in ,

പ്രണയം.. അമൃതയോടൊപ്പമുള്ള പുതിയ ഫോട്ടോസ് പങ്കുവെച്ച് ഗോപിസുന്ദർ, ഇതിലും മികച്ച ജോഡി വേറെയില്ലെന്ന് ആരാധകർ…!

മലയാള സംഗീത ലോകത്തിന് കിട്ടിയ അനുഗ്രഹീത സംഗീത സംവിധായകരിൽ ഒരാളാണ് ഗോപിസുന്ദർ. നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ തെന്നിന്ത്യൻ ലോകത്ത് ശ്രദ്ധ നേടിയ സംഗീതസംവിധായകനും ഗായകനും ആകാൻ ഗോപിസുന്ദറിന് കുറച്ചുസമയം മാത്രം മതിയായിരുന്നു.

സംഗീതസംവിധായകൻ ഔസേപ്പച്ചനോടൊപ്പം സംഗീതലോകത്തേക്ക് എത്തിയ ഗോപി പിന്നീട് അദ്ദേഹത്തിന് കീഴിൽ പരിശീലനം നേടിയെടുക്കുകയും പ്രോഗ്രാമുകൾ എന്ന നിലയിൽ ജോലി ചെയ്യുന്നതോടൊപ്പം അയ്യായിരത്തോളം പരസ്യം ജിംഗിൾ ഒരുക്കുകയും ചെയ്തു. നിരവധി സിനിമകളുടെ ഭാഗമാകുവാനും താരത്തിന് അവസരം ലഭിച്ചു.

പുതുമുഖ ഗായകരെ തൻറെ പാട്ടുകളിലൂടെ അവതരിപ്പിച്ചിട്ടുള്ള ഗോപിസുന്ദർ ഇപ്പോൾ വലിയ വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. നോട്ട്ബുക്ക് സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കി ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ സ്വതന്ത്രനായ തുടക്കം. ബിഗ് ബിയിൽ ഒരുക്കിയ പശ്ചാത്തല സംഗീതം ശ്രദ്ധിക്കപ്പെട്ടതോടെ ആളുകൾ താരത്തെ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചു.

ഫ്ലാഷിലൂടെ ആദ്യമായി സംഗീതസംവിധായകനായി താരം അറിയപ്പെടുകയും ചെയ്തു. ശേഷം അൻവർ, ഉസ്താദ് ഹോട്ടൽ, മുംബൈ പോലീസ്, എബിസിഡി, 1983, ഹൗ ഓൾഡ് ആർ യു, ബാംഗ്ലൂർ ഡെയ്സ്, എന്ന് നിൻറെ മൊയ്തീൻ, പുലിമുരുകൻ, ഗീതാഗോവിന്ദം തുടങ്ങി നിരവധി സിനിമകളുടെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കി യുവജനങ്ങളുടെ ഇഷ്ടവും പ്രീതിയും പിടിച്ചുപറ്റുന്ന സംഗീതസംവിധായകനായി മാറുവാൻ ഗോപികയ്ക്ക് വളരെ പെട്ടെന്ന് സാധിക്കുകയുണ്ടായി.

പാട്ടിൻറെ സംഗീതത്തിനൊപ്പം സാങ്കേതികതയിൽ ഉള്ള പൂർണ്ണതയാണ് ഗോപിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. സ്കൂൾ പാഠനകാലത് തബല കീബോർഡ് എന്നീ സംഗീത ഉപകരണങ്ങൾ പഠിക്കുന്നതിൽ ഗോപിയ്ക്ക് താത്പര്യം ഉണ്ടായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ഗോപിയ്ക്ക് താല്പര്യം കൂടുതൽ ഇതിനോട് ആയിരുന്നു.

പത്താംക്ലാസ് പൂർത്തിയാകാതെ സ്കൂൾവിട്ട ഗോപിയ്ക്ക് തുണയായത് സംഗീതസംവിധായകൻ ഔസേപ്പച്ചനും ആയുള്ള അച്ഛൻറെ പരിചയമായിരുന്നു. അയ്യായിരത്തിൽ പരം പരസ്യ ജിങ്കിളുകൾക്ക് ഗോപി സംഗീതം നിർവഹിച്ചിട്ടുണ്ട്. ഉദയനാണ് താരം എന്ന ചിത്രത്തിന് പ്രോഗ്രാമിങ് നിർവഹിച്ച പരിചയമാണ് റോഷൻ ആൻഡ്രൂസിന്റെ അടുത്ത ചിത്രമായ നോട്ട്ബുക്കിൽ പശ്ചാത്തല സംഗീതം ഒരുക്കാൻ ഗോപിക്ക് അവസരം ഒരുക്കിയത്.

അൻവർ എന്ന ചിത്രത്തിന് ശേഷം ഗോപിയ്ക്ക് മലയാളത്തിൽ പിൻ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അൻവർ, ഗോപി സുന്ദർ സംഗീതസംവിധാനം ചെയ്ത് പുറത്തിറക്കിയ പാട്ടുകൾ മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആയി മാറിയിരുന്നു. തുടർന്ന് വളരെ പെട്ടെന്ന് തന്നെ ഗോപിസുന്ദർ സംഗീതം മലയാള ജനപ്രിയ ചിത്രങ്ങളുടെ ഘടകമായി മാറുകയായിരുന്നു.

115 അധികം ചിത്രങ്ങൾക്ക് ഇതിനോടകം ഗാനം ഒരുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമ പശ്ചാത്തലസംഗീതം ഒരുക്കുന്നതിൽ അഗ്രഗണ്യനായ ഗോപിസുന്ദറിന് 1983 എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും 2017 ൽ കേരള സംസ്ഥാന പുരസ്കാരവും ലഭിക്കുകയുണ്ടായി. മികവുറ്റ സൗണ്ട് ക്വാളിറ്റി നൽകുന്നു എന്നതാണ് ഗോപിസുന്ദറിന്റെ വിജയം.

പിന്നാലെ തമിഴിലും തെലുങ്കിലും അവസരം ലഭിച്ച താരം ഗായിക ആയ അമൃതയുമായി പ്രണയത്തിലാണെന്ന വാർത്തകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതിനുമുൻപ് ഒരു വിവാഹം കഴിക്കുകയും അത് നിലനിൽക്കെത്തന്നെ ഗായികയായ അഭയ ഹിരണ്മയി യുമായി ലിവിംഗ് ടുഗതർ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത താരം ഇപ്പോൾ അമൃതയുമായി പ്രണയത്തിലാണെന്ന വാർത്തകൾ അംഗീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. അമൃതയെ ചേർത്ത് പിടിച്ച് എൻറെ പ്രണയം എന്ന അടിക്കുറിപ്പോടെ കൂടി ഗോപിസുന്ദർ പങ്കുവച്ച ചിത്രം നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി മാറിയിട്ടുണ്ട്.