in

പൊരിവെയിൽ വകവെക്കാതെ കൃഷ്ണകുമാറിനൊപ്പം തെരുവിൽ പ്രചാരണത്തിനിറങ്ങി കുടുംബവും

ഒരു നടന്റെ ഭാര്യയും മക്കളും എന്നതിനേക്കാൾ ഒരു പൊതുപ്രവർത്തകന്റെ കുടുംബമായി സിന്ധു കൃഷ്ണയും മക്കളും പൊരുത്തപ്പെട്ടു കഴിഞ്ഞു. ബി.ജെ.പി. അനുഭാവിയായി അറിയപ്പെട്ടു തുടങ്ങിയ അദ്ദേഹം രണ്ടു തിരഞ്ഞെടുപ്പുകളിൽ മത്സരരംഗത്തി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ, കൊല്ലം നിയോജകമണ്ഡലത്തിൽ നിന്നും കൃഷ്ണകുമാർ ജനവിധി തേടും

ഇന്ന് രാവിലെ കുടുംബത്തെ സാക്ഷിയാക്കി അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതിനായി ഭാര്യ സിന്ധുവും മകൾ ദിയാ കൃഷ്ണയും അതിരാവിലെ കൊല്ലത്തെത്തിച്ചേർന്നിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുക മാത്രമല്ല, അദ്ദേഹത്തോടൊപ്പം അവർ തെരുവിൽ പ്രചാരണത്തിനിറങ്ങുകയും ചെയ്‌തു

മക്കളിൽ മൂത്തയാളായ അഹാന കൃഷ്ണ യാത്രയിലാണ് എന്ന് സിന്ധു കൃഷ്ണ ഇൻസ്റ്റഗ്രാം ചോദ്യാത്തര വേളയിൽ പറഞ്ഞിരുന്നു. കൃഷ്ണകുമാറിന്റെ ഒപ്പം ചേരാൻ നാല് മക്കളിൽ ദിയയാണ് വന്നുചേർന്നത്. മുൻപും അച്ഛന് പരസ്യ പിന്തുണ നൽകി ദിയ രംഗത്ത് വന്നിട്ടുണ്ട്

2021ൽ അസംബ്ലി തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്നും ബി.ജെ.പി. പ്രതിനിധിയായി കൃഷ്ണകുമാർ മത്സരിച്ചിരുന്നു. അന്നും കൃഷ്ണകുമാറിന്റെ ഒപ്പം ഭാര്യയും മക്കളും പ്രചാരണ രംഗത്തിറങ്ങി.
ഇനിയും ജനപ്രതിനിധിയായി മാറാൻ കടമ്പകൾ ഏറെയുണ്ടെങ്കിലും, കൃഷ്ണകുമാർ സാമൂഹിക പ്രശ്നങ്ങളിലും സന്നദ്ധ പ്രവർത്തികളിലും സജീവമായി ഇടപെടാറുണ്ട്. ഇദ്ദേഹത്തിന്റെ നാല് മക്കളും ചേർന്ന് അവരുടെ പേരിൽ ഒരു സന്നദ്ധസംഘടന തിരുവനന്തപുരത്ത് നാടത്തിപ്പോരുന്നു.

Written by admin

പെട്ടന്നുള്ള വിവാഹം, ഒടുവിൽ ഡിവോഴ്‌സ്, അതുകൊണ്ട് ജാതകത്തിൽ ഒരു കാര്യവുമില്ല, ‘ന്നാ താൻ കേസ് കൊട്‘ താരം

പൃഥ്വിരാജിന് സിനിമയിൽ വിലക്കേർപ്പെടുത്തിയ സമയത്ത് അയാളെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ഞാനായിരുന്നു എന്നാൽ എനിക്ക് വിളക്ക് വന്നപ്പോൾ പൃഥിയിൽ നിന്നും അത്തരം ഒരു പരസ്യമായി പിന്തുണ ഉണ്ടായില്ല