in ,

ദുൽഖറിന്റെ കാർ ശേഖരത്തിലെ പുതിയ താരം ഇവൻ… രണ്ടര കോടിയിൽ പരം വില മതിക്കുന്ന ബെൻസ് ജി 63 സ്വന്തമാക്കി താരം…. !!!

dulquer benz g63

മലയാളികൾ ഡി ക്യു എന്ന് ഓമനപ്പേരിൽ വിളിക്കുന്ന താരം ആണ് ദുൽഖുർ സൽമാൻ. ഇന്നിപ്പോൾ മലയാള സിനിമയിൽ എറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് എന്ന് ഒരു സംശയവും ഇല്ലാതെ പറയാൻ സാധിക്കും. ഒരുപക്ഷെ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു യുവതാരം കൂടിയാണ് അതൊക്കെ എല്ലാവർക്കും അറിയാൻ സാധികുന്ന കാര്യങ്ങൾ ആണ്

എന്നാൽ മലയാള സിനിമയിൽ മികച്ച യുവ താരങ്ങൾക്കും വാഹങ്ങളോട് ഒരു പ്രേത്യക താല്പര്യം തന്നെയുണ്ട് അതിൽ എറ്റവും കൂടുതൽ എടുത്തു പറയേണ്ട താരം ആണ്ദുൽഖർ. ഒരുപാട് പഴയ വിന്റേജ് വാഹങ്ങൾ മുതൽ ആഡംബര വാഹങ്ങൾ വരെ ദുൽഖറിന്റെ ശേഖരത്തിലെ പ്രമുഖർ ആണ്.
ഇപ്പോൾ ദുൽഖറിന്റെ കൈയിൽ ഉള്ള ആഡംബര വാഹനങ്ങൾ ഫെറാരി, ബെൻസ്, ബിഎംഡബ്ല്യൂ, പോർഷെ തുടങ്ങിയയാണ് എന്നാൽ ഇപ്പോൾ ഇതാ തന്റെ കാർ ശേഖരത്തിലേക്ക് ഒരു പുതിയ അതിഥിയെ എത്തിച്ചിരിക്കുകയാണ് താരം. ബെൻസിന്റെ തന്നെ ജി 63 എന്ന മോഡൽ ആണ് താരം വാങ്ങിയത്.

ഏകദേശം 2 കോടി 45 ലക്ഷം രൂപയ്ക്കാണ് തരാം ഈ കാർ വാങ്ങിയത്. ബെൻസിന്റെ മറ്റൊരു വാഹനമായ എസ് എൽ എസ് സും ദുൽഖുറിന്റെ ശേഖരത്തിൽ ഉണ്ട്. എന്തായാലും ആരാധകരെ ഒന്നുകൂടി ഞെട്ടിച്ചിരിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ആയിരുന്നു ദുൽഖറിന്റെ പിറന്നാൾ ഉണ്ടായത്. സോഷ്യൽ മീഡിയയിൽ ആരാധകർ പിറന്നാൾ വൻ വൈറൽ ആക്കിയിരുന്നു. പിറന്നാൾ ദിനത്തിൽ താരത്തിന്റെ പുതിയ സിനിമയുടെ ഫിസ്റ്റ് ഔട്ട്‌ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. താരത്തിന്റെ അടുത്ത റിലീസിനായി കാത്തിരിക്കുന്ന സിനിമ കുറുപ്പ് ആണ്. കൂടതെ ഒരുപാട് സിനിമകൾ ആണ് തരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.