, ശ്രീധര്‍ പറയുന്നു. നൂറോളം കുട്ടികള്‍ ആണ് ഖേച്ചര എന്ന നൃത്ത വിദ്യാലയത്തില്‍ പഠിക്കുന്നത്. തന്റെ തന്റെ ഏക മകള്‍ അനിഘയേയും ചേര്‍ത്ത് തനിക്ക് 101 മക്കളുണ്ട് എന്ന് ഏറെ രസകരായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കുന്നത്.

രാമനാഥന്റെ കഥാപാത്രത്തെക്കുറിച്ചു ഫാസില്‍ സാര്‍ പറഞ്ഞപ്പോള്‍ എന്റെ പേര് നിര്‍ദ്ദേശിച്ചത് ശോഭനയാണ്. ഞാനും ശോഭനയും പ്രൊഫഷനല്‍ നര്‍ത്തകരായതിനാല്‍ നൃത്ത സംവിധായകന്‍ തന്നെയാണ് ഒരു മുറൈ വന്ത് എന്ന ഗാനത്തിന് ചുവടുകള്‍ ചിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ശോഭനയാണ് സ്റ്റെപ്പുകള്‍ ഏറെയും നിര്‍ദേശിച്ചത്. നാഗവല്ലിയെ മന്ത്രവാദ കളത്തിലേക്ക് എത്തിക്കുന്ന രംഗമുണ്ട്. ഈ രംഗം എങ്ങനെ വേണം എന്ന് ഫാസില്‍ സാറും മറ്റു യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്ന സംവിധായകരായ പ്രിയദര്‍ശനും സിബി മലയിലും സിദ്ധിഖ് ലാലുമെല്ലാം ചര്‍ച്ച ചെയ്യുകയാണ്. നൃത്തത്തിലൂടെ ഇതിലേക്ക് വരാം എന്ന എന്റെ നിര്‍ദേശം അവര്‍ക്കിഷ്ടപ്പെട്ടു. അങ്ങനയാണ് ആ രംഗം ഉണ്ടായതെന്നും ശ്രീധര്‍ പറയുന്നു.

Written by admin

സിനിമയിൽ പാടി മികച്ച ഗായിക എന്ന പേരെടുത്തിട്ടും ശേഷം എല്ലാം ഉപേക്ഷിച്ച് തന്നെക്കാൾ 13 വയസ്സ് കൂടുതലുള്ള സുരേഷ് ഗോപിയെ വിവാഹം ചെയ്ത രാധികയുടെ കഥ ഇങ്ങനെ

വെറും സാധാരണക്കാരിയായ ഒരു പാവപ്പെട്ട പെൺകുട്ടിയാണ് കാവ്യ മാധവൻ, കാവ്യയെ അറസ്റ്റ് ചെയ്യുന്ന ആ ദിവസം ഈ കേസ് താഴെ വീഴും: രാഹുൽ ഈശ്വർ പറയുന്നത് ഇങ്ങനെ