in

തന്റെ വളർത്തു നായക്കൊപ്പം കിടിലൻ ഡാൻസുമായി മംമ്ത…. വീഡിയോ വൈറൽ

ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന താരമാണ് മമ്ത മോഹന്‍ദാസ്. 2003 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായി ഇടപെടുന്ന താരം മയൂഖം എന്ന ചിത്രത്തിനു ശേഷം 2006 പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ബസ് കണ്ടക്ടര്‍, അല്‍ഭുതം, ലങ്ക, മധുചന്ദ്രലേഖ, ബാബാ കല്യാണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.

തുടക്കകാലത്ത് അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മലയാള സിനിമ ലോകം താരത്തിന്റെ അഭിനയ മികവ് കണ്ടെത്തുകയായിരുന്നു. 2007ല്‍ ബിഗ്ബി എന്ന മലയാള ചിത്രത്തിലും നിരവധി തെലുങ്ക്, കന്നട ചിത്രങ്ങളിലും ഒരേസമയം താരം പ്രത്യക്ഷപ്പെട്ടു. 2009ല്‍ പാസഞ്ചര്‍, കഥ തുടരുന്നു, നിറക്കാഴ്ച എന്നീ ചിത്രങ്ങളിലും പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നായികയായും സഹ നായികയായും താരത്തെ കാണാന്‍ കഴിഞ്ഞു.

അന്‍വര്‍, റൈസ്, മൈ ബോസ്, 2 കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍ എന്നിവ താരത്തിന്റെ കരിയറില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത ചിത്രങ്ങളാണ്. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ നിരവധി താരങ്ങള്‍ക്കൊപ്പം നായികയായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു. ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഓരോന്നും മികച്ചതാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്ന ഒരാള്‍ കൂടിയാണ് മംമ്ത.

അതുകൊണ്ടുതന്നെ താരത്തിന്റെ പല ചിത്രങ്ങളും പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്നവയുമാണ്. അഭിനയത്തിനു പുറമേ നല്ലൊരു ഗായിക കൂടിയായ താരം വിജയ് ചിത്രത്തിലെ ഡാഡി മമ്മി എന്ന ഗാനം ആലപിക്കുകയുണ്ടായി. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് ലഭിച്ചത്. 2011 ഡിസംബര്‍ 28ന് ബിസിനസുകാരനായ പ്രജിത്ത് പത്മനാഭനെ വിവാഹം കഴിച്ചു.

എങ്കിലും ആ ബന്ധം വേര്‍പിരിയലില്‍ കലാശിക്കുകയായിരുന്നു. ഇന്നും അഭിനയരംഗത്തും സോഷ്യല്‍ മീഡിയയിലും ഒരുപോലെ താരം സജീവമാണ്. താരത്തിന്റെ വിശേഷങ്ങളൊക്കെ വളരെ പെട്ടെന്നാണ് ആളുകള്‍ ഏറ്റെടുക്കുന്നത്. സിനിമാ മേഖലയിലും സമൂഹത്തിലും നടക്കുന്ന പല പരാമര്‍ശങ്ങള്‍ക്കും എതിരെ തുറന്ന നിലപാടുമായി മംമ്ത രംഗത്ത് എത്താറുണ്ട്. അര്‍ബുദം എന്ന രോഗത്തിനോട് തന്റെ മനോധൈര്യം ഒന്നുകൊണ്ട് മാത്രം പൊരുതി ജയിച്ച ഒരാള്‍ കൂടിയാണ് മംമ്ത.

ഇപ്പോള്‍ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. താരം തന്റെ വളര്‍ത്തുനായക്കൊപ്പം ഡാന്‍സ് കളിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മഹേഷും മാരുതിയും, രാമസേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് താരത്തിന്റെ ഈ വര്‍ഷം പുറത്തിറങ്ങാനുള്ള മലയാള ചിത്രങ്ങള്‍.

12 വര്‍ഷങ്ങള്‍ക്ക് ശേഷം ആസിഫലിയുടെ നായികയായി താരം എത്തുന്ന ചിത്രമാണ് മഹേഷും മാരുതിയും. ചിത്രത്തിന്റെ സെന്‍സറിന്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ക്ലീന്‍ യൂസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം തീയറ്ററുകള്‍ എത്തുന്നതിന്റെ പ്രതീക്ഷയിലാണ് ആരാധകര്‍.