in

ഇനി കൂടുതൽ അടുക്കുമോ എന്ന് കരുതി കുറച്ച് ഡിസ്റ്റൻസ് നോക്കിയാണ് നിൽക്കുന്നത്.ദേഷ്യമോ വിഷമമോ ഒന്നും ആരോടുമില്ല, തുറന്നു പറച്ചിലുമായി എലിസബത്ത്

ആളുകളോട് കൂടുതൽ അടുക്കാൻ ഭയം ആണെന്ന് എലിസബത്ത് ഉദയൻ. നെഗറ്റീവ് കമന്റസിനോട് ഞാൻ പ്രതികരിക്കാറില്ല. പിന്നെ കുറെയധികം അല്ലാത്ത കമന്റ്സും വരുന്നുണ്ട്. നെഗറ്റീവ് കമന്റസ് ഞാൻ ഡിലീറ്റ് ചെയ്യാറുമുണ്ട്. പിന്നെ കുറെ മെസേജുകൾ എനിക്ക് ഇൻബോക്സിൽ വരുന്നുമുണ്ട്. പക്ഷെ എല്ലാത്തിനോടും റിയാക്ട് ചെയ്യാൻ സമയം കിട്ടാറില്ല. ഡെയിലി ചിലപ്പോൾ റിപ്ലൈ ചെയ്യാൻ പറ്റിയെന്നു വരില്ല. മൂന്നു വർഷം മുൻപേ വരെ എഫ്ബിയിൽ ഒരു നല്ല സൗഹൃദം ഉണ്ടാക്കണം എന്ന് ആഗ്രഹിച്ച ആളാണ്‌.

കൂടുതൽ അറ്റാച്ച്മെന്റ് ആകുന്ന ആളാണ് ഞാൻ അതുകൊണ്ടുതന്നെ പേടിയാണ്. ഇനി കൂടുതൽ അടുക്കുമോ എന്ന് കരുതി കുറച്ച് ഡിസ്റ്റൻസ് നോക്കിയാണ് നിൽക്കുന്നത്.ദേഷ്യമോ വിഷമമോ ഒന്നും ആരോടുമില്ല. ഇങ്ങനെ ഉള്ള പേടി കാരണം ആണ് എല്ലാവർക്ക്കും മറുപടി തരാൻ നിൽക്കാത്തത് എല്ലാവരോടും സ്നേഹം മാത്രമാണ്. മെസേജ് ഞാൻ മാക്സിമം റിപ്ലൈ ചെയ്യാൻ ശ്രമിക്കാം. എല്ലാവരും ഹാപ്പി ആയിരിക്കട്ടെ

മുൻപൊക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. ഫാമിലി വേണം, കുഞ്ഞുങ്ങൾ വേണം അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങൾ ഒക്കെയും ഞാൻ പ്ലാൻ ചെയ്തു വച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെ ആയി. ആളുകളോട് കൂട്ടുതൽ അടുക്കാനും പേടി ഉണ്ടായിരുന്നു ആ സമയത്തൊക്കെയും എന്നും എലിസബത്ത് പറഞ്ഞിരുന്നു. അടുത്തിടെ വിദേശ ടൂറും എലിസബത്ത് നടത്തിയിരുന്നു .

.

Written by admin

ഇനി മിന്നൽ‌ മുരളി പോലെ പറക്കാം, 2.6 കോടി വില വരുന്ന ബിഎംഡബ്ല്യൂ സ്വന്തമാക്കി ടൊവിനോ തോമസ്

suresh-gopi-mp-has-taken-over-a-ward-in-memory-of-his-daughter-in-thrissur-medical-college-and-set-up-an-oxygen-system

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്, ആശംസകളുമായി ലോക മലയാളികൾ