in , ,

വസ്ത്രം അൽപം നീക്കി മാത്രം നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് തന്നെ പൂർണ ന ഗ്നയാക്കി കിടത്തി; ഒരിക്കലും മായാത്ത ആ മുറിവ് പറഞ്ഞ് മംമ്ത..!

ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയും പിന്നണി ഗായികയുമാണ് മംമ്ത മോഹൻദാസ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും അതോടൊപ്പം പിന്നണി പാടുകയും ചെയ്ത താരം 2006 തെലുങ്കിലെ മികച്ച പിന്നണിഗായിലേക്കുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത്, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് എന്നിവ ഉൾപ്പെടെ രണ്ട് ഫിലിം ഫെയർ അവാർഡുകൾ നേടിയെടുക്കുകയുണ്ടായി.

2010 ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും താരത്തിന് ലഭിച്ചിരുന്നു.. 2005ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരത്തിന്റെ ആദ്യ ചിത്രം വിജയമായിരുന്നില്ല. എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

താരം ഈ കഥാപാത്രത്തിലൂടെ പ്രശസ്ത ആയതോടൊപ്പം പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ് കണ്ടക്ടർ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു. അതിനുശേഷം സുരേഷ് ഗോപി നായകനായ അൽഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും ജയറാം നായകനായ മധുചന്ദ്രലേഖ എന്ന ചിത്രത്തിലും വേഷം കൈകാര്യം ചെയ്യുവാൻ അവസരം ലഭിച്ചു.

മോഹൻലാലിനൊപ്പം ബാബാകല്യാണിയിൽ നായികയായി പ്രത്യക്ഷപ്പെട്ട് ആ വർഷം തന്നെ ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമ രംഗത്തേക്ക് താരം അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയം മാത്രമായിരുന്നു.

2007ൽ തെലുങ്കിൽ ശങ്കർ ദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണി ഗാനം ആലപിച്ചു. കൂടാതെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചു. 2007 ബിഗ് ബി എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച താരം എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ സഹ വേഷം അഭിനയിച്ചുകൊണ്ട് തെലുങ്കിലേക്കും രംഗപ്രവേശം ചെയ്തു.

ഈ ചിത്രം തെലുങ്കിലെ ആ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിൽ ഏതാനും ഗാനങ്ങൾക്ക് വേണ്ടി അവർ തന്റെ ശബ്ദം നൽകുകയും ചെയ്തു. 2008 ൽ അഭിനയിച്ചതിൽ കൂടുതലും തെലുങ്ക് ചിത്രങ്ങൾ ആയിരുന്നു. ആദ്യ കന്നട ചിത്രം ഗോലി ആയിരുന്നു.

പിന്നീട് കൃഷ്ണ അർജുന എന്ന ചിത്രത്തിൽ പ്രധാന സ്ത്രീ വേഷത്തിൽ അഭിനയിച്ചു. എങ്കിലും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പിന്നീട് പ്രധാന വേഷത്തിൽ എത്തിയ ചിത്രം വിക്ടറി ആയിരുന്നു. ഇതും ബോക്സ് ഓഫീസിൽ തന്നെ കൂപ്പു കുത്തുകയുണ്ടായി. അതിനുശേഷം ആ വർഷത്തെ തന്റെ ഏക തമിഴ് ചിത്രമായ കുസേലനിൽ തമിഴ് സൂപ്പർതാരം രജനീകാന്തിനൊപ്പം ഒരു അതിഥി വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു.

സിനിമ മേഖലയിൽ സജീവമായി നിന്നിരുന്ന കാലഘട്ടത്തിൽ 24 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് താരത്തിന് അർബുദരോഗം ബാധിച്ചത്. എന്നാൽ അതിൽ നിന്ന് മല്ലിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തുവാൻ താരം കഠിനമായി പരിശ്രമിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ തനിക്ക് നേരിടേണ്ടിവന്ന ഒരു ദുരനുഭവത്തെപ്പറ്റിയാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അർബുദം ബാധിച്ചപ്പോൾ തനിക്ക് ഒരു ശസ്ത്രക്രിയ നടത്തേണ്ടി വന്നു. തൊണ്ടയ്ക്കായിരുന്നു അർബുധം ബാധിച്ചിരുന്നത്.

എങ്കിലും ട്രാൻസ്പ്ലാന്റേഷന്റെ ഭാഗമായി തുടയിൽ നിന്ന് ഒരു ഓപ്പറേഷൻ നടത്തേണ്ട സാഹചര്യം വന്നപ്പോൾ വസ്ത്രം അൽപ്പം മാത്രം മാറ്റി ചെയ്യേണ്ട ഓപ്പറേഷന് തന്നെ പൂർണ ന ഗ്ന ആക്കി കിടത്തിയാണ് ചെയ്തത്. മൂന്ന് ഡോക്ടർമാരും ഒരു നേഴ്സുമായിരുന്നു അന്ന് തിയേറ്ററിൽ ഉണ്ടായിരുന്നത്. അവരുടെ ഉദ്ദേശം ശരിയല്ല എന്ന് പരസ്പരമുള്ള സംസാരത്തിൽ നിന്നും നോട്ടത്തിൽ നിന്നും എനിക്ക് വ്യക്തമായി.

എന്നാൽ അനസ്തേഷ്യയുടെ വേദനയിൽ കിടന്ന എനിക്ക് യാതൊരു തരത്തിലും പ്രതികരിക്കുവാൻ കഴിഞ്ഞില്ല. അർബുദത്തിൽ നിന്ന് തിരിച്ചു കയറാൻ പാടുപെടുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഈ അനുഭവം വളരെയധികം വേദന ഉളവാക്കുന്നതാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്.