in

കമന്റിന്റെ ടോണും ഭാഷയും ഒക്കെ മാറുമ്പോഴാണ് അത് എന്നെ ബാധിക്കാറ്!! ഹണി റോസ്

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഹണി റോസ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റേച്ചൽ എന്നെക്കുറിച്ച് അഭിമുഖത്തിലൂടെ മനസ്സ് തുറക്കുകയാണ്. ഉദ്ഘാടനം സ്റ്റാർ എന്ന പേര് എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എങ്ങനെയാണ് ഇത്തരത്തിലുള്ള പേരുകളെയും സമൂഹമാധ്യമങ്ങളിൽ വരുന്ന ട്രോളുകളെയും  നോക്കിക്കാണുന്നതെന്നും താരം പറഞ്ഞു.

നടിയുടെ വാക്കുകൾ: രസകരമായ പല ട്രോളുകളും അതുപോലെ ആസ്വദിക്കാൻ ശ്രമിക്കാറുണ്ട്.  സിനിമയുടെ പോസ്റ്റർ ഇറങ്ങിയപ്പോൾ കണ്ട ഏറ്റവും രസകരമായ കമന്റ് ഇറച്ചിക്കട ഉദ്ഘാടനം ആയിരിക്കും എന്ന് പറഞ്ഞതായിരുന്നു. ഇതുപോലെയുള്ള രസകരമായ ട്രോളുകൾ കണ്ട പൊട്ടിച്ചിരിച്ചിട്ടുണ്ട്. അതുപോലെതന്നെ അയർലാൻഡിലെ ഗതാഗത മന്ത്രിക്കൊപ്പം പങ്കുവെച്ച സെൽഫി വൈറലായി മാറി.മലയാളികൾ വൈറലാക്കി എന്നാണ് പറയാൻ ആഗ്രഹിക്കുന്നത്. അവിടെ പത്ത് ദിവസം ഉണ്ടായിരുന്നു. മിനിസ്റ്റർ പങ്കുവെച്ച പോസ്റ്റ് പിറ്റേദിവസം നോക്കുമ്പോൾ താഴെ മുഴുവൻ മലയാളത്തിലുള്ള കമന്റുകൾ ആയിരുന്നു.

ചിലപ്പോഴൊക്കെ കമന്റുകളുടെ ടോണും ഭാഷയും ഒക്കെ മാറും. അപ്പോഴാണ് നമ്മൾ കമന്റ് ബാധിക്കണോ വേണ്ടയോ ഒക്കെ തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്. പറയുന്നവരെ പറയട്ടെ നമ്മുടെ ജോലിയുമായി നമ്മൾ മുന്നോട്ട് പോവുക.  100മെസേജിൽ 10 നല്ലതും ബാക്കിയുള്ള 90 മെസ്സേജുകൾക്കും പ്രാധാന്യം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്ന് താരം പറഞ്ഞു.

Written by amrutha

ഞാ​ൻ വി​വാ​ഹി​ത​യ​ല്ല, മ​റ്റു​ള്ള​വ​രു​ടെ കാ​ര്യം എ​നി​ക്കു പ​റ​യാ​നാകില്ല, ഇ​ൻ​ഡ​സ്ട്രി മാ​റു​ന്ന​ത് കൊ​ണ്ട് സ്ത്രീ​ക​ൾ​ക്ക് തു​ല്യ വേ​ത​ന​മി​ല്ല- പാർവതി തിരുവോത്ത്

ഇനി മിന്നൽ‌ മുരളി പോലെ പറക്കാം, 2.6 കോടി വില വരുന്ന ബിഎംഡബ്ല്യൂ സ്വന്തമാക്കി ടൊവിനോ തോമസ്