in ,

അമ്പോ.. യോഗ ചെയ്ത് മടങ്ങുന്ന ജാൻവി കപൂറിന്റെ ഫോട്ടോസ് ഒപ്പിയെടുത്ത് ആരാധകർ: ഫോട്ടോസ്

അമ്മ ശ്രീദേവിയുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് കടന്നുവന്നതാരമാണ് ജാൻവി കപൂർ. ബോളിവുഡിന്റെ സ്വന്തം താരം എന്ന് തന്നെ ജാൻവിയെ വിശേഷിപ്പിക്കുവാൻ സാധിക്കും. കാരണം അത്രയേറെ ആരാധകരാണ് താരത്തിനുള്ളത്.

നിരവധി ആരാധകരുള്ള ജാൻവി തന്റേതായ അഭിനയ മികവുകൊണ്ട് ബോളിവുഡിന്റെ പ്രിയം നേടുകയും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകപ്രീതി ആർജിച്ച് എടുക്കുകയും ചെയ്തു. ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലർത്തുന്ന ആൾ കൂടിയാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധനേടാറുണ്ട്.

തൻറെ വിവാഹത്തെ സംബന്ധിച്ച് മാതാപിതാക്കളുടെ സങ്കല്പവും ആരാധകരുമായി ഇതിനു മുൻപ് ജാൻവി പങ്കുവെച്ചിരുന്നു. ഇഷ്ടപ്പെട്ട വ്യക്തിയെ പരമ്പരാഗതമായ രീതിയിൽ വിവാഹം കഴിക്കണമെന്നാണ് അമ്മ ശ്രീദേവിയുടെയും അച്ഛൻ ബോണി കപൂറിന്റെയും ആഗ്രഹം എന്നാണ് ജാൻവി മുൻപ് വ്യക്തമാക്കിയത്.

ഡേറ്റിംഗ് എന്നത് സാഹചര്യത്തിനനുസരിച്ച് നടക്കുന്നതാണ്. എന്നാൽ എൻറെ അമ്മയും അച്ഛനും ഈ കാര്യത്തോട് യോജിക്കുന്നവരല്ല. അവർക്ക് അത് ശരിയായ രീതിയല്ല. എനിക്കൊരു പുരുഷനെ ഇഷ്ടമായാൽ അവരോട് പറഞ്ഞ് വിവാഹം കഴിക്കാം എന്നാണ് അച്ഛനും അമ്മയും പറഞ്ഞിരിക്കുന്നത്.

നിങ്ങൾക്കറിയാമോ ഇഷ്ടപ്പെടുന്ന എല്ലാവരെയും നമുക്ക് വിവാഹം കഴിക്കാൻ ആകില്ല, നമുക്ക് വേണമെങ്കിൽ അവരുമായി ചിൽ ചെയ്യാം. പക്ഷേ ഈ ചില്ലിന്റെ അർത്ഥം അമ്മയ്ക്കും അച്ഛനും മനസ്സിലാകില്ല എന്നാണ് ജാൻവി പറഞ്ഞത്.

സിംഗിളായിരിക്കുന്നതാണ് തനിക്ക് ഏറ്റവും സന്തോഷം ഉള്ള കാര്യം എന്നും ജാൻവി അടുത്തിടെ പറഞ്ഞിരുന്നു. നമ്മൾ പലപ്പോഴും നമുക്ക് ആവശ്യമുള്ളപ്പോഴാണ് മറ്റുള്ളവരുമായി അടുക്കുന്നത്. എന്നാൽ ഒരു ഘട്ടം കഴിയുമ്പോൾ ചിലപ്പോഴൊക്കെ ഈ അടുപ്പം നഷ്ടമാകും.

അതുകൊണ്ടാണ് പലരും കമ്മിറ്റ്മെൻറ് ബന്ധങ്ങളെ ഭയക്കുന്നത്. ഒരാളുടെ സൗകര്യത്തിന് മാത്രം ഒരു ബന്ധവും തുടങ്ങരുതെന്നും താരം വ്യക്തമാക്കുകയുണ്ടായി. ധടക്ക് എന്ന സിനിമയിലൂടെയാണ് ജാൻവി കപൂർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

മറാത്തി സിനിമയായ സൈറയുടെ റീമേക്ക് ആയിരുന്നു ധടക്ക്. ഇഷാൻ ഖത്താറയായിരുന്നു ചിത്രത്തിൽ ജാൻവിയോടൊപ്പം അഭിനയിച്ചിരുന്നത്. ഇതിനോടകം ഫിറ്റ്നസുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത താരം ഇപ്പോൾ യോഗ കഴിഞ്ഞ് മടങ്ങുന്ന ചിത്രങ്ങളാണ് സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നത്.

യോഗയ്ക്ക് ശേഷം മടങ്ങുന്ന താരത്തിന്റെ ചിത്രം ചില ആരാധകർ ഒപ്പിയെടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ആയിരുന്നു. നിമിഷനേരങ്ങൾക്ക് ഉള്ളിലാണ് താരത്തിന്റെ ഈ ചിത്രങ്ങൾ ആളുകൾ ഏറ്റെടുത്തത്. അമ്മ ശ്രീദേവിയുമായുള്ള തൻറെ സാമ്യതകളെ പറ്റിയും മറ്റും ഇതിനോടകം ജാൻവി വ്യക്തമാക്കിയിരുന്നു.

മാത്രവുമല്ല അമ്മയുടെ മരണശേഷം തന്നെയും അച്ഛനെയും ജീവിതത്തിൽ മുന്നോട്ടു നയിച്ചത് സിനിമയോടുള്ള അടങ്ങാത്ത സ്നേഹവും അഭിനിവേശവും ആണെന്നാണ് ജാൻവി മുൻപ് വ്യക്തമാക്കിയത്. ഇതൊക്കെ ആളുകൾ ഏറ്റെടുത്ത കാര്യങ്ങൾ തന്നെയായിരുന്നു.

Written by Editor 1

സാവിത്രി തമ്പുരാട്ടിയെ പോലെ ദീപ്തി സതി.. പത്തൊമ്പതാം നൂറ്റാണ്ടിൽ” ദീപ്തി സതിയുടെ ലുക്ക്‌ ഏറ്റെടുത്ത് ആരാധകർ

വിവാഹം കഴിച്ചില്ലെങ്കിലും ഞാൻ ഹാപ്പിയാണ്, ആഡംബര ജീവിതത്തോട് താൽപ്പര്യമില്ല; ലക്ഷ്മി ഗോപാലസ്വാമി പറയുന്നു