in , , ,

ഉമ്മ എന്നെ ഒരുപാട് വേദനിപ്പിച്ചു, തന്ത ചെറുപ്പത്തിലേ കളഞ്ഞിട്ട് പോയി, ഇനി ഒരിക്കലും വീട്ടിലേക്ക് മടങ്ങി പോകില്ല, എന്നെ അവർ ഒരിക്കലും മനസ്സിലാക്കില്ല, എനിക്ക് ഒരിക്കലും അവരെ ഇനി കാണണ്ട; ജാസ്മിൻ എം മൂസ പറയുന്നു

ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ എം മൂസ. തുടക്ക ദിവസങ്ങളിൽ തന്നെ ജാസ്മിൻ പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി നേടിയെടുത്തിരുന്നു. ബോഡിബിൽഡറും മോഡലും ഒക്കെ ആയ ജാസ്മിൻ വ്യക്തി ജീവിതത്തിലൂടെയാണ് പലർക്കും പ്രചോദനം ആയി മാറിയത്.ലെ സ്ബിയൻ ആയ ജാസ്മിൻ തന്റെ പ്രണയകഥയും ബിഗ് ബോസ് വീട്ടിൽ താരം തുറന്നു പറഞ്ഞിരുന്നു.

ഒരു സാധാരണ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച് രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ടു ബന്ധങ്ങളും വേർപെടുത്തുകയും ചെയ്ത ആളാണ് ജാസ്മിൻ. രണ്ടാം വിവാഹ ബന്ധത്തിൽ നേരിടേണ്ടിവന്ന പീഡനങ്ങൾ തന്നെയാണ് ജാസ്മിനെ ഇന്നുകാണുന്ന നിലയിലേക്ക് മാറ്റിമറിച്ചത്. ഇന്ന് ജാസ്മിൻ ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകനായാണ്.ടിക് ടോക്കിലൂടെ ആണ് ജാസ്മിൻ മൂസ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. തൻറെ കയ്പേറിയ ജീവിതാനുഭവങ്ങളെ കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു…

പതിനെട്ടാം വയസ്സിൽ വിവാഹിതയായ ആളാണ് ഞാൻ. അറക്കാൻ കൊണ്ടുപോകുന്ന അവസ്ഥയായിരുന്നു അന്നത്തേത്. ആദ്യരാത്രി അയാൾ റൂമിലേക്ക് കടന്നു വന്നപ്പോൾ പ്രേതത്തെ കണ്ട അവസ്ഥയായിരുന്നു എനിക്ക്. ബഹളംവെച്ച് വീട്ടുകാരെല്ലാം ഓടിവന്നു. ചെറിയ കുട്ടി ആയിരുന്നല്ലോ ഞാൻ. അത് ആ നാട്ടിൽ ഒക്കെ ഇങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന കുട്ടികൾക്ക് ഈ അനുഭവം തന്നെയാണ് മിക്കപ്പോഴും ഉണ്ടാകുന്നത്.

എൻറെ ഭർത്താവിന് ഓട്ടിസം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വർഷം എൻറെ വീട്ടിൽ നിന്നു. അതിനിടെ ഒരു ജോലിയും കിട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. കല്യാണത്തിന് എനിക്ക് വോയിസ് ഉണ്ടായിരുന്നില്ല. ഡിവോഴ്സിന് അങ്ങനെതന്നെയായിരുന്നു. ആളുകൾ കൂടിയിരുന്ന് മൂന്ന് തലാക്ക് വിളിച്ചു. വിവാഹമോചിതയായി. അങ്ങനെ സന്തോഷവതിയായി. ഞാൻ ഏറെ സന്തോഷിച്ചിരുന്നു. നമ്മുടെ മുകളിൽ ഉള്ള ഒരു കയർ പൊട്ടിയപ്പോൾ ഉള്ള അവസ്ഥയായിരുന്നു.

കെട്ടി ചൊല്ലിയവൾ എന്ന പേരായിരുന്നു പിന്നെ തനിക്ക് ഉണ്ടായിരുന്നത്. 21 വയസ്സായപ്പോൾ രണ്ടാം വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു. വളരെ ഓപ്പൺ ഉള്ള ഒരു ജിമ്മൻ ആയിരുന്നു പെണ്ണുകാണാൻ വന്നത്. അയാളോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു. പതിനെട്ടാം വയസ്സിൽ വിവാഹിതയായതും വിവാഹമോചിതയായതും കന്യകയാണെന്ന് അടക്കമുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞു. എല്ലാ കാര്യവും തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വേണ്ടിയായിരുന്നു മറുപടിയും അതുതന്നെയായിരുന്നു.

അങ്ങനെ രണ്ടാം വിവാഹം കഴിഞ്ഞു. സന്തോഷത്തിൽ നിൽക്കുന്ന ആദ്യ രാത്രിയിൽ റൂമിൽ കയറി വന്നപ്പോൾ അയാൾ ആദ്യം ചെയ്തത് എൻറെ മോന്തയ്ക്ക് അടിക്കുകയായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും മനസ്സിലായില്ല. നിന്നനിൽപ്പിൽ ഫീസായി പോയി. രണ്ടാം ചരക്കായ അന്നെ കെട്ടിയത് ഇതൊക്കെ സഹിച്ചു നില്ക്കാൻ പറ്റുമെങ്കിൽ നിന്നാ മതി എന്ന് അയാൾ പറഞ്ഞു.

എൻറെ കാലുകൾ കെട്ടിയിട്ട് അയാൾ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പീ ഡിപ്പിച്ചു.ആ ഒരു നിമിഷത്തിൽ ഞാൻ എന്നെ തന്നെ വെറുത്തു. ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ സ്വന്തം വീട്ടുകാരെ പറ്റിയുള്ള ജാസ്മിന്റെ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. താൻ ഒരിക്കലും ഇഷ്ടമല്ലാത്ത ഒന്നാണ് തൻറെ വീട്ടിലേക്ക് തിരികെ പോകുക എന്നുള്ളത്. ഒരിക്കൽപോലും അങ്ങനെ ചിന്തിച്ചിട്ടില്ല.

ഇനി ചിന്തിക്കുകയും ഇല്ല. ഏറ്റവും കൂടുതൽ വെറുക്കുന്നത് അമ്മയെയാണ്. അവർ ഒരിക്കൽ പോലും എനിക്ക് വേണ്ടിയായിരുന്നില്ല സമൂഹത്തിനു വേണ്ടി ആയിരുന്നു നിലകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ അവർക്കൊക്കെയും മാപ്പു കൊടുത്ത് ഞാൻ പണ്ടേ എൻറെ മനസ്സിൽ നിന്ന് പടിയിറക്കിയതാണ് എന്ന് അപർണയോടുള്ള ജാസ്മിന്റെ വാക്കുകളാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

Written by admin

അടുത്തിടെ ഇറങ്ങിയ ഒരു സിനിമയുടെ സെറ്റിൽ വെച്ച് പുറത്തു പറയാൻ കൊള്ളാത്ത അനുഭവം സിദ്ദിഖിൽ നിന്നും തനിക്കുണ്ടായിട്ടുണ്ട്, അത്കൊണ്ട് അവരൊക്കെ ഭരിക്കുന്ന അമ്മയിൽ എനിക്ക് വലിയ പ്രതീക്ഷയില്ല; മാലാ പാർവതി പറയുന്നു

ആദ്യം വിജയലക്ഷ്മിയിൽ നിന്ന് അമൃതയിലേക്ക് പിന്നീടും രംഭയിലേക്കും,നടി രംഭയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