in

ദിലീപിന് കാവ്യാമാധവൻ നൽകിയ സമ്മാനം കണ്ടോ.. ഭാര്യമാരായാൽ ഇങ്ങനെ വേണം എന്ന് ആരാധകർ

ഒരു സമയത്ത് മലയാളികൾ ഏറെ സ്നേഹിച്ചിരുന്ന താര ജോഡികൾ ജീവിത്തിലും ഒന്നാകുമെന്ന് സ്വപനത്തിൽ പോലും കരുതിയിരുന്നത് അല്ല. കാവ്യയും ദിലീപ് ഒരുമിച്ച് ഒട്ടനവധി ചിത്രങ്ങൾ ചെയ്തിരുന്നു. ഇവർ ജീവിതത്തിലും ഒന്നിച്ചപ്പോൾ അനുകൂലിച്ചും വിമർശിച്ചും ആരാധകർ ഏറെ ആയിരുന്നു. ഇന്നും അങ്ങനെ തന്നെ തുടരുന്നു.

വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് കാവ്യ. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്‌മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി കഴിയുകയാണ് കാവ്യ. എങ്കിലും കാവ്യയുടെ വിശേഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ഇവരുടെ ജീവിതത്തില്‍ നടന്നതെല്ലാം സിനിമയെ വെല്ലുന്ന കാര്യങ്ങളായിരുന്നു.

പ്രതിസന്ധിഘട്ടത്തില്‍ പോലും കാവ്യയും ദിലീപും ഒന്നിച്ചു തന്നെയാണ് നിന്നത്. ദിലീപിന് നല്‍കിയ സമ്മാനത്തെ കുറിച്ച് കാവ്യ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. ദിലീപിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ഭാര്യ കാവ്യാ സാധിച്ചു കൊടുത്തിരിക്കുകയാണ്. സമ്മാനം മറ്റൊന്നുമല്ല, വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ട ദിലീപിന്റെ അച്ഛനൊപ്പം മാമാട്ടിയേയും ചേര്‍ത്ത് ഒരു കുടുംബ ഫോട്ടോയാണ് കാവ്യ ദിലീപിന് നല്‍കിയത്. ചിത്രത്തില്‍ ദിലീപിന്റെ കുടുംബവും ഉണ്ട്.

ഇതാരാടീ ചെയ്തെ എന്നാണ് ദിലീപേട്ടന്‍ ചോദിച്ചത്. കോഴിക്കോടുള്ള ഒരു കുട്ടിയാണ് ചെയ്തത്. അജിതയെന്നാണ് പേര്. രണ്ടുമാസമായി ഞങ്ങള്‍ ഇതിന്റെ പുറകിലാണ്. കുറേ ഫോട്ടോകളൊക്കെ എടുത്താണ് ചെയ്തത്. അയ്യോ ആ കുട്ടീടെ അടുത്ത് പറയൂട്ടോ ഭയങ്കര രസമായിട്ടുണ്ട്. ഇത്ര ഗ്രേറ്റ് ഗിഫ്റ്റാണെന്ന് പറഞ്ഞ് എന്നോട് ഒരുപാട് താങ്ക്സൊക്കെ പറഞ്ഞുവെന്നായിരുന്നു കാവ്യ മാധവന്‍ പറഞ്ഞത്.

അച്ഛനുമൊന്നിച്ച് അവരുടെ ഒരു ഫാമിലി ഫോട്ടോ പോലുമില്ലായിരുന്നുവെന്നും അതിന് വേണ്ടി കാവ്യാ ചേച്ചി തന്നെ കോൺടാക്ട് ചെയ്തുവെന്നും അജില പോസ്റ്റിലൂടെ പങ്കുവച്ചു. വരയ്ക്കാൻ വേണ്ടി കുറേ ചിത്രങ്ങൾ വാങ്ങിയിരുന്നു. ഏറെ സമയം എടുത്താണ് ഫോട്ടോ ചെയ്തത്. ഫോട്ടോ കണ്ടപ്പോൾ ദിലീപിനും അമ്മയ്ക്കും ഒരുപാട് സന്തോഷമായിയെന്നും അമ്മ ഫോട്ടോ നോക്കി ഒരുപാട് നേരം സംസാരിച്ചുവെന്നും അമ്മയുടെ ഓർമ്മ പോലും തിരികെ കിട്ടിയപോലെ തോന്നിയെന്നും കാവ്യ പറഞ്ഞുവെന്ന് അജില പറയുന്നു.

എന്തായാലും ഇവരുടെ കുടുംബചിത്രം ആരാധകന്‍ ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ തന്റെ അച്ഛനെ കുറിച്ച് ദിലീപ് പറഞ്ഞിരുന്നു. തന്നെ വക്കീല്‍ ആക്കാന്‍ ആയിരുന്നു അച്ഛന്‍ ആഗ്രഹിച്ചത്, എന്നാല്‍ അച്ഛന്‍ പറഞ്ഞത് പോലെ പോവാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് നടന്‍ പറഞ്ഞിരുന്നു. അതേസമയം സ്‌ക്രീനില്‍ വക്കീല്‍ ആവാനുള്ള അവസരം കിട്ടിയെന്നും താരം പറഞ്ഞിരുന്നു.