in

അമ്പോ.. പൂളിൽ ഹോട് ലുക്കിൽ ദിവ്യ പ്രഭ, കിടിലൻ വീഡിയോ പങ്കുവെച്ച് താരം: വീഡിയോ

2013ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നടൻ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളി സിനിമ പ്രേമികൾക്ക് മുന്നിൽ സുപരിചിതയായ താരമാണ് ദിവ്യ പ്രഭ. അഷറഫ് ഹംസ സംവിധാനം ചെയ്ത തമാശ എന്ന ചിത്രത്തിലും പ്രത്യേക പരാമർശം നേടിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ദിവ്യയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

നായിക കഥാപാത്രങ്ങളെക്കാളേറെ താരം എന്നും തിളങ്ങിയിട്ടുള്ളത് സഹ താരങ്ങളുടെ റോളിൽ ആണ്. ഏത് കഥാപാത്രം തിരഞ്ഞെടുത്താലും അതിൽ തന്റേതായ ഒരു വ്യത്യസ്തതയും നിലപാടും കാത്തുസൂക്ഷിക്കുവാൻ എന്നും ദിവ്യ ശ്രമിക്കാറുണ്ട്. ലഭിക്കുന്നത് സൈഡ് റോളുകൾ ആണ് എങ്കിൽ പോലും അതിലൊക്കെ തന്റേതായ ഒരു അടയാളപ്പെടുത്തലുകൾ എപ്പോഴും താരം നടത്താറുണ്ട്.

സമൂഹ മാധ്യമങ്ങളിലും താരം ഏറെ സജീവ സാന്നിധ്യം തന്നെയാണ്. അതുകൊണ്ടുതന്നെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടക്കം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 2017ൽ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ദിവ്യ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

മഹേഷ് നാരായണൻ ചിത്രമായ മാലിക്കിൽ ശ്രദ്ധേയമായ വേഷം തന്നെയാണ് താരം കൈകാര്യം ചെയ്തത്. സുലൈമാന്റെ സഹോദരിയായ സാഹിറയായി താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കഥാപാത്രത്തിനോട് പൂർണ്ണ നീതിപുലർത്തുന്ന രീതിയിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിക്കുകയുണ്ടായി.

മഹേഷ് നാരായണന്റെ തന്നെ അറിയിപ്പിലും താരം പ്രത്യക്ഷപ്പെട്ടു. എന്നും ഒതുങ്ങി കൂടിയ കഥാപാത്രങ്ങളും അല്ലെങ്കിൽ അത്തരത്തിലുള്ള പ്രകൃതമോ കാഴ്ച വെച്ചിരുന്ന ദിവ്യയുടെ ചില ഫോട്ടോകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. താരത്തിന്റെ കയ്യിലെ ടാറ്റു ആയിരുന്നു ചിത്രത്തിലെ പ്രധാന ആകർഷണം.

മാത്രവുമല്ല സൂപ്പർ ഹോട്ട് ലുക്കിൽ എത്തിയ താരത്തെ കണ്ട് ആരാധകർ ഞെട്ടിത്തരിച്ചു എന്ന് പറഞ്ഞാലും തെറ്റില്ല.മലയാളത്തിലെ മികച്ച താരങ്ങളിൽ ഒരാൾ ഇന്ന് തന്നെ വിശേഷിപ്പിക്കാവുന്ന താരത്തിന്റെ മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ അടക്കം ധാരാളം ഹോട് ലുക്കിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രചരിച്ചിരുന്നത്.

മലയാള സിനിമയിലും സീരിയലിലും സജീവമായി നിലനിൽക്കുന്ന താരം ലോക്പാൽ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. സിനിമയിൽ സജീവമായിരിക്കുമ്പോൾ തന്നെയാണ് താരം സീരിയൽ മേഖലയിലേക്കും കടന്നുവന്നത്. കുമാരസംഭവം, തമാശ തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റെ കരിയറിൽ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്തവയിൽ ചിലതാണ്.

തമാശയിലെ മൂന്ന് നായികമാരിൽ ഒരാളായി തിളങ്ങിയ ദിവ്യയ്ക്ക് സംസ്ഥാന പുരസ്കാരം അടക്കം ലഭിച്ചിട്ടുണ്ട്. പൊതുവേ നാടൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പൂളിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ചിത്രം കാണുന്ന ആരും ഇത് ദിവ്യ പ്രഭ തന്നെയാണോ എന്ന് ചോദിച്ചു പോകും. കാരണം അത്തരത്തിലുള്ള മേക്കോവറുമായാണ് താരം തന്റെ ഏറ്റവും പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ദിവ്യയുടെ ഈ വീഡിയോ സൈബർ ലോകത്ത് തരംഗമായി മാറിയിരിക്കുന്നത്.