in

എന്റെ പ്രിയപ്പെട്ട ‘ഹോമിയെ’ പരിചയപ്പെടുത്തുന്നെന്ന് സൂചിപ്പിച്ച് മാധവ് സുരേഷ് ഷെയർ ചെയ്തത് നടി സെലിൻ ജോസഫിനൊപ്പമുള്ള ചിത്രം, പ്രണയമാണോയെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഒരു പെൺകുട്ടിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച്, തനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ പരിചയപ്പെടുത്തുന്നു എന്നാണ് മാധവ് കുറിച്ചത്. അതോടെ ഈ പെൺകുട്ടി മാധവിന്റെ കാമുകിയാണെന്ന തരത്തിൽ പല ഓൺലൈൻ മാധ്യമങ്ങളിലും വാർത്തകൾ വന്നു.

മാധവ് പങ്കുവച്ച ചിത്രം ആരുടേതാണെന്നാണ് പിന്നീട് ആരാധകർ അന്വേഷിച്ചത്. ‘രണം’ എന്ന പൃഥ്വിരാജ് സിനിമയിൽ അഭിനയിച്ച നടി സെലിൻ ജോസഫാണ് ഈ പെൺകുട്ടി. സെലിന്റെ ചിത്രം പങ്കുവച്ച് ഏറ്റവും പ്രിയപ്പെട്ട ആൾ എന്ന് മാധവ് എഴുതിയത് എന്തിനായിരിക്കും? ഇവർ തമ്മിൽ പ്രണയത്തിലാണോ? എന്ന സംശയത്തിലാണ് ഇപ്പോഴും ആരാധകർ. സെലിനും മാധവും അടുത്ത സുഹൃത്തുക്കളാണ്.

‘‘എന്റെ പ്രിയപ്പെട്ട ‘ഹോമിയെ’ പരിചയപ്പെടുത്തുന്നു’’ എന്ന തലക്കെട്ടോടെയാണ് മാധവ് സെലിൻ ജോസഫിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. 2018ൽ പുറത്തിറങ്ങിയ ‘രണം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് സെലിൻ ജോസഫ്. കാനഡയിൽ ജനിച്ചു വളര്‍ന്ന സെലിൻ സൈക്കോളജി പഠിച്ചുകൊണ്ടിരുന്ന സമയത്ത് ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി ഊഴം എന്ന സിനിമയിൽ പ്രവർത്തിച്ചിരുന്നു. അതിനു ശേഷമാണ് രണത്തിൽ അഭിനയിക്കുന്നത്.

വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാധവ്. കഴിഞ്ഞ മാസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.

Written by admin

ബിഗ് ബോസ് റിയാലിറ്റി ഷോ കാണാറില്ല വളരെ അരോചകമായാണ് തോന്നുന്നത് – അഖിൽ മാരാർ

ആലപ്പുഴയിലെ എല്ലാരും ശോഭ ചേച്ചിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കു, നല്ല ഒരു വികസനം ആലപ്പുഴയിൽ കൊണ്ട് വരാൻ സാധിക്കട്ടെ- വിവേക് ​ഗോപൻ