in , ,

ചാത്തൻ സേവ നടത്തിയാണ് 17 വർഷങ്ങൾക്ക് ശേഷം എനിക്ക് മകൾ ജനിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ കലാഭവൻ നാരായണൻകുട്ടി

ഒരുപാട് പേർക്ക് സിനിമ മേഖലയിലേക്കുള്ള അവസരങ്ങൾ നേടിക്കൊടുത്ത ഒന്നായിരുന്നു കലാഭവൻ മിമിക്രി ട്രൂപ്പ്.മിമിക്രിയിലൂടെ എത്തി മലയാള സിനിമയിൽ തിളങ്ങി നിന്ന ധാരാളം താരങ്ങൾക്ക് സിനിമാമേഖലയിൽ ഉറപ്പിക്കുവാൻ വഴിയൊരുക്കിയത് കലാഭവൻ ഗ്രൂപ്പ് തന്നെയായിരുന്നു. കലാഭവൻ മിമിക്രി ഗ്രൂപ്പിൽ നിന്നും മലയാളസിനിമയിലേക്ക് എത്തി അവിടെത്തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് കലാഭവൻ നാരായണൻകുട്ടി. സിനിമകൾക്ക് ഒപ്പംതന്നെ മിനിസ്ക്രീനിലും സജീവമായി കലാഭവൻ നാരായണൻകുട്ടി തിളങ്ങിനിന്നിരുന്നു.

കോമഡിസ്കിറ്റും മറ്റുമായാണ് താരം മലയാളികൾക്കു പ്രിയങ്കരനായി മാറിയത്. സിനിമയിൽ ചെറിയ ചെറിയ ഹാസ്യ വേഷങ്ങളിലെത്തിയ കലാഭവൻ നാരായണൻകുട്ടി പിന്നീട് മലയാള സിനിമയിൽ നിന്ന് ഒഴിച്ചു കൂടാനാകാത്ത ഒരു അഭിവാജ്യഘടകം ആവുകയും മുഴുനീള ഹാസ്യ കഥാപാത്രമായി സിനിമാ മേഖലയിൽ നിറഞ്ഞുനിൽക്കുകയും ആയിരുന്നു. കൂടുതലും ഹാസ്യ വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് മലയാളസിനിമയിൽ സ്ഥാനം നേടിയെടുത്തത്. കൂടുതൽ സിനിമകളിലും ഭിക്ഷക്കാരന്റെ റോളിൽ അഭിനയിച്ചിട്ടുള്ള ആൾ കൂടിയാണ് കലാഭവൻ നാരായണൻകുട്ടി.

ദിലീപ് നായകനായി എത്തിയ കല്യാണരാമൻ എന്ന ചിത്രത്തിലെ അടക്കമുള്ള കഥാപാത്രങ്ങൾ ഒരിക്കലും മലയാളികൾക്ക് മറക്കാൻ കഴിയുന്നതല്ല. എന്നും താരത്തെ ആളുകൾ ഓർത്തിരിക്കുന്നത് മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലെ അമ്മച്ചി മാപ്പ് മാപ്പ് എന്ന് പറഞ്ഞ ഫിലോമിനയുടെ വീട്ടിൽ കയറി വരുന്ന കഥാപാത്രത്തിലൂടെയാണ്. പലരും പറഞ്ഞിരിക്കുന്നത് തന്നെ കണ്ടാൽ യഥാർത്ഥത്തിൽ ഒരു ഭിക്ഷക്കാരനെ പോലെയാണെന്ന് എന്ന് താരം തന്നെ ഇതിനു മുൻപ് വ്യക്തമാക്കിയിരുന്നു. ജയറാമിന്റെ കൂടെ 15 ചിത്രങ്ങളിലാണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. എങ്കിൽ പോലും ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തത് മമ്മൂട്ടിക്കും ദിലീപിനും ഒപ്പമാണ്.

മോഹൻലാലിനൊപ്പം ബാബാ കല്യാണി എന്ന ചിത്രത്തിലും കലാഭവൻ മണിയ്ക്ക് ഒപ്പവും അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് മുൻപേ തന്നെ താരം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിലെത്തിയ കലാഭവൻ നാരായണൻകുട്ടി 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തനിക്ക് കുഞ്ഞ് ഉണ്ടായതിനെ പറ്റി പറഞ്ഞിരിക്കുന്നത് ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് പലപ്പോഴും കുട്ടി ഇല്ലാത്ത വിഷമം തോന്നിയിട്ടില്ലെന്നും അതിന് കാരണം സിനിമ-സീരിയൽ, മിമിക്രി എന്നിവയുമായി ഞാൻ തിരക്കിലായിരുന്നു അതുകൊണ്ടാണ് എന്നും താരം വ്യക്തമാക്കുന്നു.

എന്നാൽ താൻ പോകുമ്പോൾ എപ്പോഴും ഭാര്യ വീട്ടിൽ ഒറ്റയ്ക്ക് ആയിരിക്കും. അതുകൊണ്ട് തന്നെ കുട്ടി ഇല്ലാത്ത വിഷമം എന്നെക്കാളേറെ അറിഞ്ഞത് അവൾ ആണെന്ന് നാരായണൻകുട്ടി വ്യക്തമാക്കുന്നു.vവിഷ്ണുമായയുടെ ആളാണ് ഞാൻ. സ്വാമിയാണ് എനിക്ക് മകളെ നൽകിയത്. അവിടെ പോയി പ്രാർത്ഥിച്ചു. 17 വർഷം നീണ്ട കാത്തിരിപ്പിന് ശേഷം ഞങ്ങൾക്ക് ഒരു പെൺകുട്ടി ജനിച്ചു. കാത്തിരിപ്പിനൊടുവിൽ കിട്ടിയത് കൊണ്ടുതന്നെ ഭാഗ്യലക്ഷ്മി എന്ന പേര് അവൾക്ക് നൽകി. നൃത്തത്തിലും ഡാൻസിലും അല്പം വാസന ഉള്ള ആൾ കൂടിയാണ് മകൾ എന്നും നാരായണൻകുട്ടി വ്യക്തമാക്കി.

Written by admin

പ്രായം 46 കഴിയുമ്പോഴും അതിസുന്ദരി തന്നെ, നടി സുചിത്രയുടെ സൗന്ദര്യ രഹസ്യം..!

സെറ്റിലേക്ക് ഞാൻ വരുമ്പോൾ മമ്മൂക്ക എഴുനേറ്റ് നിൽക്കും; ലൊക്കേഷനിൽ ഉണ്ടായ അനുഭവം തുറന്നു പറഞ്ഞു നടി അന്ന രാജൻ