in

അമ്പോ.. എസ്തർ പൊളിയല്ലേ, സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി എസ്തർ, കിടിലൻ ഫോട്ടോസ് കാണാം

ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തര്‍ അനില്‍. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച് കെെയ്യേടി നേടിയ എസ്തര്‍ ഇന്ന് നായികയായി മാറിയിരിക്കുകയാണ്. അന്നത്തെ ബാലതാരം ഇന്നൊരു സുന്ദരിക്കുട്ടിയാണ്.

ഇപ്പോഴിതാ എസ്തറിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബാംഗ്ലൂരിലെ തന്റെ ഒരു വൈകുന്നേരത്തെ വിശേഷങ്ങളാണ് താരം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നത്. സ്‌റ്റൈലിഷ് ഫോട്ടോകളും ഇതോടൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. പാട്ട് വെച്ച് വൈകുന്നേരത്തെ നിമിഷങ്ങള്‍ ആനന്ദം ആക്കുകയാണ് എസ്തര്‍.

ബാംഗ്ലൂരിലെ തന്റെ ഒരു വൈകുന്നേരത്തെ വിശേഷങ്ങളാണ് താരം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നത്. സ്‌റ്റൈലിഷ് ഫോട്ടോകളും ഇതോടൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. പാട്ട് വെച്ച് വൈകുന്നേരത്തെ നിമിഷങ്ങള്‍ ആനന്ദം ആക്കുകയാണ് എസ്തര്‍.

മലയാളികളുടെ എക്കാലത്തേയും പ്രിയ ഫാസ്റ്റ് നമ്പര്‍ തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ.. എന്ന ഗാനം ആസ്വദിക്കുന്ന വീഡിയോയും എസ്തര്‍ പങ്കുവെച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ഒരു മടി പിടിച്ച ദിവസം എന്ന അടിക്കുറിപ്പോടെയാണ് തന്റെ ഫോട്ടോകളും വീഡിയോയും എസ്തര്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

ജോര്‍ജുകുട്ടിയുടെ മകള്‍ സുന്ദരിയായിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. നിരവധി ആരാധകര്‍ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിരിക്കുന്നു. ബാലതാരമായി സിനിമാ രംഗത്തേക്ക് എത്തിയ എസ്തര്‍ ഇപ്പോള്‍ നായികയായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ ഒന്ന് രണ്ട് ഭാഗങ്ങള്‍ എസ്തറിന്റെ അഭിനയ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവാണ് സൃഷ്ടിച്ചത്..

ഈ ചിത്രത്തിലെ അഭിനയത്തിന് ഒരുപാട് പ്രശംസകള്‍ താരം ഏറ്റുവാങ്ങിയിരുന്നു. നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്ന എസ്തർ ഇന്ന് തിരക്കുള്ള നായികയാണ്.

ഇതിനോടകം മലയാളത്തില്‍ അടക്കം മുപ്പതോളം സിനിമകളിലാണ് എസ്തര്‍ അഭിനയിച്ചത്. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി.

ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും എസ്തർ തിളങ്ങിയിട്ടുണ്ട്. മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ജാക്ക് ആന്‍ഡ് ജില്ലിലും അടുത്തിടെ എസ്തര്‍ അഭിനയിച്ചിരുന്നു.

Written by Editor 3

മഴ, ചായ, അന്തസ്സ്.. പുത്തൻ ഫോട്ടോസുമായി അമേയ മാത്യു; ഏറ്റെടുത്ത് ആരാധകർ, കാണാം

ഉച്ച ആയപ്പോഴേക്കും അവിടെയിവിടെ ഒക്കെ ലൂസായി; ആദ്യമായി സാരിയുടുത്ത തന്റെ അനുഭവം പറഞ്ഞ് അനു സിത്താര…!