in

സുന്ദരികളിൽ സുന്ദരി തന്നെ, കിടിലൻ ലുക്കിൽ തിളങ്ങി മാളവിക മോഹനൻ, കിടിലൻ ഫോട്ടോസ് കാണാം

മലയാള സിനിമയില്‍ നിന്നാണ് തുടക്കമെങ്കിലും ഇപ്പോള്‍ മറ്റ് നിരവധി ഭാഷകളില്‍ ശ്രദ്ധേയമാകുന്ന താരമാണ് മാളവിക മോഹനന്‍. ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് മാളവിക സിനിമയിലേയ്ക്ക് എത്തുന്നത്. നടി, മോഡല്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മാളവിക.

സൂപ്പര്‍ ഗ്ലാമര്‍ ലുക്കില്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറുണ്ട് താരം. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുഹൃത്തിനൊപ്പം ഷോര്‍ട്ട് ഫ്രോക്ക് ധരിച്ചുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്.

ഐക്കണ്‍ ഓഫ് ബ്യൂട്ടി തന്നെയെന്നാണ് ആരാധകരുടെ കമന്റ്. ഇതേ ഡ്രസില്‍ താരം ടൗണില്‍ ഇറങ്ങി നടക്കുന്ന ചിത്രങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. പച്ചയും വെള്ളയും കറുപ്പും നിറഞ്ഞ ഈ വസ്ത്രത്തിനുള്ളില്‍ താരം അതി മനോഹരിയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ അതീവ ഗ്ലാമര്‍ ലുക്കില്‍ ഉള്ളവ തന്നെയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്. രജനീകാന്ത്, വിജയ്, ധനുഷ് എന്നീ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മാളവിക എത്തി. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പമായിരുന്നു മാളവികയുടെ തമിഴ് അരങ്ങേറ്റം.

പേട്ട എന്ന ഈ ചിത്രത്തിന് ശേഷം നിരവധി സിനിമകളുടെ ഭാഗമായി മാളവിക.
മാളവികയുടെ ഫാഷന്‍ സെന്‍സും സ്റ്റൈലുമെല്ലാം പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമാണ്. മിക്കപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഫിറ്റ്നസിലും ഏറെ ശ്രദ്ധിക്കുന്നയാളാണ് നടി.

ഹിന്ദി സിനിമയിലെ പ്രശസ്ത ക്യാമറാമാന്‍ കെ.യു. മോഹനന്റെയും ജേര്‍ണലിസ്റ്റായ ബീന മോഹന്റെയും മകള്‍. മുംബൈയില്‍ വളര്‍ന്നിട്ടും മാളവികയുടെ ഇഷ്ടങ്ങളുടെ വേര് ഇങ്ങു കേരളത്തിലാണ്.

മലയാളത്തില്‍ തുടങ്ങി തമിഴിലും ഹിന്ദിയിലും നായികാപദവി ഉറപ്പിക്കുമ്പോഴും അതിനൊരു മാറ്റവുമില്ല. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു താരത്തിന്റെ അമ്മയുടെ അച്ഛന്റെ എണ്‍പതാം ജന്മദിനം. അതാഘോഷിക്കാന്‍ എല്ലാവരും ബേക്കല്‍ കോട്ടയില്‍ ഒത്തുകൂടിയിരുന്നു. കൊച്ചിയിലെ കൂട്ടുകാരെ കാണാനും ഇടയ്ക്കിടെ വരാറുണ്ടെന്ന് നടി പറയുന്നു.

പണ്ട് മുംബൈയില്‍ നിന്ന് പയ്യന്നൂരിലേക്കു വരാന്‍ ഇഷ്ടമേ ഇല്ലായിരുന്നു. ആകെയുള്ള ഇഷ്ടം മാമ്പഴമധുരമാണ്. അന്നേ ടോംബോയ് ആണ് ഞാന്‍, മാവില്‍ കയറാന്‍ മിടുക്കി. കുട്ടിക്കാലത്തെ പയ്യന്നൂര്‍ യാത്രകളൊക്കെ രസമുള്ള ഓര്‍മയാണ്. ഫഹദ് വിളിക്കുമ്പോഴൊക്കെ പറയും, നല്ല സ്‌ക്രിപ്റ്റ് വന്നാല്‍ നമുക്കൊന്നിച്ച് സിനിമ ചെയ്യണമെന്ന്.

ജൂഡ് ആ ന്റണിയെയും ദിലീഷ് പോത്തനെയും വലിയ ഇഷ്ടമാണ്. എപ്പോള്‍ ഓഫര്‍ വന്നാലും മലയാളം ചെയ്യാന്‍ മോഹമുണ്ടെന്നും മാളവിക പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ വരുന്ന അശ്ലീല കമന്റുകള്‍ക്ക് തക്ക മറുപടി നല്‍കാറുണ്ട് താരം.

കേരളത്തിലാണ് താരം ജനിച്ചതും വളര്‍ന്നതും പഠിച്ചതും ഒക്കെ. പഠനകാലത്ത് തന്നെ മോഡലിങ്ങില്‍ സജീവമായി താരം പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതിനിടയിലാണ് സിനിമയിലേക്ക് കടന്നുവരുന്നത്.

ഇതിനോടകം വളരെ ചുരുങ്ങിയ മലയാളം ചിത്രങ്ങളില്‍ മാത്രമേ താരം വേഷം കൈകാര്യം ചെയ്തിട്ടുള്ളൂ. താരത്തിന്റെ അടുത്ത ചിത്രം രുദ്ര എന്ന പേര് നല്‍കിയ ഹിന്ദി ചിത്രമാണ്. സിദ്ധാര്‍ത്ഥ ചതുര്‍വേദിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. മാസഭ മാസഭ എന്ന നെറ്റ് ഫ്‌ലിക്‌സ് സീരീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Written by Editor 3

മോഡലിംഗ് രംഗത്തേക്ക് വന്നപ്പോൾ നേരിട്ടത് പ്രതിസന്ധികൾ മാത്രം.. മലയാളി മോഡൽ നേഹ റോസ് തുറന്ന് പറയുന്നു

അമ്പോ ഹോട്ട് ലുക്കിൽ മാലദ്വീപിൽ അവധി ആഘോഷിച്ച് വേദിക: കിടിലൻ ഫോട്ടോസ് കാണാം