in

തന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ മുഹൂർത്തം ആരാധകരുമായി പങ്കുവെച്ച് ബിഗ് ബോസ് താരം ദിൽഷ , ആശംസകളുമായി ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ 4ന്റെ ടൈറ്റിൽ വിജയി ആയി പ്രേക്ഷകർ തെരഞ്ഞെടുത്തത് ദിൽഷ പ്രസന്നനെ ആയിരുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു പെൺകുട്ടി വിജയി ആകുന്നതും. ഷോയിൽ നിന്ന് പുറത്തിറങ്ങിയതോടെ ധാരാളം വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ആയിരുന്നു ദിൽഷയെ കാത്തിരുന്നത്.

അർഹിക്കാത്ത വിജയമായിരുന്നു ദിൽഷ നേടിയത് എന്നായിരുന്നു പ്രധാന വിമർശനം. ബിഗ് ബോസിലെ തന്നെ മറ്റു മത്സരാർഥികളായിരുന്ന റോബിന്റേയും ബ്ലെസ്‌ലിയുടേയും ഫാൻസുകാർ വോട്ട് ചെയ്തതു കൊണ്ടാണ് ദിൽഷ ജയിച്ചതെന്നും വിമർശനങ്ങളുയർന്നു.

ആദ്യമായിട്ടായിരിക്കും വിജയി ആയ ഒരാൾക്ക് സങ്കടമുണ്ടാകുന്നതെന്ന് പറഞ്ഞ് ഇതിന് പിന്നാലെ ഒരു വീഡിയോയുമായി ദിൽഷ എത്തിയിരുന്നു. വിജയി ആയി തന്റെ പേര് പ്രഖ്യാപിക്കുമ്പോൾ സഹമത്സരാർഥികളാരും തന്നെ അഭിനന്ദിക്കുകയോ തനിക്കു വേണ്ടി കൈയ്യടിയ്ക്കുകയോ ചെയ്തില്ലെന്നായിരുന്നു ദിൽഷ പറഞ്ഞത്. ബ്ലെസ്‌ലിയും റോബിനും തനിക്ക് വേണ്ടി സംസാരിച്ചില്ലെന്നും ഒരു പാവയെപ്പോലെ രണ്ട് പേരും തന്നെ തട്ടിക്കളിക്കുകയാണെന്നും ദിൽഷ പറഞ്ഞിരുന്നു.

ഇനി ഇരുവരുമായും യാതൊരുവിധ സൗഹൃദവും ഉണ്ടാകില്ലെന്നും ദിൽഷ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടും അതൊന്നും തന്നെ തെല്ലും ബാധിച്ചിട്ടില്ല എന്നു തന്നെയാണ് ദിൽഷയുടേതായി പുറത്തുവരുന്ന ഓരോ വീഡിയോയിലും പോസ്റ്റുകളിലും വ്യക്തമാകുന്നത്.

ഷോയിൽ നിന്ന് പുറത്തു വന്നതിന് ശേഷം ഫോട്ടോഷൂട്ടുകളുടേയും ഉദ്ഘാടനങ്ങളുടേയും പരിപാടികളുടേയുമൊക്കെ തിരക്കുകളിലാണ് ദിൽഷയിപ്പോൾ. അടുത്തിടെ ടൂൾബോക്സ് വെ‍ഡിംഗ്സിന് വേണ്ടി ദിൽഷ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ബ്രൈഡൽ ലുക്കിലാണ് ദിൽഷ ഫോട്ടോഷൂട്ടിൽ തിളങ്ങിയത്.

ഇളം പച്ച നിറത്തിലെ സാരി ധരിച്ച് അതിമനോഹരിയാണ് ദിൽഷ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സഹസ്ര ബ്രൈഡൽ സ്റ്റുഡിയോ ആണ് ദിൽഷയുടെ ലുക്കിന് പിന്നിൽ. കുപ്പിവളകളും മാലയും നെറ്റി ചുട്ടിയുമൊക്കെ ധരിച്ച് ഒരു വധുവിനെ പോലെ തന്നെയാണ് ദിൽഷയുടെ ചിത്രങ്ങൾ.

ദിൽഷയുടെ ചിത്രങ്ങൾക്ക് നേരെ വീണ്ടും സൈബർ ആക്രമണം ഉയർന്നിരിക്കുകയാണ്. കിളവി ലുക്ക്‌ പുട്ടി കൂടിപ്പോയാലോ അമ്മച്ചി.., മേക്കപ്പ് ലേശം കൂടിപ്പോയോ ചേച്ചി, പറക്കും തളികയിലെ പെണ്ണിനെ പോലെയുണ്ട്.

ഡോക്ടറിന്റെയും ബ്ലെസ്സ്ലിയുടേയും പുതിയ റീൽസ് കണ്ടു കുരുപൊട്ടി ഇട്ട പോസ്റ്റാണെന്ന് ആർക്കും സംശയം ഒന്നുമില്ലല്ലല്ലോ ല്ലേ എന്നൊക്കെ പോകുന്നു കമന്റുകൾ. മുഖവും മനസും ഒരേ പോലെ കുമ്മായം പൂശിയത്.

പൊതു വേദികളിൽ പ്രത്യക്ഷപ്പെടാതെ ഒളിഞ്ഞു നടക്കുന്ന ചരിത്രത്തിലെ ഒരേ ഒരു ടൈറ്റിൽ വിന്നർ എന്നൊക്കെ പറയുന്നവരും കുറവല്ല. ഡോക്ടറുമായി സംസാരിക്കുമോ, എന്നിട്ട് പ്രശ്നങ്ങളൊക്കെ പരിഹരിക്കുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

നിങ്ങളുടെ മനോഭാവം നിങ്ങളുടെ മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രതീക്ഷകളുടെയും പ്രകടനമാണ് എന്നാണ് ദിൽഷ തന്റെ ചിത്രങ്ങൾക്ക് ക്യാപഷൻ നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ദില്‍ഷ പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.  ബെൻസിന്‍റെ എസ്എൽസി എഎംജി കാറിനൊപ്പമുള്ള വീഡിയോയാണ് ദില്‍ഷ പങ്കുവച്ചത്.

ദില്‍ഷ പുതിയ കാര്‍ വാങ്ങിയെന്ന തരത്തിലാണ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതേസമയം, ചില വിമർശനങ്ങളും ദില്‍ഷയ്ക്ക് എതിരെ ഉയരുന്നുണ്ട്. അമ്പത് ലക്ഷം പലർക്കും നൽകും എന്നു പറഞ്ഞിരുന്നല്ലോ, എവിടെ അതെന്നാണ് ചിലരുടെ കമ്മന്റ്.

Written by Editor 3

കിടക്കണെ കിടപ്പ് കണ്ടോ, കഠിനമായ വർക്ക്ഔട്ടിന് ശേഷം തളർന്ന് മാളവിക മോഹനൻ; ഫോട്ടോസ് കാണാം

അന്ന് ആ ഒരു ചോദ്യം മാത്രമാണ് മഞ്ജു ചോദിച്ചത്, മഞ്ജു നോ പറഞ്ഞിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു; ടികെ രാജിവ് പറയുന്നു