in

ടിക്കറ്റെടുത്തപ്പോൾ ലഭിച്ച കാവി റിബൺ ഏവരും കയ്യിൽ കെട്ടിയപ്പോൾ അത്ഭുതാഹ്ലാദത്താൽ മനം വിടർന്നു, ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, ട്രോളി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി ടിക്കറ്റെടുത്തപ്പോൾ ലഭിച്ച കാവി റിബൺ ഏവരും കയ്യിൽ കെട്ടിയപ്പോൾ അത്ഭുതാഹ്ലാദത്താൽ മനം വിടർന്നെന്നും ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ടെന്നും ദീപ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു.

കുറിപ്പ് ‌‌

അതേസമയം ബ്രിട്ടണിലെ സ്റ്റോൺ ഹെഞ്ച് – സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതം. പ്രവേശനത്തിനായി ടിക്കറ്റെടുത്തപ്പോൾ അവിടുന്ന് ലഭിച്ച കാവി റിബൺ ഏവരും കയ്യിൽ കെട്ടിയപ്പോൾ അത്ഭുതാഹ്ലാദത്താൽ മനം വിടർന്നു..ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട് എന്ന് ആവർത്തിച്ചുറപ്പിക്കും വിധം അവാച്യമായ ഒരു ഹൃദയാനുഭൂതി.

യുകെ സന്ദർശന വേളയിൽ എടുത്ത ചിത്രങ്ങൾക്കൊപ്പം ദീപ നിശാന്ത് ആർഎസ്എസ് ഗണഗീതത്തിലെ വരികൾ ചേർത്തത് ചർ‌ച്ചയായിരുന്നു. “പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ. ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍ തലകുമ്പിട്ടുതരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ…” എന്ന വരികളാണ് ദീപ നിശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. “പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ…” എന്ന ഏറെ പ്രശസ്തമായ ഗണഗീതത്തിലെ ഏതാനും വരികൾ ആണിത്.

ആർഎസ്എസ് സൈദ്ധാന്തികൻ പൂജനീയ പി പരമേശ്വർ ജി ആണ് ഈ ഗാനം രചിച്ചിട്ടുള്ളത്. സംഭവം പിടിക്കപ്പെട്ടതോടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ട്രോളുകളാണ് ദീപ നിശാന്തിനെതിരെ ഉയരുന്നത്. “ആവേശം കൂടിയപ്പോൾ ഇത്തവണ മോഷ്ടിച്ചത് ഗണഗീതം ആയിപ്പോയി, ശ്രദ്ധിക്കേണ്ടേ അമ്പാനെ” എന്നാണ് ശ്രീജിത്ത് പണിക്കർ അടക്കമുള്ളവർ ഈ സംഭവത്തെ ട്രോളിയിട്ടുള്ളത്.

Written by admin

ഞങ്ങള്‍ രണ്ട് പേരുടെയും നല്ലതിന്, ഏറെ ആലോചിച്ചെടുത്ത തീരുമാനം, 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി വി പ്രകാശ് കുമാറും ഭാര്യയും

എൻ്റെ സമീപകാലത്തെ പ്രിയപ്പെട്ടത്, കരിങ്കാളി റീലുമായി നവ്യ നായർ, എന്താ അമ്പാനേ ഇതൊക്കെ ശ്രദ്ധിച്ചൂടെയെന്നാണ് ആരാധകർ