in

ജയസൂര്യ എന്ന വ്യക്തി കലാകാരനാണ് രാഷ്ട്രീയപാർട്ടിയിൽ വിശ്വസിക്കുന്നില്ല തുറന്നുപറഞ്ഞ് ജയസൂര്യ

നടൻ ജയസൂര്യ അടുത്തകാലത്ത് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വലിയ തോതിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. അതിന് കാരണം അദ്ദേഹം കർഷകർക്ക് വേണ്ടി സംസാരിച്ചത് ആയിരുന്നു കാർഷിക മന്ത്രിയെ വേദിയിൽ ഇരുത്തി തന്നെയായിരുന്നു കർഷകർക്ക് വേണ്ടി അദ്ദേഹം സംസാരിച്ചത് ഇതിന്റെ പേരിൽ ചില ആളുകൾ അദ്ദേഹത്തെ വളരെയധികം സൈബർ ആക്രമണം നടത്തുന്ന ഒരു രീതിയാണ് കണ്ടത് അടുത്ത സമയത്ത് ഡൽഹിയിൽ കർഷക സമരം നടന്നപ്പോൾ അതിൽ ജയസൂര്യ ഒന്നും തന്നെ സംസാരിച്ചില്ല എന്ന് പറഞ്ഞു ഒരുപറ്റം ആളുകൾ അദ്ദേഹത്തെ വിമർശിച്ചിരുന്നു ഇപ്പോഴിതാ ജയസൂര്യ ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്

തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചാണ് ജയസൂര്യ പ്രതികരിക്കുന്നത് ഒരു രാഷ്ട്രീയപാർട്ടിയോടും പ്രത്യേകത ഇല്ലെന്നാണ് ജയസൂര്യ പറയുന്നത് കോൺഗ്രസിനോടും കമ്മ്യൂണിസ്റ്റിനോടും ബിജെപിയോടും തനിക്ക് പ്രത്യേകമായിട്ടുള്ള ഒരു മമതയും ഇല്ല തന്നെ സംബന്ധിച്ച് ഇത്രയും പേരുടെ മുൻപിൽ വച്ച് സംസാരിക്കാനുള്ള ഒരു അവസരം ഇതിന് മുൻപ് ഉണ്ടായിട്ടില്ല ചാനൽ ചർച്ചയിൽ പോയിരുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാൻ തനിക്ക് താല്പര്യം ഇല്ല ഇങ്ങനെ ഒരു വേദി ആയതുകൊണ്ടാണ് ഞാൻ ഈ കാര്യത്തെക്കുറിച്ച് പറയുന്നത് ജയസൂര്യ എന്ന് പറയുന്ന വ്യക്തിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വില്ല അത് കോൺഗ്രസ് ആയാലും ശരി കമ്മ്യൂണിസ്റ്റ് ആയാലും ശരി ബിജെപി ആയാലും ശരി

കാരണം ഞാനൊരു കലാകാരനാണ്. ഒരു കലാകാരന് ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ കാരണം അവന്റെ കണ്ണിൽ എല്ലാവരും ഒരുപോലെയാണ് ഒരു കഥാകാരൻ എന്ന് പറഞ്ഞാൽ അവൻ ജാതിക്കും മതത്തിനും അപ്പുറമാണ് അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത് എന്നും ജയസൂര്യയെ പറയുന്നുണ്ട് ജയസൂര്യയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് രാഷ്ട്രീയത്തിലില്ലാത്തവരെ കൂടി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ഒരു രീതിയാണ് ഇന്ന് നിലവിൽ നിലനിൽക്കുന്നത് എന്നും അത്തരം രീതികൾ മാറുകയാണ് വേണ്ടത് എന്നുമാണ് ചിലർ പറയുന്നത് ജയസൂര്യ തുറന്നു പറഞ്ഞ ചില കാര്യങ്ങൾ ആളുകൾക്ക് അംഗീകരിക്കാൻ സാധിച്ചിട്ടില്ല എന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് എതിരെ ഇത്തരത്തിലുള്ള വാർത്തകളൊക്കെ ഉണ്ടാകുന്നത് എന്നും പലരും പറയുന്നു

Written by rincy

ബോളിവുഡ് സുന്ദരിമാരെ വെല്ലുന്ന ലുക്കിൽ വധു!!! നടൻ സുദേവ് നായർ വിവാഹിതനായി

ബോഡി അത്ര പോര; എ.എന്‍. ഷംസീറിന് ജിം ഒരുങ്ങുന്നു – ഫിറ്റ്‌നെസ്സ് സെന്ററിന് ടെണ്ടര്‍ ക്ഷണിച്ച് നിയമസഭ