in

എന്നോട് ഗുരുദക്ഷിണയായി അയാൾ ആവശ്യപ്പെട്ടത് എന്റെ ശരീരമായിരുന്നു… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കസ്തൂരി…!!

അനിയൻ ബാവ ചേട്ടൻ ബാവ എന്ന സൂപ്പർഹിറ്റ് മലയാള ചിത്രത്തിലൂടെ സിനിമ പ്രേമികൾക്ക് സുപരിചിതയായ മാറിയ താരമാണ് കസ്തൂരി. സിനിമാ മേഖലയിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും താരമെന്നും മലയാളി സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരി തന്നെയാണ്.

അടുത്തിടയായി മിനിസ്ക്രീൻ പരമ്പരകളിൽ ആണ് കസ്തൂരി സജീവസാന്നിധ്യമായി നിലനിൽക്കുന്നത്. എന്നാൽ അടുത്തിടെ കസ്തൂരിയുടെ ചില അർദ്ധ വസ്ത്ര ധാരിയായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സാധാരണ നടക്കുന്നതു പോലെ തന്നെ താരങ്ങളുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ആരെങ്കിലും പ്രചരിപ്പിച്ചത് ആകുമെന്നാണ് ചിത്രം കണ്ടപ്പോൾ ആദ്യം എല്ലാവരും കരുതിയത്.

എന്നാൽ താരത്തിന്റെ പൂർണ സമ്മതത്തോടുകൂടി ചിത്രീകരിച്ച ഒറിജിനൽ ചിത്രങ്ങളായിരുന്നു അത് എന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു.അരയ്ക്ക് മുകളിലേക്ക് വിവസ്ത്രയായി ആയിരുന്നു കസ്തൂരി ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞിനെയും എടുത്തുകൊണ്ട് നിൽക്കുന്ന നാല് വ്യത്യസ്ത പോസുകളിൽ ഉള്ള ചിത്രങ്ങൾ ആയിരുന്നു അന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്.

ദി ബോഡി ഓഫ് ബ്യൂട്ടിഫുൾ പ്രൊജക്റ്റ്-ദി ബോഡീ ഓഫ് മദേഴ്സ് എന്ന് പേരിട്ട പ്രോജക്റ്റിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആയിരുന്നു അത്. പ്രസവം കഴിഞ്ഞാൽ സൗന്ദര്യം നഷ്ടമാകുമെന്ന് കരുതുന്ന അമ്മമാർക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ഒരു പ്രോജക്റ്റിന്റെ ഭാഗമായിരുന്നു ആ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്ന് ചുരുക്കം. എൺപതോളം സ്ത്രീകൾ പങ്കെടുത്ത ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു കസ്തൂരിയും.

1991 പുറത്തിറങ്ങിയ ചക്രവർത്തി എന്ന ചിത്രത്തിലൂടെയാണ് തമിഴ്നാട്ടുകാരിയായ കസ്തൂരി മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് സ്നേഹം, മംഗല്യപല്ലക്ക്, അഗ്രജൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലെ അമ്മു എന്ന കഥാപാത്രമാണ് താരത്തെ മലയാളത്തിൽ ഏറ്റവും ജനപ്രിയ ആക്കി തീർത്തത്. 99ലെ പഞ്ചപാണ്ഡവർ എന്ന ചിത്രത്തിനുശേഷം മലയാളം വിട്ട താരം പിന്നീട് തമിഴ്, കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്നു.

നീണ്ട ഇടവേളയ്ക്കുശേഷം തമിഴിൽ ചില ഗ്ലാമർ വേഷങ്ങളിലൂടെ കസ്തൂരി തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയിരുന്നു. ഉടൻ കസ്തൂരി മലയാളത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എങ്കിലും അത് നടന്നില്ല. സിനിമാ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗ ച്ചിനെപറ്റി ഇതിന് മുൻപ് നിരവധി താരങ്ങൾ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു.

ഇപ്പോൾ കസ്തൂരി തന്നെയാണ് പറഞ്ഞിരിക്കുന്നത് സിനിമാ മേഖലയിൽ എത്തിയ ആദ്യ കാലങ്ങളിൽ തനിക്കും അത്തരത്തിൽ ചില അനുഭവങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട് എന്ന്. ഒരു പ്രമുഖ സംവിധായകൻ തന്നോട് പലപ്പോഴും ഗുരുദക്ഷിണ ആവശ്യപ്പെടുമായിരുന്നു എന്നാണ് താരം പറയുന്നത്. ഷൂട്ടിങ് സെറ്റിൽ വച്ച് ഇടവേളകളിൽ ഒക്കെ ഗുരുദക്ഷിണ ആവശ്യപ്പെടുമായിരുന്നു.

എന്നാൽ ആദ്യം ഒന്നും മനസ്സിലായിരുന്നില്ല എന്നാണ് താരം വ്യക്തമാകുന്നത്. പിന്നീട് ഗുരുദക്ഷിണ ഏത് രീതിയിലും നൽകാമല്ലോ എന്ന അദ്ദേഹത്തിന്റെ അർത്ഥം വച്ചുള്ള സംസാരത്തിൽ നിന്ന് അയാൾ ഉദ്ദേശിക്കുന്നത് തന്റെ ശരീരത്തെ ആണെന്ന് വ്യക്തം ആവുകയായിരുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

Written by Editor 1

വിട്ടുപോകാത്ത ഒരു കറയാണ് ധോണിയുമായുള്ള ബന്ധം, ഭാവിയിൽ എന്റെ മക്കളൾ അതിനെക്കുറിച്ച് ചോദിക്കുമോ എന്ന് എനിക്ക് ഭയമാണ്; വേവലാതിയോടെ റായ് ലക്ഷ്മി പറയുന്നു

അമ്പോ.. പുഴയിൽ നനഞ് കുതിർന്ന് വീണ നന്ദകുമാർ, കിടിലൻ ഫോട്ടോസ് കാണാം