in ,

ലാലേട്ടന്റെ താണ്ഡവത്തിലെ ആ ക്യൂട്ട് നായികയുടെ ന്യൂ ലുക്ക്‌ കണ്ടോ.. കണ്ണ് തള്ളി ആരാധകർ….

തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച താരമാണ് കിരൺ റാത്തോഡ്. നടി എന്നതിനേക്കാളുപരി മോഡൽ എന്ന നിലയിലും താരം ഇതിനോടകം തന്റെ സാന്നിധ്യം രേഖപ്പെടുത്തിക്കഴിഞ്ഞു.

2002 ൽ പുറത്തിറങ്ങിയ വിക്രം നായകനായ ജെമിനി,വില്ലൻ എന്നീ ചിത്രങ്ങളിൽ കഥാപാത്രം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. ഈ ചിത്രങ്ങളൊക്കെ സാമ്പത്തികമായി വലിയ വിജയം നേടിയതോടുകൂടി താരം അഭിനയരംഗത്ത് സജീവമാവുകയും സിനിമാമേഖലയിൽ മാറ്റി നിർത്താൻ കഴിയാത്ത ഒരാളായി മാറുകയും ആയിരുന്നു.

താരത്തിനെ എന്നും ആളുകൾക്ക് പരിചയം മോഹൻലാളിന്റെ നായിക എന്ന നിലയിൽ തന്നെയാണ്. മോഹൻലാൽ നായകനായ താണ്ഡവം എന്ന ചിത്രത്തിലൂടെയാണ് കിരൺ മലയാളസിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകപ്രീതി എടുക്കുകയുണ്ടായി.

ഗ്ലാമർ റോളുകളും ഐറ്റംഡാൻസുകളിലും ഒക്കെയാണ് താരത്തെ കൂടുതലും ആളുകൾ കണ്ടിട്ടുള്ളത്. ബോളിവുഡിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തെന്നിന്ത്യൻ സിനിമാലോകത്ത് ആണ് താരം കൂടുതലും തൻറെ കഴിവ് പ്രകടിപ്പിച്ചിട്ടുള്ളത്. 1990കളുടെ അവസാനത്തോടെ ഹിന്ദി പോപ്പ് സോങ് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെടുകയുണ്ടായി.

2001 പുറത്തിറങ്ങിയ യാതവൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്.ഋതിക് റോഷൻ, കരീന കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലാണ് താരം അരങ്ങേറിയത്. എങ്കിലും ആ കഥാപാത്രം വളരെ പെട്ടെന്ന് തന്നെ ആളുകൾ ശ്രദ്ധിക്കുകയുണ്ടായി.

പിന്നീട് തെലുങ്കിലും തമിഴിലുമായി തിരക്കേറിയ നായികയായി മാറുകയായിരുന്നു കിരൺ. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ഇപ്പോൾ താരം സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യം തന്നെയാണ് തൻറെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ടുകൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുവാൻ താരത്തിന് യാതൊരു മടിയുമില്ല.

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്. കഴിഞ്ഞദിവസം ഒരു ആരാധകന്റെ ചോദ്യത്തിന് കിരൺ നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.കമൽ ഹാസൻ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസിൻറെ നാലാം സീസണിൽ താരവും പങ്കെടുക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നപ്പോൾ ഞാൻ എൻറെ വീട്ടിൽ സന്തോഷവതിയാണ് എന്ന് കുറിച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ തൻറെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഇപ്പോൾ ഏറ്റവും ഒടുവിലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപെട്ടിരിക്കുന്നത്. അതീവ ഗ്ലാമറിൽ തന്നെയാണ് താരം തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനു മുൻപും ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

എങ്കിൽ പോലും ഇത്രയേറെ ഗ്ലാമറിൽ കിരണിനെ കാണുന്നത് ഇത് ആദ്യമായാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ ആണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ആരാധകരെയും സോഷ്യൽ മീഡിയയും ഒന്നടങ്കം ഞെട്ടിച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.