in

മിനിയെ കണ്ടാൽ ആർക്കും പ്രേമിക്കാൻ തോന്നും:  മഹിമ നമ്പ്യാരുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

mahima nambiar in pink churidar

ആർ ഡി എക്സ് എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിക്കൊണ്ടിരിക്കുകയാണ് മഹിമ നമ്പ്യാർ. മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളിൽ മഹിമ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഷൈൻ നിഗത്തിന്റെ നായികയായി വന്ന ആർ ഡി എക്സ് എന്ന ചിത്രത്തിലെ മിനി എന്ന കഥാപാത്രത്തെയാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.അതി സുന്ദരി ആയാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്.മിനിയെ കാണാൻ ഒരുപാട് ഭംഗിയുണ്ട് എന്നാണ് ആരാധകർ കമൻറുകൾ എഴുതിയിരിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയെടുത്തത്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആർഎസ്എസ് വൻ വിജയമായി മാറിയത്.ബോക്സ് ഓഫീസിൽ ഹിറ്റായി തീർന്ന ചിത്രത്തിലെ മിനി എന്ന നടിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് ശേഷം മഹിമ നിരവധി ആരാധകരായിരുന്നു ഉണ്ടായിരുന്നത്.മലയാളത്തിൽ മാത്രമല്ല തമിഴകത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. തമിഴിലും താരം നിരവധി ചിത്രങ്ങൾ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

മോഡലിൽ രംഗത്തിലൂടെ ആണ് മഹിമ അഭിനയത്തിലേക്ക് വരുന്നത്. ഒരുപിടി നല്ല പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് അങ്ങോട്ട് മലയാളത്തിലും തമിഴിലുമായി ഒരുപാട് അവസരങ്ങൾ താരത്തെ കാത്തിരുന്നു.കാസർഗോഡ് ആണ് സ്വദേശം. കാസർഗോഡ് ഭാഷ വളരെ നന്നായി കൈകാര്യം ചെയ്യുന്ന  വീഡിയോയും  സമൂഹമാധ്യമത്തിലൂടെ വൈറലായിരുന്നു.