in , ,

പ്രായ പൂർത്തിയായ ഒരു മകൾ അച്ഛനെ വിശ്വസിച്ച് അദ്ദേഹത്തിനൊപ്പം നിൽക്കുന്നു എങ്കിൽ കാലം തെളിയിക്കും ആരായിരുന്നു ശരി എന്ന്; വൈറാലായ കുറിപ്പ് ഇങ്ങനെ

കലാഭവൻ മിമിക്സിൽ മിമിക്രി അവതാരകനായി തുടക്കംകുറിച്ച് പിന്നീട് അഭിനയ ജീവിതത്തിലേക്കും കലാരംഗത്തേക്ക് മുന്നിട്ടിറങ്ങിയ താരമാണ് ഗോപാലകൃഷ്ണനെന്ന ദിലീപ്. സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ച താരം കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന 1992 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ചെറിയ ഒരു വേഷം കൈകാര്യം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയരംഗത്ത് തുടക്കം കുറിച്ചു. മിമിക്രി കലാകാരൻ ആയിരിക്കെ അമ്മാവൻറെ മകളെ വിവാഹം ചെയ്യുകയും പിന്നീട് സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നായികയായ മഞ്ജു വാര്യരെ വിവാഹം ചെയ്യുകയും ചെയ്തു.

എന്നാൽ 16 വർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ ഇരുവരും നിയമപരമായി വേർപിരിയുകയായിരുന്നു. തുടർന്ന് 2016 നവംബർ 25ന് ചലച്ചിത്ര താരമായ കാവ്യാ മാധവനെ വിവാഹം കഴിക്കുകയായിരുന്നു. വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ചിത്രങ്ങളിൽ ഇതിനോടകം വേഷം കൈകാര്യം ചെയ്ത ദിലീപിന് വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള 2011ലെ പുരസ്കാരം ലഭിച്ചു. മാനത്തെകൊട്ടാരം,സല്ലാപം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയവയാണ്. ജോക്കർ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

അതിനുശേഷം ഒന്നിനുപുറകെ ഒന്നായി ദിലീപ് ചിത്രങ്ങൾ ഹിറ്റായി മാറിയതോടെ താരമൂല്യം വർദ്ധിച്ച നായകനായി ദിലീപ് മാറി. 1994 പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന ചിത്രം മുതലാണ് നായകനായി താരം തിളങ്ങിയത്. പിന്നീട് കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയവും മായാമോഹിനി, സൗണ്ട് തോമ എന്നിവയിലെ വേറിട്ട കഥാപാത്രങ്ങളും വളരെയധികം പ്രശംസ പിടിച്ചു പറ്റി. 80 ലധികം ചിത്രങ്ങളിൽ ഇതിനോടകം വേഷം കൈകാര്യം ചെയ്ത ദിലീപ് 2013 സായിബാബ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമ രംഗത്തേക്ക് ചുവടു വയ്ക്കുകയുണ്ടായി. എന്നാൽ അഭിനയരംഗത്ത് ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ചപ്പോഴും വ്യക്തി ജീവിതത്തിൽ ചില പ്രശ്നങ്ങൾ തന്നെ ഉണ്ടായി.

2017 ഫെബ്രുവരി 17ന് മലയാള സിനിമയിലെ ഒരു പ്രമുഖ നടിയെ വാഹനത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ട കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ പത്തിന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നാലുതവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അവയെല്ലാം തള്ളിപ്പോയി. ഒടുവിൽ ഒക്ടോബർ മൂന്നിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ദിലീപ് ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന സിനിമ നിർമ്മാണ സ്ഥാപനം ആരംഭിക്കുകയുണ്ടായി. സഹോദരൻ അനൂപാണ് ഈ കമ്പനിയുടെ ചുമതലകൾ നിർവ്വഹിക്കുന്നത്.ഇതിനോടകം നാലു ചിത്രങ്ങൾ നിർമ്മിച്ചു. ഇവയിൽ ട്വൻറി ട്വൻറി മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് തന്നെയാണ്.

എന്നും വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒന്ന് തന്നെയാണ് മഞ്ജുവും ദിലീപുമായുള്ള വേർപിരിയൽ.ഇരുവരുടെയും മകൾ മീനാക്ഷി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഇപ്പോൾ ദിലീപിൻറെ ഫാൻസ് പേജുകളിൽ താരത്തിനെ സപ്പോർട്ട് ചെയ്തു കൊണ്ട് വന്ന ഒരു കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. പ്രായപൂർത്തിയായ മകൾ അച്ഛനൊപ്പം നിലകൊള്ളുന്നു എങ്കിൽ കാലം തെളിയിക്കും സത്യം ആരായിരുന്നു എന്ന് ആണ് ഇപ്പോൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കുറിപ്പ്.

Written by admin

നീ ഇല്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല, എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി.. പ്രേക്ഷകരുടെ സ്വന്തം സ്വാന്തനം അഞ്ജലി

നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം കാണുന്നത് എന്ത്…? ഒളിഞ്ഞിരിക്കുന്ന കുതിരയെ എത്ര പേർക്ക് കണ്ടെത്താനാകും?