in , ,

പുതിയ സിനിമയുടെ ട്രൈലെർ ലോഞ്ചിൽ കിടിലൻ ലുക്കിൽ കങ്കണ, കണ്ണുതള്ളി ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം

ബോളിവുഡിലെ വിവാദ താരം എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് കങ്കണ റണാവത്. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ പല പ്രസ്താവനകളും നടത്തി സമൂഹ മാധ്യമങ്ങളുടെയും വാർത്താ മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റുവാൻ കങ്കണ എപ്പോഴും ശ്രമിക്കാറുണ്ട്. പലപ്പോഴും താരത്തിന്റെ പ്രസ്താവനകൾ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെക്കാറുണ്ട്.

ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരികയായി ഇപ്പോൾ താരം ശ്രദ്ധനേടിയിരിക്കുകയാണ്. തൻറെ കുട്ടികാലത്തെ ചില അനുഭവങ്ങളും കങ്കണ ഈ ഷോയിലൂടെ വ്യക്തമാക്കുകയുണ്ടായി. കുട്ടിക്കാലത്ത് താൻ വീട്ടിൽ നിന്നും ഓടി പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു എന്നും അതിനായി ബാഗ് പാക്ക് ചെയ്യുക വരെ ചെയ്തിരുന്നു എന്നാണ് കങ്കണ പറയുന്നത്. തൻറെ സഹോദരന്മാരുമായി പലപ്പോഴും തനിക്ക് വഴക്ക് ഉണ്ടാക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കങ്കണ പറയുന്നത്.

താൻ എവിടെ പോയി എന്ന് സ്ഥിരമായി അവർ വന്ന് തന്റെ പിതാവിനോട് പറഞ്ഞു കൊടുക്കുമായിരുന്നു. ആർക്കൊപ്പം ആയിരുന്നു താൻ പോയതെന്നും അവർ പറഞ്ഞിരുന്നു എന്നും കങ്കണ പറയുന്നു. എൻറെ കസിൻ സഹോദരന്മാർ കോളേജിന് മുന്നിൽ പോയി നിൽക്കുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്യുമായിരുന്നു. പക്ഷേ ഞങ്ങളുടെ കോളേജിന് അടുത്ത് ഒരു ആൺകുട്ടിയെയും വരാൻ അവർ സമ്മതിക്കില്ലായിരുന്നു.

എട്ടാമത്തെ വയസ്സിലാണ് താൻ വീട് വിട്ട് ഓടി പോകാൻ തീരുമാനിക്കുകയും അതിനായി ബാഗ് പാക്ക് ചെയ്യുകയും ചെയ്യുന്നത് എന്നും എല്ലാവർക്കും അത്തരമൊരു ചിന്ത ഉണ്ടാകുമെന്നും എന്നാൽ ബുദ്ധി ശൂന്യൻ മാത്രമാണ് അങ്ങനെ ചെയ്യുകയെന്നും താരം പറയുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ധക്കഡ് റിലീസിന് ഒരുങ്ങുമ്പോൾ വളരെ വ്യത്യസ്തമായ രൂപത്തിലാണ് ചിത്രത്തിൽ കങ്കണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ താരത്തിന്റെ ലുക്കും ട്രെയിലറും ഒക്കെ ഇതിനോടകം വൈറലായി കഴിഞ്ഞു.

ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് എന്ന് തന്നെ പറയാം. ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ കങ്കണയുടെ ചിത്രമാണ് തലൈവി. നിരവധി സിനിമകൾ ഇനിയും താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. തേജസ് വെഡ്‌സ് ഷേരു എന്ന ചിത്രം അതിൽ ഒന്ന് മാത്രമാണ്. താൻ വഴക്കാളി ആണെന്ന് ആളുകൾ പറഞ്ഞു പരത്തുകയാണെന്നും ഇക്കാരണത്താൽ തനിക്ക് വിവാഹം നടക്കുമെന്ന് തോന്നുന്നില്ല എന്നും താരം അടുത്തിടെ വ്യക്തമാക്കുന്നു.

താൻ ആൺകുട്ടികളെ തല്ലിച്ചതക്കും എന്ന് പലരും കിംവദന്തികൾ പറഞ്ഞു പരത്തുന്നു. അതിനാൽ താൻ കടുപ്പമേറിയ വ്യക്തിത്വത്തിനുടമയാണ് എന്നാണ് എല്ലാവരും കരുതുന്നത് എന്നും താരം പറയുന്നു. ധക്കഡ് എന്ന ആക്ഷൻ ചിത്രത്തിൽ ഏജൻറ് ആഗ്നി എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെടുന്നത്. അർജുൻ രാംപാൽ, ദിവ്യ ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റെസ്നി ഘോഷ് ആണ് ചിത്രത്തിൻറെ സംവിധായകൻ. ചിത്രത്തിന് വേണ്ടി താരം പുറത്തിറക്കിയ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയാണ്.

Written by admin

നെഞ്ചത്ത് ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് അപർണ തോമസ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം

അന്ന് മീനാക്ഷിയെ മഞ്ജു കൂടെ കൂട്ടാതിരുന്നതല്ല, അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നു, എന്നാൽ അതിന് ഒരു കാരണവും ഉണ്ട്: വെളിപ്പെടുത്തൽ ഇങ്ങനെ