in , ,

ഞാൻ എല്ലാ വിധത്തിലുമുള്ള ഡേറ്റിംങ്ങും ആസ്വദിച്ചിട്ടുണ്ട്; റായ് ലക്ഷ്മി തുറന്ന് പറയുന്നു

തെന്നെന്ത്യൻ സിനിമകളിലൂടെ ബോളിവുഡിൽ എത്തി ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ച അഭിനേത്രിയാണ് റായ് ലക്ഷ്മി. പലപ്പോഴും മാധ്യമ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന താരം, ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യം ആയിരുന്നു. ലക്ഷ്മി നായികയായി എത്തിയ ജൂലി ടു എന്ന ബോളിവുഡ് ചിത്രം അതിലെ ഗ്ലാമർ രംഗങ്ങളുടെ പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണിയുമായി താരം പ്രണയത്തിലാണെന്ന് തരത്തിലുള്ള വാർത്തകളും ഒരിക്കൽ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായിട്ടുള്ള തകർച്ചകളും പാളിച്ചകളും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഈ താരം.

ഒരു അഭിമുഖത്തിലാണ് താരം തന്റെ വെളിപ്പെടുത്തലുകൾ നടത്തുന്നത്. ‘ഒരുകാലത്ത് എല്ലാ രീതിയിലുള്ള ഡേറ്റിംഗ് താൻ ആസ്വദിച്ചിട്ടുണ്ട്. അന്ന് അവർ തനിക്ക് ഒരു ക്രൈസ് ആയിരുന്നു. സ്റ്റാൻഡിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലായിരുന്നു എന്നാൽ അതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ ആയിട്ടുള്ള കാര്യങ്ങളാണ്.

പക്ഷേ ഡേറ്റിങ്ങിൽ ഒന്നും തന്നെ ആരുമായി മാനസികമായ അടുപ്പം സൂക്ഷിച്ചിരുന്നില്ല. അപരിചിതരായി ഇത്തരത്തിലുള്ള ബന്ധം തനിക്ക് ഇല്ല. എന്നാൽ അടുപ്പമുള്ള എല്ലാവരുമായി ഇങ്ങനെ ഒരു ബന്ധം തനിക്ക് ഉള്ളതായി കരുതരുത്’, റായ് ലക്ഷ്മി പറയുന്നു.

പ്രണയ വികാരങ്ങളെ നിയന്ത്രിക്കാൻ തനിക്ക് ഇഷ്ടമില്ലായിരുന്നു എന്നും അതുപോലെതന്നെ നമുക്ക് സ്നേഹവും വിശ്വാസവും ഉള്ളവരുമായി മാത്രമേ ഇത്തരത്തിലുള്ള ബന്ധത്തിന് കഴിയും എന്നും താരം പറഞ്ഞു. എന്നാൽ താൻ ആത്മാർത്ഥമായി പ്രണയിച്ച പലരും തന്നെ വഞ്ചിച്ചു എന്നും താരം വെളിപ്പെടുത്തി.

പലരും തന്നോട് ഇഷ്ടം കാണിച്ചത് തൻറെ ശരീരം ലക്ഷ്യം വെച്ച് മാത്രമായിരുന്നു എന്നും താരം തുറന്നുപറയുന്നു. മുൻപ് സിനിമയിലെ കാ സ്റ്റിംഗ് കൗ ച്ചിനെ കുറിച്ച് തുറന്നു പറഞ്ഞും താരം രംഗത്തെത്തിയിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്കു മുൻപ് കാ സ്റ്റിംഗ് കൗ ച്ച് ധാരാളമായി സിനിമ മേഖലയിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് അതിൽ വളരെ കുറവ് വന്നിട്ടുണ്ട് എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ അഭിനേതാക്കളും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് താൻ പറയില്ല എങ്കിലും ഓരോരുത്തരെയും സമീപിക്കുന്ന രീതികളിൽ വളരെ വ്യത്യാസം ഉണ്ടെന്ന് റായി ലക്ഷ്മി കുറച്ചു നാളുകൾക്കു മുൻപ് വെളിപ്പെടുത്തിയിരുന്നു.