in , , , ,

അമ്പോ… കിടിലൻ വർക്ക്ഔട്ട് ഫോട്ടോസുമായി മംമ്ത മോഹൻദാസ്, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഹരിഹരൻ ചിത്രമായ മയൂഖത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന താരമാണ് മമ്ത മോഹൻദാസ്. 2003 മുതൽ ചലച്ചിത്രരംഗത്ത് സജീവമായി ഇടപെടുന്ന താരം മയൂഖം എന്ന ചിത്രത്തിനു ശേഷം 2006 പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ബസ് കണ്ടക്ടർ, അൽഭുതം, ലങ്ക, മധുചന്ദ്രലേഖ, ബാബാ കല്യാണി തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.

തുടക്കകാലത്ത് അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മലയാള സിനിമ ലോകം താരത്തിന്റെ അഭിനയ മികവ് കണ്ടെത്തുകയായിരുന്നു. 2007ൽ ബിഗ്ബി എന്ന മലയാള ചിത്രത്തിലും നിരവധി തെലുങ്ക്, കന്നട ചിത്രങ്ങളിലും ഒരേസമയം താരം പ്രത്യക്ഷപ്പെട്ടു. 2009ൽ പാസഞ്ചർ, കഥ തുടരുന്നു, നിറക്കാഴ്ച എന്നീ ചിത്രങ്ങളിലും പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ നായികയായും സഹ നായികയായും താരത്തെ കാണാൻ കഴിഞ്ഞു.

അൻവർ, റൈസ്, മൈ ബോസ്, 2 കൺട്രീസ്, തോപ്പിൽ ജോപ്പൻ എന്നിവ താരത്തിന്റെ കരിയറിൽ മാറ്റിനിർത്താൻ കഴിയാത്ത ചിത്രങ്ങളാണ്. മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ നിരവധി താരങ്ങൾക്കൊപ്പം നായികയായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.

ലഭിക്കുന്ന കഥാപാത്രങ്ങൾ ഓരോന്നും മികച്ചതാക്കാൻ അങ്ങേയറ്റം പരിശ്രമിക്കുന്ന ഒരാൾ കൂടിയാണ് മംമ്ത. അതുകൊണ്ടുതന്നെ താരത്തിന്റെ പല ചിത്രങ്ങളും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്നവയുമാണ്. അഭിനയത്തിനു പുറമേ നല്ലൊരു ഗായിക കൂടിയായ താരം വിജയ് ചിത്രത്തിലെ ഡാഡി മമ്മി എന്ന ഗാനം ആലപിക്കുകയുണ്ടായി.

പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് ലഭിച്ചത്. 2011 ഡിസംബർ 28ന് ബിസിനസുകാരനായ പ്രജിത്ത് പത്മനാഭനെ വിവാഹം കഴിച്ചു. എങ്കിലും ആ ബന്ധം വേർപിരിയലിൽ കലാശിക്കുകയായിരുന്നു. ഇന്നും അഭിനയരംഗത്തും സോഷ്യൽ മീഡിയയിലും ഒരുപോലെ താരം സജീവമാണ്.

താരത്തിന്റെ വിശേഷങ്ങളൊക്കെ വളരെ പെട്ടെന്നാണ് ആളുകൾ ഏറ്റെടുക്കുന്നത്. സിനിമാ മേഖലയിലും സമൂഹത്തിലും നടക്കുന്ന പല പരാമർശങ്ങൾക്കും എതിരെ തുറന്ന നിലപാടുമായി മംമ്ത രംഗത്ത് എത്താറുണ്ട്. അർബുദം എന്ന രോഗത്തിനോട് തൻറെ മനോധൈര്യം ഒന്നുകൊണ്ട് മാത്രം പൊരുതി ജയിച്ച ഒരാൾ കൂടിയാണ് മംമ്ത.

ഇപ്പോൾ താരം ഏറ്റവും ഒടുവിൽ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പോസിറ്റീവ് ആറ്റിറ്റ്യൂഡ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വെള്ള ബനിയനും ഷോർട്സ് അണിഞ്ഞ് ആണ് താരത്തെ ഫോട്ടോഷൂട്ടിൽ കാണുവാൻ കഴിയുന്നതും. മഹേഷും മാരുതിയും, രാമസേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് താരത്തിന്റെ ഈ വർഷം പുറത്തിറങ്ങാനുള്ള മലയാള ചിത്രങ്ങൾ.

12 വർഷങ്ങൾക്ക് ശേഷം ആസിഫലിയുടെ നായികയായി താരം എത്തുന്ന ചിത്രമാണ് മഹേഷും മാരുതിയും. ചിത്രത്തിൻറെ സെൻസറിൻ നടപടികൾ പൂർത്തിയായി കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ക്ലീൻ യൂസ് സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം തീയറ്ററുകൾ എത്തുന്നതിന്റെ പ്രതീക്ഷയിലാണ് ആരാധകർ.

Written by Editor 4

എന്റെ അടിവസ്ത്രം കാണിക്കുവാൻ സംവിധായകൻ എന്നോട് ആവശ്യപ്പെട്ടു; പ്രിയങ്ക ചോപ്ര വെളിപ്പെടുത്തുന്നു

ഒരു ഒറ്റ സെൽഫീ.. അത് ആരാധകരെ മൊത്തം ഇളക്കി മറിച്ചു… ഫോട്ടോസ് കാണാം