in

തുടക്ക കാലത്ത് മെലിഞ്ഞ് സുന്ദരിയായിരുന്ന ചിത്രയ്ക്ക് വണ്ണം വെച്ചത് പെട്ടെന്നാണ്, അതിന് ചിത്ര വെളിപ്പെടുത്തിയ കാരണം ഇതാണ്..!

പ്രശസ്ത മലാളം-തമിഴ് ചലച്ചിത്ര നടിയാണ് ചിത്ര. ആറു വയസ്സുള്ളപ്പോൾ അപൂർവ്വരാഗങ്ങളിൽ ഒരു കത്തുകൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്. നടി ചിത്രയുടെ മരണ വാര്‍ത്ത ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വെച്ചായിരരുന്നു മരണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളില്‍ ചിത്ര സജീവമായിരുന്നു. 1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്രയുടെ ജനനം. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് വിവാഹം.

1990ല്‍ ബിസിനസ്സുകാരനായ വിജയരാഘവനുമായി വിവാഹം. ഇവര്‍ക്ക് മഹാലക്ഷ്മി എന്ന് പേരുള്ള ഒരു മകളുണ്ട്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പിന്നീട് മടങ്ങി എത്തി. തമിഴ് സീരിയലുകളിലും നടി സജീവമായിരുന്നു.

മലയാളത്തില്‍ വീണ്ടും അഭിനയിക്കാന്‍ ചിത്ര ആഗ്രഹിച്ചിരുന്നു. നടിയുടെ വിയോഗത്തിന് ശേഷം ഒരു സുഹൃത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ”ഇപ്പോള്‍ മലയാള സിനിമയിലുള്ളവര്‍ എന്നെ മറന്നതു പോലെ. പക്ഷേ, പ്രേക്ഷകര്‍ എന്നെ മറക്കില്ല.

ആ നാടുമായും മലയാളികളുമായും അത്രയേറെ ബന്ധമുണ്ടെന്ന്” ചിത്ര സുഹൃത്തിനോട് പറഞ്ഞിരുന്നു. 2001 ല്‍ പുറത്തിറങ്ങിയ സൂത്രധാരനാണ് ചിത്ര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. ദിലീപ്, മീരാജാസ്മിന്‍ ചിത്രത്തില്‍ റാണിമ്മാ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്.

തുടക്കത്തില്‍ പ്രേക്ഷകര്‍ കണ്ടത് മെലിഞ്ഞ സുന്ദരിയായ ചിത്ര വളരെ പെട്ടെന്ന് തന്നെ വണ്ണം വയക്കുകയായിരുന്നു, ഇതിനെ കുറിച്ച് പണ്ടെരിക്കല്‍ ഒരു അഭിമുഖത്തില്‍ ചിത്ര പറഞ്ഞിരുന്നു. നടിയുടെ വിയോഗത്തെ തുടര്‍ന്ന് നടിയുടെ വാക്കുകള്‍ വീണ്ടുംചര്‍ച്ചയാവുകയാണ്.

”രാത്രിയിലെ ഷൂട്ടിങ്, ഉറക്കമില്ലായ്മ… വണ്ണം വച്ചു”എന്നാണ് നടി പറയുന്നത്. പല സിനിമകളിലും മുണ്ടും ബ്ലൗസുമണിഞ്ഞ് സീന്‍ ഷൂട്ട്‌ചെയ്യുമ്പോള്‍ വളരെ അസ്വസ്ഥയായിരുന്നു. ശരിയായ വ്യായാമമോ കൃത്യസമയത്തുള്ള ഭക്ഷണമോ ഇല്ല. അന്നതൊക്കെ പറഞ്ഞുതരാനും ആരുമില്ല…”, ചിത്ര പറഞ്ഞു.

സിനിമയില്‍ തന്നെ ആകര്‍ഷിച്ചതിനെ കുറിച്ചും നടി അടുത്ത് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ”പ്രശസ്തിയാണ് സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചത്. സിനിമ എന്റെ ശരിയായ വഴിയായിരുന്നു. അത് അറിയാതെ എന്നെ തേടി വന്നു.” ചിത്ര പറഞ്ഞു.

1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപര്‍വൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്‌നി, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകള്‍.

2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. തമിഴ് സീരിയലുകളില്‍ സജീവമായിരുന്നു. തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

Written by Editor 3

ഒപ്പം ജോലി ചെയ്യാൻ വളരെ എളുപ്പം, അവൾ ദേഷ്യപ്പെടാറില്ല; ഐശ്വര്യ റായിയെ വാനോളം പുകഴ്ത്തിയിട്ടും മതിയാവാതെ അക്ഷയ് കുമാർ..!

കരിയറിൻ്റെ തുടക്ക കാലത്ത് ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, പേടി മൂലമാണ് അങ്ങനെ ചെയ്യേണ്ടി വന്നത്, ഇന്ന് അതെല്ലാം ഓർക്കുമ്പോൾ കുറ്റബോധമുണ്ട്; നടി മീര തുറന്ന് പറയുന്നു