in ,

അയാൾ എന്റെ ശരീരത്തിൽ മോശമായി സ്പർശിക്കാർ ഉണ്ടായിരുന്നു… തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി കങ്കണ

കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന പേരാണ് കങ്കണ റണാവത്ത്. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര താരമായ കങ്കണാ അടുത്തിടെയായി തൻറെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തി സോഷ്യൽ മീഡിയയുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. നാടകങ്ങളിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന ആൾ കൂടിയാണ് കങ്കണ.

പ്രശസ്ത ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഗ്യാങ്ങ്സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 2006 പുറത്തിറങ്ങിയ ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും അഭിനയവും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി.ചിത്രം വാണിജ്യവിജയം കൂടി നേടിയതോടെ കങ്കണാ എന്ന താരം അഭിനയരംഗത്ത് കൂടുതൽ സജീവമാകാനൊരുങ്ങുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം നായികയായി വേഷങ്ങൾ കൈകാര്യം ചെയ്തു.

പ്രശസ്ത സംവിധായകനായിരുന്ന ജീവ സംവിധാനം ചെയ്ത ലൈഫ് ഇൻ മെട്രോ, ഫാഷൻ തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ കരിയറിൽ തന്നെ മാറ്റി നിർത്താൻ സാധിക്കാത്തവയാണ്. പലപ്പോഴും വിവാദപ്രസ്താവന നടത്തിയാണ് കങ്കണ ആളുകൾക്കിടയിൽ തൻറെ സ്ഥാനം ഉറപ്പിക്കുന്നത്. സെൻസർ ബോർഡ് മുൻ ചെയർമാനും സംവിധായകനുമായ പഹ്‌ലജ് നിഹാലിനെതിരെ അടുത്തിടെ വലിയ ഒരു ആരോപണം തന്നെ താരം ഉന്നയിച്ചിരുന്നു.

അടിവസ്ത്രം ഇല്ലാതെ സുതാര്യ വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്താൻ സംവിധായകൻ നിർബന്ധിച്ചതായി ആണ് താരം വ്യക്തമാക്കിയത്.പഹ്‌ലജ് സംവിധാനം ചെയ്ത ഐ ലവ് യു ബോസ് എന്ന ചിത്രത്തിനായി നടത്തിയ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് സുതാര്യ വസ്ത്രം അടിവസ്ത്രം കൂടാതെ ധരിക്കാൻ നിർബന്ധിത ആയത്. തുടക്കകാലത്ത് മാർഗദർശിയായി സഹായത്തിനായും ആളുകൾ സമീപിച്ചിട്ടുണ്ട്. എങ്കിലും അന്നൊക്കെ വീട്ടുതടങ്കലിൽ ആയ പോലെ ആയിരുന്നു എന്ന് താരം പറയുന്നു.

ആ സമയത്താണ് ഓഫർ ലഭിക്കുന്നതും ഫോട്ടോഷൂട്ട് നടത്തുന്നതെന്ന് താരം വ്യക്തമാക്കുകയുണ്ടായി. കറുത്ത നിറത്തിലുള്ള സാറ്റിൻ റോബ് ആണ് കങ്കണയ്ക്ക് ധരിക്കാൻ നൽകിയത്. ഈ ഫോട്ടോ ഷൂട്ട് നടത്താൻ തയ്യാറായെങ്കിലും ആ വേഷം ചെയ്യാൻ സാധിക്കില്ല എന്ന് മനസ്സിലായതോടെ താരം ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു.ഫോട്ടോഷൂട്ടിനെ തുടർന്ന് ഫോൺ നമ്പർ പോലും മാറ്റേണ്ട അവസ്ഥയുണ്ടായി എന്നും താരം വ്യക്തമാക്കുകയുണ്ടായി.

ചിത്രത്തിൽ മധ്യവയസ്കനായ ബോസിനെ പ്രണയിക്കുന്ന പെൺകുട്ടിയുടെ കഥാപാത്രമായിരുന്നു താരത്തിന് ലഭിച്ചത്. ഇപ്പോൾ മറ്റൊരു വിവാദ പ്രസ്താവന ആയി രംഗത്തെത്തിയിരിക്കുകയാണ് താരം. അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഒരു കുട്ടി തൻറെ മോശം അനുഭവം തുറന്നു പറഞ്ഞതിനെ തുടർന്ന് കങ്കണയും തൻറെ വ്യക്തി ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരിക്കുകയാണ്. പതിവ് പോലെ തന്നെ താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ നിറയുകയും ചെയ്തു

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു പയ്യൻ തന്റെ ശരീരത്തിൽ മോശമായി സ്പർഷിക്കാറുണ്ടായിരുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്. അന്ന് തനിക്ക് അതിൻറെ അർത്ഥം മനസ്സിലായിരുന്നില്ല എന്നാണ് താരം പറയുന്നത്. കുട്ടികൾ എത്ര ശ്രദ്ധിച്ചാലും അവർക്ക് ചെറുപ്പത്തിൽ ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ നേരിടേണ്ടതായി വരും എന്നു മാതാപിതാക്കൾ ആണ് അത് ശ്രദ്ധിക്കേണ്ടതെന്ന് താരം വ്യക്തമാക്കുന്നു.

Written by admin

അന്ന് ഐശ്വര്യ സൽമാൻ ഖാന് വേണ്ടി വീട് വിട്ടിറങ്ങി, എന്നാൽ തിരിച്ചുകിട്ടിയത് വഞ്ചനയും അപമാനവും നാണക്കേടും, സഹികെട്ട ഐശ്വര്യ റായ് ചെയ്തത് ഇങ്ങനെ.. സൽമാൻ ഐശ്വര്യ പ്രണയത്തിൽ സംഭവിച്ചത് ഇതാണ്

ഞാനും എന്റെ ചേച്ചിയും ബ്രാ ധരിക്കാറില്ല, ബ്രാ ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും ഒക്കെ എന്റെ താൽപ്പര്യമാണ്; ഹേമാൻകീ കവി പറയുന്നത് ഇങ്ങനെ