in

ദിൽഷയുടെ ഈ ഒരു കാര്യം മാത്രം ആരും അറിയാതെ പോയല്ലോ!! ബ്ലെസ്ലിയെ കൂട്ടുപിടിച്ചതിന് പിന്നിൽ ദിൽഷയുടെ ഉദ്ദേശ്യം ഇതായിരുന്നോ? സംഗതി കയ്യോടെ പിടിച്ച് പ്രേക്ഷകർ…!!

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് ദിൽഷ പ്രസന്നൻ. മികച്ച ഡാൻസർ എന്ന നിലയിൽ പ്രശസ്തയായതോടൊപ്പം തന്നെ ബിഗ് ബോസിലേക്കുള്ള താരത്തിന്റെ കടന്നു വരവ്.

അത് വളരെ ആഘോഷമാക്കി തന്നെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ ബിഗ് ബോസ് അതിൻറെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കിരീടം ചൂടുന്നത് ദിൽഷ എന്ന പ്രവചനം സജീവമായി തന്നെ ഉയരുന്നുണ്ട്. അപ്പോഴും ബിഗ് ബോസ് ഹൗസിനുള്ളിൽ നിന്ന് തന്നെ ദിൽഷയുടെ പല പ്രവർത്തികളും വളരെയധികം ചർച്ചചെയ്യപ്പെടുകയും നല്ല രീതിയിൽ മോണിറ്റർ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

മികച്ച ഡാൻസർ ആയ താരം വലിയ ഗ്രൂപ്പുകളിൽ എല്ലാം മെമ്പർ ആയിരുന്നു. എങ്ങനെ നിന്നാലും ഫാൻസിന് ഇഷ്ടപെടും എന്ന് വ്യക്തമായി അറിയാം. 29 വയസ്സ് ഉണ്ടെങ്കിലും പതിനേഴുകാരിയുടെ ചേഷ്ടകൾ താരത്തിന് നല്ലൊരു ഇമേജ് ആണ് ഉണ്ടാക്കി കൊടുക്കുന്നത്.

ഒരു പരിധിയിലധികം ജോലി ചെയ്യാൻ മടിയും സ്ക്രീൻ സ്പേസ് ഉള്ളവരുടെ കൂടെ നിന്ന് സ്ക്രീൻ സ്പേസ് നേടിയ ഒരേ ഒരാൾ എന്നീ വിമർശനങ്ങളും താരത്തിനെതിരെ ഉയരുന്നുണ്ട്.ദേഹത്ത് മണ്ണ് പറ്റാതെ ചെയ്ത ലൗ ട്രാക്ക് വിജയകരമായി കൊണ്ടുനടക്കാൻ സാധിച്ചത് വലിയ ഒരു കഴിവാണെന്ന് കഴിഞ്ഞദിവസം ബിഗ് ബോസ് ഹൗസിനുള്ളിൽ റിയാസ് പറയുകയുണ്ടായി.

കഷ്ടപ്പെടാതെ ഇതുവരെ എത്താൻ ദിൽഷയെ സഹായിച്ചത് ഈ ലൗ സ്റ്റാറ്റർജി തന്നെയാണെന്നാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ മത്സരാർത്ഥികളുടെയും അഭിപ്രായം. ഇത് ഗുണം ചെയ്തെങ്കിലും ഫൈനൽ വരെ എത്താൻ അർഹനായ റോബിനെ ആണ് ബാധിച്ചത്. ഒരു ടെസ്റ്റിന് തുടക്കം മുതൽ ദിൽഷ റാണിയുടെ രാജാവ് ആകാൻ പറ്റാത്ത ഫ്രസ്ട്രേഷൻ റോബിൻ കാണിക്കുന്നത് ലൈവ് കണ്ടവർക്കെല്ലാം മനസ്സിലാകും.

