in

ഞങ്ങളുടെ കൈയിൽ നിന്ന് മേടിച്ച കാശ് ഇത് വരെയും തന്നിട്ടില്ല: ധർമ്മജൻ  ബോൾഗാട്ടിക്കെതിരെ യുവാവിന്റെ ആരോപണം

നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് സോഷ്യൽ മീഡിയയിലൂടെ വ്യക്തിപരമായ അധിക്ഷേപം.  പണം വാങ്ങി കബളിപ്പിച്ചു എന്നായിരുന്നു വിശാഖ് എന്ന ഒരു വ്യക്തി സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിനനെതിരെ വന്നത്m ഫെബ്രുവരിയിൽ ധർമജൻ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെയായിരുന്നു ഇദ്ദേഹം കമൻറ് നൽകിയത്. ആറുമാസം പിന്നിട്ടപ്പോഴാണ് ധർമ്മജൻ ഈ കമൻറ് ശ്രദ്ധയിൽപ്പെടുന്നത്. ഉടനടി മറുപടി നൽകി. 

ധർമ്മൂസിന്റെ പേരിൽ നീ ഞങ്ങളുടെ കയ്യിൽ നിന്നും മേടിച്ച കാശ് ഇതുവരെയും തന്നിട്ടില്ലെന്നും നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്നും  ഇനി വേറൊരാൾക്ക് ഈ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് വിശാഖ് എന്ന ഒരാൾ കമൻറ് നൽകി. ഇതിന് താഴെ എന്നെ ഒരുപാട് പേർ പറ്റിച്ചിട്ടുള്ളതല്ലാതെ ഞാൻ ഒരാളെയും പറ്റിച്ചിട്ടില്ല എന്നാണ് ധർമ്മജൻ മറുപടി നൽകിയത്

പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.ധർമ്മജൻ അത്തരത്തിലുള്ള ഒരാളാണെന്ന് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ പറഞ്ഞു തീർക്കണമെന്നും ധർമ്മജൻ ഇതിനെതിരെ ശക്തമായ മറുപടിയുമായി രംഗത്ത് എത്തണമെന്നും ചിലർ ചൂണ്ടിക്കാട്ടി.

വ്യക്തിയുടെ കമൻറ് ഇങ്ങനെ:

ഓർമ്മയുണ്ടോ ധർമജ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടിൽ വന്നിട്ടുണ്ട് അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്, പക്ഷെ  ധർമൂസിന്റെ പേരിൽ നീ ഞങ്ങളുടെ കൈയിൽ നിന്ന് മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല.  നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം ഇനി വേറെ ഒരാൾക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം ഇനി വേറെ ഒരാൾക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.

Written by amrutha

ബംഗാളി പെൺകുട്ടികളുടെ അതേ സൗന്ദര്യവുമായി നിത്യ മേനോൻ!!! ഫോട്ടോഷൂട്ട്

പച്ച സാരിയിൽ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി ഭാവന!! ചിത്രങ്ങൾ ഇതാ