in

കസവുമുണ്ടിൽ മലയാളി മങ്കയായി ഹണി റോസ്, കിടിലൻ ചിത്രങ്ങൾ കാണാം

honey-rose-kasavu-mundu-video

മലയാളികളുടെ പ്രീയപ്പെട്ട നടി ഹണി റോസിന്റെ പുതിയ ഫോട്ടോ ഷൂട്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മോഡേൺ വസ്ത്രത്തിൽ മാത്രമല്ല നാടൻ വേഷങ്ങളിലും ഗ്ലാമറസ്സായി ഹണി എത്തുന്നു എന്നതാണ് ഫോട്ടോഷൂട്ടിന്റെ പ്രത്യേകത.

കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് ഹണി ചിത്രങ്ങളിെലത്തുന്നത്. മാലേയം മാറോടലിഞ്ഞും എന്ന മലയാള ഗാനത്തിൻറെ പശ്ചാത്തലത്തിലുള്ള വീഡിയോയും താരം ഇൻ‌സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ബാൽജിത്ത് ബിഎം ആണ് ഹണി റോസിൻറെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങളും വീഡിയോയും ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മോഡേൺ വസ്ത്രങ്ങളിൽ മാത്രമല്ല നാടൻ വേഷത്തിലും താരം അതി സുന്ദരിയാണെന്ന് ആരാധകർ അഭിപ്രായപ്പെട്ടു

ഹണി റോസ് ഇറച്ചു വെട്ടുകാരിയുടെ റോളിലെത്തുന്ന റേച്ചൽ എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രം 3.9 മില്യൺ ഫോളോവേഴ്സാണ് താരത്തിനുള്ളത്. ഹണിയുടെ മുൻ ഫോട്ടോഷൂട്ടുകളെ പോലെ ഇതും വൈറലാകുമെന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നു.

Written by admin

hansika krishna

18ആം പിറന്നാൾ ആഘോഷമാക്കി ഹൻസിക കൃഷ്ണ

shamna kasim

ഓരോ വട്ടവും അവരുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ചുകൊണ്ടേയിരുന്നു താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ഷംന.