in

രണ്ടാമത് ഒരു വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ്? കാരണം വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്

നടി എന്നതില്‍ ഉപരി എല്ലാവര്‍ക്കും സുപരിചിതയാണ് മമ്ത മോഹന്‍ദാസ്. കാന്‍സര്‍ രോഗത്തെ വെല്ലുവിളിച്ചുകൊണ്ട് തോല്‍പ്പിച്ച മമ്ത നമുക്കൊക്കെ ഒരു ധൈര്യമാണ്. മലയാളത്തിന്റെ ക്ലാസ്സിക് സംവിധായന്‍ ഹരിഹരന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മമ്ത സിനിമയിലേക്കെത്തിയത്. താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഒപ്പം നായികയായി അഭിനയിച്ച മംമ്ത മോഹന്‍ദാസ് ഇന്ന് മലയാള സിനിമയിലെ തന്നെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളാണ്.താന്‍ മികച്ച ഒരു ഗായിക കൂടിയാണെന്ന് മമ്ത ഇതിനിടെ തെളിയിച്ചു. മംമ്ത പാടിയ വിജയ് സിനിമയിലെ ഡാഡി മമ്മി എന്ന ഗാനം ഹിറ്റാണ്. സിനിമയില്‍ ഇങ്ങനെയൊക്കെ ആണെങ്കിലും താരത്തിന്റെ വിവാഹ ജീവിതം അത്ര ശോഭനമായിരുന്നില്ല. 2011 ത്തില്‍ മംമതയുടെ വിവാഹം കഴിഞ്ഞെങ്കിലും തൊട്ടടുത്ത വര്‍ഷം തന്നെ നടി വിവാഹ ബന്ധം പിരിഞ്ഞു. പിന്നീട് ഇതു വരെ മറ്റൊരു വിവാഹത്തെക്കുറിച്ച് താരം സംസാരിച്ചിട്ടില്ല.

ഇപ്പോള്‍ വീണ്ടും ഈ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നടി ഇക്കാര്യത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ്. എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ഒരു പരിധിവരെ തീരുമാനിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തികളില്‍ ഒരാളാണ് ഞാന്‍. അത് വ്യക്തിപരമായ ജീവിതത്തില്‍ ആയാലും ശരി എന്റെ സിനിമ ജീവിതത്തിലായാലും ശരി. ഇപ്പോള്‍ ഒരുപാട് ഓര്‍മകളും അനുഭവങ്ങളും സൃഷ്ടിച്ചെടുക്കുന്ന ജോലിയിലാണ് ഞാന്‍. ഭാവിയില്‍ അത് മാത്രം ആയിരിക്കും കൂടെ ഉണ്ടാവുക എന്ന് അറിയാം. ജീവിതത്തില്‍ കുറച്ചുകൂടി ഒരു ക്ലാരിറ്റി ലഭിക്കുന്ന സമയത്ത്, ഒരു പങ്കാളിയെ ആവാം എന്നും മംമ്ത മോഹന്‍ദാസ് പറയുന്നു.

വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷത്തോടെയുള്ള നാളുകള്‍. അതിനു ശേഷം ഒരുപാട് പ്രതിസന്ധി ഘട്ടമായിരുന്നു. എല്ലാം കഴിഞ്ഞു കുറെ നാളുകള്‍ക്ക് ശേഷമാണു വിവരങ്ങള്‍ തന്റെ അമ്മയോട് പോലും പറയുന്നത്. പ്രജിത്തിന്റെ വീട്ടുകാര്‍ ഈശ്വര വിശ്വാസികള്‍ ആയിരുന്നില്ല. തങ്ങള്‍ ആണെങ്കില്‍ വിശ്വാസികള്‍ ആയിരുന്നു. ഇത് വലിയൊരു പ്രശ്‌നമായിരുന്നു. തന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ തിരിച്ചു ആ ഒരു സമീപനം കിട്ടിയിരുന്നില്ല. ഭാര്യ എന്ന നിലയില്‍ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും ലഭിച്ചിരുന്നില്ല.

അങ്ങനെ പലതരത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കവെയാണ് വേര്‍പിരിയാന്‍ ഉള്ള തീരുമാനം എടുത്തതെന്നും താരം പറയുന്നു. ഫോറന്‍സിക് എന്ന ചിത്രത്തിലായിരുന്നു മംമ്ത മോഹന്‍ദാസ് മലയാളത്തില്‍ അവസാനം ആയി അഭിനയിച്ചത്. ഇതിനിടെ തേടല്‍ എന്നാ മ്യൂസിക് ആല്‍ബത്തിലും മംമ്ത മോഹന്‍ദാസ് അടുത്തിടെ പ്രത്യക്ഷപ്പെട്ടു. ജയസൂര്യ നായകനാകുന്ന രാമസേതു എന്ന ചിത്രത്തിലാണ് മംമ്ത മോഹന്‍ദാസ് ഇനി അഭിനയിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമ ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ എന്ന ചിത്രത്തിലും മംമ്ത മോഹന്‍ദാസ് പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.