in , , ,

അവരെ ഒക്കെ നടുവിരൽ കാണിച്ചു മുന്നോട്ട് നടക്കുക : പ്രിയ താരം കനിഹ തുറന്നടിക്കുന്നു

തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തൻറെതായ സ്ഥാനമുറപ്പിച്ച എടുത്ത് താരമാണ് കനിഹ സുബ്രഹ്മണ്യം. 1999 ൽ മിസ്സ് മധുര ആയി തിരഞ്ഞെടുത്ത താരം 2001 ലെ മിസ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയെടുത്തു. ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത് 2002 തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് കരിയർ ആരംഭിക്കുന്നത്.

പഴശ്ശിരാജ എന്ന ചിത്രത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ജനീലിയ, ശ്രീയ ശരൺ,സധ എന്നീ താരങ്ങൾക്ക് ശബ്ദം നൽകി ഡബ്ബിങ് ആർട്ടിസ്റ്റ് ആയും താരം പ്രവർത്തിച്ചിട്ടുണ്ട്. മലയാളം, തമിഴ് എന്നീ ഭാഷകളിലായി ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിലാണ് വേഷം കൈകാര്യം ചെയ്തത്. ചെന്നൈ സ്വദേശിയായ കനിഹ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കന്നട ചിത്രമായ അണ്ണ വരൂ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുവാൻ കനിഹയ്ക്ക് അവസരം ലഭിച്ചു.

ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിലെ റീമേക്കായിരുന്നു. എന്നിട്ടും എന്ന ക്യാമ്പസ് ചിത്രത്തിൽ നായികയായി അഭിനയിച്ചു കൊണ്ടാണ് മലയാളത്തിലേക്ക് കടന്നു വരുന്നത്. 2006 ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. പിന്നീട് മൂന്നുവർഷത്തോളം സിനിമാ മേഖലയിൽ നിന്നും ഒരു ഇടവേള എടുത്ത താരം ജയറാം ചിത്രമായ ഭാഗ്യദേവതയിലൂടെ 2009 തന്റെ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തുകയുണ്ടായി. ഭാഗ്യദേവത എന്ന ചിത്രം വലിയ വിജയം ആയതിനുശേഷം മമ്മൂട്ടിയുടെ നായികയായി പഴശ്ശിരാജയിലും പ്രത്യക്ഷപ്പെട്ടു.

ചിത്രത്തിലെ കൈതേരി മാക്കം എന്ന കഥാപാത്രത്തെ വളരെയധികം തന്മയത്വത്തോടെ കൂടി അവതരിപ്പിക്കുവാൻ കനിഹയ്ക്ക് സാധിക്കുകയുണ്ടായി. മൈ ബിഗ് ഫാദർ, ദ്രോണ, ക്രിസ്ത്യൻ ബ്രദേഴ്സ്, കോബ്ര, ബാവൂട്ടിയുടെ നാമത്തിൽ, ഒറീസ, ഹൗ ഓൾഡ് ആർ യു, എബ്രഹാമിന്റെ സന്തതികൾ,ലോനപ്പന്റെ മാമോദിസ, മാമാങ്കം, ബ്രോ ഡാഡി എന്നിവയാണ് കനിഹയുടെതായി പിന്നീട് റിലീസിന് എത്തിയ മലയാളം ചിത്രങ്ങൾ. ശരീരപ്രകൃതിയുടെ പേരിൽ നിരന്തരം വിമർശനം നേരിട്ടിട്ടുള്ള നടി കൂടിയാണ് കനിഹ.

ദിവ്യ വെങ്കിട് സുബ്രഹ്മണ്യം എന്നാണ് യഥാർത്ഥ പേര്. മറ്റു നടിമാരെപ്പോലെ വലിയ ബ്രാൻഡഡ് സാധനങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ആൾ അല്ല കനിഹ. നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്യുവാൻ ശ്രമിക്കുന്ന താരം ഇപ്പോൾ തന്റെ വസ്ത്രധാരണത്തെ പറ്റിയുള്ള വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയ്ക്കുന്നത്.

ഇതിനോടകം പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ മോശം രീതിയിൽ ഉള്ള നിരവധി കമൻറുകൾ പ്രത്യക്ഷപ്പെടുകയുണ്ടായി. ബോഡി ഷൈമിങ്ങും താരത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത് അത്തരത്തിൽ നിങ്ങളുടെ ശരീര പ്രകൃതിയെ ആരെങ്കിലും കളിയാക്കുകയാണ് എങ്കിൽ അവരെ നടുവിരൽ ഉയർത്തി കാട്ടി മുന്നോട്ടു നടന്നു നീങ്ങുക എന്നാണ്. വളരെ പെട്ടെന്ന് തന്നെ കനിഹയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

Written by admin

എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്, കുടുംബിനി ആയിരിക്കാൻ ആഗ്രഹിച്ചു, പക്ഷെ തനിക്ക് അത് വിധിച്ചിട്ടില്ല; രേഖ രതീഷ പറയുന്നു

വിശാലിന്റെ അതിന് ആനക്കൊണ്ടയുടെ അത്രേം വലിപ്പമുണ്ട്, വിവാദമായി നടി ശ്രീ റെഡ്ഡിയുടെ തുറന്നു പറച്ചിൽ