in

സ്വർണ്ണാഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ജാനകി സുധീർ, ഫോട്ടോഷൂട്ട് കണ്ട് കണ്ണ് തള്ളി ആരാധകർ: ഫോട്ടോസ് കാണാം

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ജാനകി സുധീര്‍ ഏറെ ശ്രദ്ധ നേടുന്നത്. ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീടിനകത്ത് ചെലവഴിക്കാനായതുള്ളെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ജാനകിയേറെ സ്വീകാര്യത നേടിയിരുന്നു.

ഷോയിലുണ്ടായിരുന്ന ഏഴ് ദിവസത്തിനുള്ളില്‍ തന്നെ തന്റെ ചില വലിയ സ്വപ്നങ്ങള്‍ നടി പങ്കുവച്ചിരുന്നു. എനിക്ക് നല്ല അവസരങ്ങള്‍ കിട്ടുന്നില്ല. ഈ ഷോയിലേക്ക് വന്നതിന് ശേഷം കൂടുതല്‍ ആളുകള്‍ എന്നെ അറിയാന്‍ തുടങ്ങും. അപ്പോള്‍ എനിക്ക് അവസരങ്ങള്‍ കിട്ടിയേക്കും.

മറ്റേത് ഒത്തിരി കഷ്ടപാടാണ്. കുറച്ചൊക്കെ വളര്‍ച്ചയുണ്ടെങ്കിലും ഇപ്പോഴും സ്ട്രഗിളിംഗാണ്. പിന്നില്‍ നിന്നും മുന്നിലേക്ക് വരേണ്ടവരെയാണ് ഞാന്‍ പ്രതിനിധികരിക്കുന്നത്. അവര്‍ക്കൊക്കെ എന്നില്‍ നിന്നും പ്രചോദനം കിട്ടട്ടേ എന്നും ആഗ്രഹിക്കുന്നു. ഇതിനകം 13 സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ജാനകി ബിഗ് ബോസില്‍ തുറന്നു പറഞ്ഞു.

താരം പ്രധാന വേഷത്തിലെത്തിയ ഹോളി വൂണ്ട് എന്ന ചിത്രത്തെ കുറിച്ചും ഷോയില്‍ ജാനകി സംസാരിച്ചിരുന്നു. അടുത്തിടെയാണ് ഹോളിവൗണ്ട് റിലീസ് ആയത്. ചിത്രം സംവിധാനം ചെയ്യുന്നത് അശോക് ആര്‍ നാഥ് ആണ്. സ്വ വര്‍ഗ്ഗാനുരാഗികളുടെ കഥ പറയുന്ന ചിത്രമാണ് ഹോളി വൂണ്ട്. ചിത്രത്തിലെ കേന്ദ്ര നായിക വേഷമാണ് ജാനകി സുധീര്‍ ചെയ്യുന്നത്.

അതുവരെ ചെറിയ ചെറിയ റോളുകള്‍ ചെയ്ത ജാനകിയ്ക്ക് ആദ്യം വന്നിരുന്നത് ചിത്രത്തിലെ സെക്കന്റ് ഹീറോയിന്‍ വേഷമായിരുന്നുവത്രെ. എന്നാല്‍ അഭിനയ സാധ്യതയുള്ള, കേന്ദ്ര കഥാപാത്രത്തെ തന്നെ ജാനകി ചോദിച്ചു വാങ്ങുകയായിരുന്നു. അത്തരം ഒരു കഥാപാത്രത്തെ വളരെ കംഫര്‍ട്ട് ആയി അഭിനയിക്കാന്‍ സാധിച്ചു. ഹോളി വൂണ്ട് എന്ന സിനിമ തന്നെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണെന്നും ജാനകി പറഞ്ഞിരുന്നു.

ജാനകിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബ്ലൗസിന് പകരം സ്വര്‍ണ്ണാഭരണങ്ങളാല്‍ ശരീരം മറച്ച ജാനകിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക, ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തലയില്‍ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. മുണ്ട് മാത്രമാണ് ധരിച്ചിരിയ്ക്കുന്നത്. ആഭരണങ്ങള്‍ കൊണ്ട് നാണം മറച്ചത് കാണാം. ചിത്രത്തില്‍ ജാനകിയുടെ മുഖഭാവം ശാലീനത നിറഞ്ഞതാണ്.

രൗണക് ശങ്കര്‍ ആണ് ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. ഇതിന് മുമ്പും മറ്റ് വ്യത്യസ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ജാനകി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിര്‍പ്പുമില്ലെന്നും ജാനകി നേരത്തെ വ്യക്തമാക്കിയിരുന്നു.

പോസ്റ്റിന് താഴേ നിരവധി പേരാണ് കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട താരമാണ് ജാനകി സുധീര്‍. തന്റെ സിനിമാ മോഹത്തിലേക്ക് തുറക്കപ്പെടുന്ന വലിയൊരു വാതില്‍ ആയിട്ടാണ് ജാനകി ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയത്.

Written by Editor 3

തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല; സ്വാസിക പറയുന്നത് ഇങ്ങനെ

എനിക്ക് അത് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു, അമ്പതാം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി സിത്താര..!