in

ദുബായിൽ ജീവിതം ആഘോഷമാക്കി കിടിലൻ ലുക്കിൽ ഗ്രേസ് ആന്റണി; പൊളിച്ചെന്ന് ആരാധകർ

പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ റിലീസിന് പിന്നാലെ വിജയാഘോഷങ്ങളിലാണ് നടി ഗ്രേസ് ആന്റണി. ഇന്നത്തെ തലമുറയിലെ ഉർവശി എന്ന് പാർവതി തിരുവോത്ത് വിശേഷിപ്പിച്ച നടിയാണ് ഗ്രേസ്. ഗ്രേസിന്റെ അഭിനയത്തിൽ നിന്നും പ്രേക്ഷകർക്കും അത് പലപ്പോഴും തോന്നിയിട്ടുണ്ട്.

കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിലൂടെയാണ് ഗ്രേസ് ആന്‍റണി മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയത്. നടി മാത്രമല്ല, ഒരു പ്രൊഫഷണല്‍ നര്‍ത്തകി കൂടിയായ ഗ്രേസ് ഇപ്പോള്‍ ദുബായില്‍ വെക്കേഷനിലാണ്. ദുബായില്‍ നിന്നുള്ള അടിപൊളി യാത്രാ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

രാത്രിയില്‍ കടലിനരികെ നിന്നും എടുത്ത ചിത്രങ്ങളാണ് ഏറ്റവും പുതുതായി ഗ്രേസ് പങ്കുവച്ചിട്ടുള്ളത്. അതെ സമയം സമൂഹ മാധ്യമങ്ങളിൽ സജീവമായ ഗ്രേസ് തന്റെ പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ദുബൈയിലെ ഒരു ഉല്ലാസബോട്ടിൽ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് ഗ്രേസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ലോകത്തിലെ മനോഹരമായ ഒട്ടേറെ അദ്ഭുതക്കാഴ്ചകളുടെ ഔന്നത്യം പേറുന്ന നാടാണ് ദുബായ്. ആകർഷകമായ ഇവന്റുകളും ആഡംബര റിസോര്‍ട്ടുകളും മറ്റു വിനോദാനുഭവങ്ങളുമെല്ലാമായി, സഞ്ചാരികളുടെ പറുദീസയാണ് ഇവിടം. വര്‍ഷം മുഴുവന്‍ പോകാവുന്ന ഇടമാണെങ്കിലും നവംബര്‍ ഡിസംബര്‍ മാസങ്ങള്‍ ദുബായ് യാത്രയ്ക്ക് ഏറെ മികച്ച സമയമാണ്.

ഈ സമയങ്ങളില്‍ കാലാവസ്ഥ സൗമ്യമായതിനാല്‍ അധികം ക്ഷീണിക്കാതെ നഗരം മുഴുവൻ ചുറ്റി നടന്നുകാണാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ തന്നെയാണ് ഈ സമയത്തും ഏറ്റവും കൂടുതല്‍ സന്ദര്‍ശകത്തിരക്ക് അനുഭവപ്പെടുന്ന ഒരിടം.

ദുബായിലെ ഏറ്റവും പ്രശസ്തമായ വാട്ടർപാർക്കുകളിൽ ഒന്നായ അക്വാവെഞ്ചർ വാട്ടർപാർക്കില്‍ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ഒപ്പം അടിച്ചുപൊളിക്കാം. അബുദാബിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന, ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ അമ്യൂസ്‌മെന്‍റ് പാർക്കായ ഫെരാരി വേൾഡ് ആണ് മറ്റൊരു ആകര്‍ഷണം.

ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർകോസ്റ്ററായ ഫോർമുല റോസ ഇവിടെയാണ്‌ ഉള്ളത്. അറേബ്യൻ നാടോടിക്കഥയായ ജുഹയുടെ ഇതിഹാസത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച വൈൽഡ് വാഡി വാട്ടർപാർക്കും പ്രായഭേദമില്ലാതെ ആവേശകരമായ അനുഭവങ്ങള്‍ നല്‍കുന്നു. കഴിഞ്ഞ ദിവസം നടി സാനിയ ഇയ്യപ്പനും ഇത്തരത്തിൽ ഉല്ലാസബോട്ടിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

ഇരുവരും ഒരുമിച്ച് ദുബൈയിൽ പോയതാണോ എന്നും ചിലർ സംശയം ചോദിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സാറ്റർഡേ നൈറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബൈയിൽ എത്തിയപ്പോഴുള്ള ഒഴിവ് സമയത്ത് എടുത്ത ഫോട്ടോയാകുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അടുത്തിടെ ഇറങ്ങിയ റോഷാക്ക്, അപ്പൻ എന്നീ സിനിമകളിലും ഗ്രേസ് അഭിനയിച്ചിരുന്നു.

Written by Editor 5

ലാലേട്ടന്റെ ഭാര്യയായി അഭിനയിക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്.. അത് ഉടൻ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; നടി നമിത പറയുന്നത് ഇങ്ങനെ

എപ്പോഴാണ് നമ്മൾ ഭോഗിക്കുന്നത് എന്നാണ് ആ സംവിധായകൻ എന്നോട് ചോദിച്ചത്; അവസരം ചോദിച്ചപ്പോൾ തനിക്കുണ്ടായ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി പ്രിയ നായിക