in

പൂളിൽ കുളിക്കുന്ന വീഡിയോ പങ്കുവെച്ച് ബിഗ് ബോസ്സിലൂടെ മലയാളി മനം കവർന്ന ജാനകി സുധീർ; വീഡിയോ

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ജാനകി സുധീർ ഏറെ ശ്രദ്ധ നേടുന്നത്. ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീടിനകത്ത് ചെലവഴിക്കാനായതുള്ളെങ്കിലും പ്രേക്ഷകർക്കിടയിൽ ജാനകിയേറെ സ്വീകാര്യത നേടിയിരുന്നു.

ഷോയിലുണ്ടായിരുന്ന ഏഴ് ദിവസത്തിനുള്ളില്‍ തന്നെ തന്റെ ചില വലിയ സ്വപ്‌നങ്ങള്‍ നടി പങ്കുവച്ചിരുന്നു. എനിക്ക് നല്ല അവസരങ്ങള്‍ കിട്ടുന്നില്ല. ഈ ഷോയിലേക്ക് വന്നതിന് ശേഷം കൂടുതല്‍ ആളുകള്‍ എന്നെ അറിയാന്‍ തുടങ്ങും. അപ്പോള്‍ എനിക്ക് അവസരങ്ങള്‍ കിട്ടിയേക്കും.

മറ്റേത് ഒത്തിരി കഷ്ടപാടാണ്. കുറച്ചൊക്കെ വളര്‍ച്ചയുണ്ടെങ്കിലും ഇപ്പോഴും സ്ട്രഗിളിംഗാണ്. പിന്നില്‍ നിന്നും മുന്നിലേക്ക് വരേണ്ടവരെയാണ് ഞാന്‍ പ്രതിനിധികരിക്കുന്നത്. അവര്‍ക്കൊക്കെ എന്നില്‍ നിന്നും പ്രചോദനം കിട്ടട്ടേ എന്നും ആഗ്രഹിക്കുന്നു. ഇതിനകം 13 സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ജാനകി ബിഗ് ബോസില്‍ തുറന്നു പറഞ്ഞു.

റിലീസിന് ഒരുങ്ങി നില്‍ക്കുന്ന ‘ഹോളി വൗണ്ട് എന്ന ചിത്രത്തെ കുറിച്ചും ഷോയില്‍ ജാനകി സംസാരിച്ചിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ആകുന്നു എന്ന സന്തോഷമാണ് ജാനകി പങ്കുവയ്ക്കുന്നത്. ‘ഹോളി വൗണ്ട് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശോക് ആര്‍ നാഥ് ആണ്.

ചിത്രം ആഗസ്റ്റ് 12 ന് ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും. സ്വ വര്‍ഗ്ഗാനുരാഗികളുടെ കഥ പറയുന്ന ചിത്രമാണ് ‘ഹോളി വൗണ്ട്. ചിത്രത്തിലെ കേന്ദ്ര നായിക വേഷമാണ് ജാനകി സുധീര്‍ ചെയ്യുന്നത്.

അതുവരെ ചെറിയ ചെറിയ റോളുകള്‍ ചെയ്ത ജാനകിയ്ക്ക് ആദ്യം വന്നിരുന്നത് ചിത്രത്തിലെ സെക്കന്റ് ഹീറോയിന്‍ വേഷമായിരുന്നുവത്രെ. എന്നാല്‍ അഭിനയ സാധ്യതയുള്ള, കേന്ദ്ര കഥാപാത്രത്തെ തന്നെ ജാനകി ചോദിച്ചു വാങ്ങുകയായിരുന്നു. അത്തരം ഒരു കഥാപാത്രത്തെ വളരെ കംഫര്‍ട്ട് ആയി അഭിനയിക്കാന്‍ സാധിച്ചു,

‘ഹോളി വൗണ്ട് എന്ന സിനിമ തന്നെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണെന്നും ജാനകി പറഞ്ഞിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട താരമാണ് ജാനകി സുധീര്‍. തന്റെ സിനിമാ മോഹത്തിലേക്ക് തുറക്കപ്പെടുന്ന വലിയൊരു വാതില്‍ ആയിട്ടാണ് ജാനകി ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയത്.

എന്നാല്‍ ഏഴ് ദിവസം കൊണ്ട് പുറത്താക്കപ്പെട്ടു. അതേ സമയം തനിയ്ക്ക് ഇപ്പോള്‍ നല്ല അവസരങ്ങള്‍ വരുന്നുണ്ട് എന്നാണ് ജാനകി പറയുന്നത്.

നടി, മോഡൽ എന്നീ നിലകളിൽ സുപരിചിതയായ മുഖമാണ് ജാനകി. ചങ്ക്സ്, ഒരു യമണ്ടൻ പ്രേമകഥ, മാർകോണി മത്തായി എന്നീ സിനിമകളിലും ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്.

ജാനകിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൂൾ സൈഡിൽ നിന്നുള്ള ഹോട്ട് ഫോട്ടോകൾ. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയത്.

Written by Editor 3

രാത്രി 12 മുതൽ മൂന്നുമണി വരെയാണ് യുവാക്കൾക്ക് എനർജി ലെവൽ കൂടുന്നത്, തന്റെ അനുഭവം തുറന്ന് പറഞ്ഞ് ലെന

കിടക്കണെ കിടപ്പ് കണ്ടോ, കഠിനമായ വർക്ക്ഔട്ടിന് ശേഷം തളർന്ന് മാളവിക മോഹനൻ; ഫോട്ടോസ് കാണാം