ദിൽഷ അവിടെ നടത്തുന്ന സംസാരം പലതും പ്രേക്ഷകരോട് ഉള്ളതാണെന്നതിന് സംശയം ഒന്നും തന്നെ ഇല്ല. ബിഗ് ബോസ് ഹൗസിനുള്ളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്ന് ദിൽഷയോട് റോബിനും ബ്ലെസ്ലിയ്ക്കും ഉള്ള ബന്ധം തന്നെയാണ്. ബ്ലെസ്ലി തനിക്ക് സഹോദരനാണെന്ന് പലപ്രാവശ്യം ദിൽഷ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെതന്നെ റോബിൻ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് പറയുമ്പോഴും പല സമയത്തും ദിൽഷയ്ക്ക് ഇവരോടുള്ള ബന്ധം പറയുന്ന രീതിയിൽ ഉള്ളതാണെന്ന് പ്രേക്ഷകന് തോന്നുന്നില്ല.

അതുകൊണ്ടുതന്നെ ഗെയിം വിൻ ചെയ്യാൻ വേണ്ടിയാണ് ദിൽഷ ഇത്തരത്തിലുള്ള പല കാര്യങ്ങളെയും വളച്ചൊടിക്കുന്നത് എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നവരും ധാരാളമാണ്. ദിൽഷ ബ്ലെസ്ലിയോടൊപ്പം ചേർന്ന് നിൽക്കാൻ ശ്രമിക്കുന്നതിന് കാരണമായി ഇപ്പോൾ പ്രേക്ഷകർ പൊടിതട്ടിയെടുത്തിരിക്കുന്ന കാരണം ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

ഡാൻസ് പോലെ തന്നെ പാട്ടും ദിൽഷയ്ക്ക് വളരെയധികം പ്രിയപ്പെട്ട ഒന്ന് തന്നെയാണ്. കഴിഞ്ഞ മാതൃദിനത്തിൽ ദിൽഷ പാടിയ ഒരു പാട്ട് ഇപ്പോൾ യൂട്യൂബിൽ വൈറലായി പ്രചരിക്കുന്നുണ്ട്. അതിമനോഹരമായി ആണ് ദിൽഷ വീഡിയോയിൽ പാട്ട് പാടിയിരിക്കുന്നത്.

ബിഗ് ബോസ് ഹൗസിൽ പാട്ടുപാടുന്ന ബ്ലെസ്സിയെ താരം കൂടെ ചേർത്ത് നിർത്തിയിരിക്കുന്നത് പാട്ടിനോടുള്ള കമ്പം വ്യക്തമാക്കുന്നതാണ് എന്ന് ഉറപ്പാണ്. പലപ്പോഴും ദിൽഷ ബിഗ് ബോസ് ഹൗസിനുള്ളിൽ പാട്ടുപാടുമ്പോൾ സഹായത്തിനെത്തിയിരുന്നതും ബ്ലെസ്ലി തന്നെയാണ്.

Written by Editor 1

കോടിശ്വരിയായി ജനനം, അന്യ മതസ്ഥനുമായി വിവാഹം, ഒടുവിൽ പ്രശസ്‌ത നടിയായ അമ്മ ഒറ്റക്കാശ് നൽകാതെ വീട്ടിൽ അടിച്ച് പുറത്താക്കി, നടി ഐശ്വര്യയുടെ ജീവിത്തിൽ ശരിക്കും സംഭവിച്ചത് ഇങ്ങനെ

പെണ്ണുങ്ങൾ അധികം വരുമാനം ഉണ്ടാക്കുന്നതിൽ എന്താണ് പ്രശ്നം. ഞാനും ഐശ്വര്യയും 9 പ്രാവശ്യം ഒരുമിച്ചിട്ടുണ്ട്, അതിൽ എട്ടു പ്രാവശ്യവും അവളാണ് എന്നെക്കാൾ കൂടുതൽ വേതനം കൈ പറ്റിയത്;. അഭിഷേക് ബച്ചൻ പറയുന്നത് ഇങ്ങനെ