in

ആരെങ്കിലും എന്നോട് അത് കാണിച്ചാൽ ഞാൻ ആ വിരൽ അങ്ങ് പൊക്കി കാണിക്കും, അവരുടെ പ്രശ്നം അതോടെ തീരും; കനിഹ

ആരാധകര്‍ ഏറെയുള്ള നടിയാണ് കനിഹ. തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെതായ സ്ഥാനമുറപ്പിച്ച എടുത്ത് താരമാണ് കനിഹ സുബ്രഹ്‌മണ്യം. 1999 ല്‍ മിസ്സ് മധുര ആയി തിരഞ്ഞെടുത്ത താരം 2001 ലെ മിസ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയെടുത്തു.

ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത് 2002 തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് കരിയര്‍ ആരംഭിക്കുന്നത്. പഴശ്ശിരാജ എന്ന ചിത്രത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ജനീലിയ, ശ്രീയ ശരണ്‍,സധ എന്നീ താരങ്ങള്‍ക്ക് ശബ്ദം നല്‍കി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാളം, തമിഴ് എന്നീ ഭാഷകളിലായി ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിലാണ് വേഷം കൈകാര്യം ചെയ്തത്. ചെന്നൈ സ്വദേശിയായ കനിഹ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കന്നട ചിത്രമായ അണ്ണ വരൂ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുവാന്‍ കനിഹയ്ക്ക് അവസരം ലഭിച്ചു.

ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിലെ റീമേക്കായിരുന്നു. എന്നിട്ടും എന്ന ക്യാമ്പസ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു കൊണ്ടാണ് മലയാളത്തിലേക്ക് കടന്നു വരുന്നത്. 2006 ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. പിന്നീട് മൂന്നുവര്‍ഷത്തോളം സിനിമാ മേഖലയില്‍ നിന്നും ഒരു ഇടവേള എടുത്ത താരം ജയറാം ചിത്രമായ ഭാഗ്യദേവതയിലൂടെ 2009 തന്റെ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തുകയുണ്ടായി.

ഭാഗ്യദേവത എന്ന ചിത്രം വലിയ വിജയം ആയതിനുശേഷം മമ്മൂട്ടിയുടെ നായികയായി പഴശ്ശിരാജയിലും പ്രത്യക്ഷപ്പെട്ടു. ചിത്രത്തിലെ കൈതേരി മാക്കം എന്ന കഥാപാത്രത്തെ വളരെയധികം തന്മയത്വത്തോടെ കൂടി അവതരിപ്പിക്കുവാന്‍ കനിഹയ്ക്ക് സാധിക്കുകയുണ്ടായി.

മൈ ബിഗ് ഫാദര്‍, ദ്രോണ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, കോബ്ര, ബാവൂട്ടിയുടെ നാമത്തില്‍, ഒറീസ, ഹൗ ഓള്‍ഡ് ആര്‍ യു, എബ്രഹാമിന്റെ സന്തതികള്‍,ലോനപ്പന്റെ മാമോദിസ, മാമാങ്കം, ബ്രോ ഡാഡി എന്നിവയാണ് കനിഹയുടെതായി പിന്നീട് റിലീസിന് എത്തിയ മലയാളം ചിത്രങ്ങള്‍.

ശരീരപ്രകൃതിയുടെ പേരില്‍ നിരന്തരം വിമര്‍ശനം നേരിട്ടിട്ടുള്ള നടി കൂടിയാണ് കനിഹ. ഇതിനോടകം പലപ്പോഴും താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ മോശം രീതിയില്‍ ഉള്ള നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ബോഡി ഷൈമിങ്ങും താരത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്.

ഒരു അമ്മ ധരിക്കേണ്ട വേഷം ആണോ ഇതെന്നും മകന്റെ മുന്നിലാണോ ഇത്തരം കോപ്രായങ്ങള്‍ എന്നതടക്കമുള്ള നിരവധി കമന്റുകള്‍ ആണ് പലപ്പോഴും ചിത്രത്തിന് താഴെ വരുന്നത്. എന്നാല്‍ ഇപ്പോള്‍ താരം പറഞ്ഞിരിക്കുന്നത് അത്തരത്തില്‍ നിങ്ങളുടെ ശരീര പ്രകൃതിയെ ആരെങ്കിലും കളിയാക്കുകയാണ് എങ്കില്‍ അവരെ നടുവിരല്‍ ഉയര്‍ത്തി കാട്ടി മുന്നോട്ടു നടന്നു നീങ്ങുക എന്നാണ്.

വളരെ പെട്ടെന്ന് തന്നെ കനിഹയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ദിവ്യ വെങ്കിട് സുബ്രഹ്‌മണ്യം എന്നാണ് യഥാര്‍ത്ഥ പേര്. മറ്റു നടിമാരെപ്പോലെ വലിയ ബ്രാന്‍ഡഡ് സാധനങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ആള്‍ അല്ല കനിഹ. നാടന്‍ വേഷവും മോഡേണ്‍ വേഷവും ഒരുപോലെ കൈകാര്യം ചെയ്യുവാന്‍ ശ്രമിക്കാറുണ്ട് നടി.

Written by Editor 3

ജീവിയുടെയും അപർണയുടെയും പ്രണയർദ്ര നിമിഷങ്ങൾ, ലിപ്‌ലോക്കും വിഡിയോയും പങ്കുവെച്ച് അപർണ തോമസ്

അവസരം കിട്ടാനായി പലർക്കും എല്ലാത്തിനും വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞു നടക്കുന്നതിൽ എന്ത് മര്യാദയാണ് ഉള്ളത്പി; തുറന്നടിച്ച് നടി മീര വാസുദേവ്