in ,

തുളസിക്കതിരും ചൂടി അമ്പലത്തിൽ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്പര്യമല്ല സുപ്രിയക്കുളളത്, മല്ലിക സുകുമാരൻ

mallika sukumaran

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പം അമ്മ മല്ലിക സുകുമാരനും അഭിനയ രംഗത്ത് സജീവമാണ്. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും മല്ലിക സുകുമാരൻ തിളങ്ങി നിൽക്കുകയാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും ഏകദേശം ഒരേ സമയത്താണ് സിനിമയിൽ എത്തുന്നത്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്താണ് ഇന്ദ്രജിത്ത് അഭിനയം ആരംഭിക്കുന്നത്. രഞ്ജിത്ത് ഒരുക്കിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി അഭിനയ രംഗതത്ത് എത്തിയത്.

അഭിമുഖങ്ങളിൽ എല്ലാം മക്കളെ കുറിച്ച് മല്ലിക വാതോരാതെ സംസാരിക്കാറുണ്ട്. ഇപ്പോൾ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ മക്കളെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്. പൃഥ്വിരാജിനെ നിയന്ത്രിക്കാൻ കഴിയുന്ന ഒരേ ഒരാളെ കുറിച്ചും മല്ലിക സുകുമാരൻ തുറന്നുപറഞ്ഞു.

മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ, തനിയ്ക്കുളള എറ്റവും വലിയ സന്തോഷം രണ്ട് നല്ല മരുമക്കളെ കിട്ടി എന്നതാണ്. ഇന്ദ്രന്റെ സ്വഭാവത്തിന് നന്നായി ചേരുന്ന ആളാണ് പൂർണിമ. രാജുവിന് കുറച്ച് എടുത്തുച്ചാട്ടവും മുൻകോപവുമൊക്കെയുണ്ട്. എന്നാൽ സുപ്രിയ മിടുമിടുക്കിയായിട്ട് അത് നിയന്ത്രിച്ചുനിർത്തുന്നു. അത് പുറത്തുകാണുന്ന പലർക്കും അറിയില്ല. സുപ്രിയ പഠിച്ചതും വളർന്നതുമൊക്കെ ഡൽഹിയിലാണ്. അപ്പോ സ്വഭാവികമായിട്ടും അറിയാമല്ലോ; കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന് രാവിലെ തുളസിക്കതിരും ചൂടി അമ്പലത്തിൽ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്പര്യമല്ല സുപ്രിയക്കുളളത്. മോള് കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്ത് വന്ന ആളാണ്.

പൂർണിമയും ഈ പറഞ്ഞത് പോലെ കുറെ ആക്ടിവിറ്റീസിലൊക്കെ പങ്കെടുത്ത് വന്ന ആളാണ്. രണ്ട് പേർക്കും അവരുടെ ഭർത്താക്കന്മാരുടെ സ്വഭാവം മനസിലാക്കാൻ ഒരു പരസഹായം വേണ്ടി വന്നില്ല. രാജുവിന് സുകുവേട്ടനെ പോലെ കുറച്ച് മുൻകോപവും ദേഷ്യവുമൊക്കെയുണ്ട്. അത് പുറത്തു നിൽക്കുന്ന ആർക്കും അറിയില്ല. എല്ലാവരുടെയും വിചാരം രാജുവിനെ ഇങ്ങനെ ചുരുട്ടി കൈയ്യിൽ വെയ്ക്കാമെന്നാണ്. എനിക്ക് പറ്റത്തില്ല, എന്നിട്ടല്ലെ സുപ്രിയയ്ക്ക്. എന്നാൽ അത് വളരെ തന്മയത്വത്തോട് കൂടി, ക്ഷമയോട് കൂടി മോള് കൈകാര്യം ചെയ്യും. ഇന്ദ്രനും ദേഷ്യം ഉണ്ടാവാറുണ്ട്. എന്നാൽ ഇന്ദ്രന് പെട്ടെന്ന് ഒതുങ്ങും. എന്നാൽ രാജു കുറച്ച് സമയം എടുക്കും. പഴയ മൂഡിൽ ആവാൻ.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

anna rajan

ഞാൻ എൻറെ പുതിയ  ഇഷ്ടങ്ങളെ കണ്ടെത്തി :  നൈറ്റ്  ഡ്രൈവുമായി ലിച്ചി

ameya mathew

പുത്തൻ ഗെറ്റപ്പിൽ അടിപൊളിയായി പ്രിയ താരം അമേയ മാത്യു… മയിലിനെ പോലെയുണ്ടെന്ന് സിനിമ പ്രേമികൾ